ബാങ്കുകൾ സാധാരണ പ്രവര്‍ത്തന സമയത്തിലേക്ക് ...പണം പിന്‍വലിക്കലിന് പുതിയ നിയമം

ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ബാങ്കുകൾ സാധാരണ പ്രവര്‍ത്തന സമയത്തിലേക്ക് മടങ്ങിവന്നുകഴിഞ്ഞു ...ഇതു സംബന്ധിച്ച് സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് സമിതി സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് പുതിയ ഉത്തരവ് പുറത്തിറക്കി.
ഇതനുസരിച്ച് എല്ലാ ബാങ്കുകള്‍ക്കും രാവിലെ പത്തു മുതല്‍ നാലു മണി വരെ ഇടപാട് സമയവും അഞ്ചു മണി വരെ പ്രവൃത്തി സമയവും ആയിരിക്കും. എല്ലാ ജില്ലകളിലും ഈ നിയമം ബാധകമാണെങ്കിലും കൊവിഡ് കണ്ടെയിന്‍മെന്റ് സോണുകളില്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക നിര്‍ദ്ദേശങ്ങളനുസരിച്ചാണ് ബാങ്കുകള്‍ തുറക്കുന്നതും പ്രവര്‍ത്തിക്കുന്നതും.
ഇളവുകൾ വന്നതോടെ വിവിധ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ ബാങ്കുകളെയും ധനകാര്യ സ്ഥാനങ്ങളെയും ആശ്രയിക്കാൻ തുടങ്ങിയതോടെചില നിയന്ത്രങ്ങൾ കൊണ്ടുവരാൻ ബാങ്ക് അസോസിയേഷന്‍ തീരുമാനിച്ചു
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇപ്പോൾ പ്രവർത്തിക്കുന്നത് സാമൂഹിക അകലം നിലനിര്‍ത്തുന്നത്തിനു ആവശ്യമായ നിയന്ത്രണങ്ങളോട് കൂടിയാണ് ... ഈ അവസരത്തില്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ (ഐബിഎ) ശനിയാഴ്ച രാജ്യവ്യാപകമായി പണം പിന്‍വലിക്കലിന് പുതിയ നിയമം ആരംഭിച്ചു. കൂടുതല്‍ ഇലക്ട്രോണിക് ഇടപാടുകള്‍ നടത്താന്‍ ആളുകള്‍ ശ്രമിക്കുകയും ബാങ്കുകളിലെ തിരക്ക് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുമെന്നാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.
ശാഖകളില്‍ തിരക്ക് ഉണ്ടാകാതിരിക്കാനായി പണം പിന്‍വലിക്കാന്‍ നിര്‍ദ്ദിഷ്ട തീയതികള്‍ നിശ്ചയിച്ച് കൊണ്ടാണ് ഐബിഎ ഇപ്പോൾ അറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്.
ഇലക്‌ട്രോണിക് സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് പോലെ ബാങ്ക് അക്കൗണ്ട് നമ്പറിന്റെ അവസാന അക്കം അനുസരിച്ചാണ് വരും ദിവസങ്ങളിൽ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനാകുകയുള്ളൂ . ഉദാഹരണത്തിന് അക്കൗണ്ട് നമ്പറുകളുടെ അവസാന അക്കമായി പൂജ്യവും ഒന്നും ഉള്ളവരെ മെയ് 4 ന് പണം പിന്‍വലിക്കാന്‍ അനുവദിക്കും.
അതുപോലെ, 2 ഉം 3 ഉം അക്കത്തില്‍ അവസാനിക്കുന്ന അക്കൗണ്ട് ഉടമകള്‍ക്ക് മെയ് 5 ന് അവരുടെ അക്കൗണ്ടുകളില്‍ നിന്ന് പണം എടുക്കാം. 4 ഉം 5ഉം അവസാന അക്കങ്ങളായി ഉള്ളവര്‍ക്ക് മെയ് 6 ന് പിന്‍വലിക്കാം. അക്കൗണ്ട് നമ്പറുകളുടെ അവസാന അക്കങ്ങളായി 6 ഉം 7 ഉം ഉള്ള ഉപഭോക്താക്കള്‍ക്ക് മെയ് 8 ന് പിന്‍വലിക്കാം. 8 ഉം 9 ഉം ഉള്ളവര്‍ക്ക് മെയ് 11 ന് തുക പിന്‍വലിക്കാം. ഇത്തരത്തിലാണ് വരും ദിവസങ്ങളിലെ ക്രമീകരണം.ഇത്തരത്തിൽ തുടർന്നുപോകാനാണ് നിർദ്ദേശം
സ്ത്രീകളുടെ ജന്‍ ധന്‍ അക്കൗണ്ട് വഴി കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 500 രൂപയുടെ രണ്ടാം ഗഡു വിതരണം മെയ് നാല് മുതല്‍ ആരംഭിക്കുന്നതിനാലാണ് പണം പിന്‍വലിക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്. മെയ് 11ന് ശേഷം ഈ നിയന്ത്രണങ്ങള്‍ എടുത്തുകളയുകയും ആര്‍ക്കും ഏത് ദിവസവും പണം പിന്‍വലിക്കാന്‍ സാധിക്കുകയും ചെയ്യും. കഴിഞ്ഞ മാസവും ഇതേ രീതി പിന്തുടര്‍ന്നിരുന്നു.
എന്നാൽ ബാങ്കുകളിൽ നേരിട്ടെത്തി പണം പിൻവലിക്കുന്നതിന് മാത്രമേ ഇത്തരം നിയന്ത്രണങ്ങൾ ഉള്ളൂ..
ബാങ്കുകളിലെത്തുന്നതിന് പകരം ഏതെങ്കിലും എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാവുന്നതാണ് നല്ലതെന്നാണ് നിര്‍ദേശം.ഇതിനു അധിക ചാര്‍ജ് ഈടാക്കില്ലെന്നും അറിയിച്ചിട്ടുണ്ട്
മൈക്രോഫിന്‍ സ്ഥാപനങ്ങളും (എംഎഫ്ഐ) ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും (എന്‍ബിഎഫ്സി) സുരക്ഷിതമായ മേഖലകളില്‍ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ട് . മെയ് 17 വരെയാണ് ലോക്ഡൗണ്‍ കാലാവധി നീട്ടിയിരിക്കുന്നത്. മുംബൈ, പൂനെ, ഡല്‍ഹി എന്നിവിടങ്ങളുള്‍പ്പെടെ റെഡ് സോണുകളില്‍ ആസ്ഥാനമുള്ള ഏതാനും എന്‍ബിഎഫ്സികള്‍ നിര്‍ണായക അഡ്മിനിസ്‌ട്രേറ്റീവ്, ബാക്ക് എന്‍ഡ് ജീവനക്കാര്‍ക്ക് ജോലി പുനരാരംഭിക്കാന്‍ അധികാരികളുടെ പ്രത്യേക അനുമതി തേടുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍
https://www.facebook.com/Malayalivartha
























