വീണ്ടും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ; വടക്കൻ കശ്മീരിലെ ഹന്ദ്വാരയിൽ വീണ്ടും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടി; മൂന്ന് സിആർപിഎഫ് ജവാന്മാർ മരിച്ചു; ഏഴ് പേർക്ക് പരിക്കേറ്റു; ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു

വടക്കൻ കശ്മീരിലെ ഹന്ദ്വാരയിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മേജറും കേണലുമടക്കം അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. എന്ന വാർത്ത ഏറെ സങ്കടതോഇടെയാണ് നമ്മൾ കേട്ടത് ഈ ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരനും മരിച്ചു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇപ്പോൾ വരുന്ന വാർത്ത അനുസരിച്ച് വടക്കൻ കശ്മീരിലെ ഹന്ദ്വാരയിൽ വീണ്ടും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. മൂന്ന് സിആർപിഎഫ് ജവാന്മാർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു.
കഴിഞ്ഞ ദിവസം ഏറ്റുമുട്ടല്‍ ഉണ്ടായ ഹന്ദ്വാരയില്‍ നിന്നും സുരക്ഷാ സേന കണ്ടെടുത്തവയില്‍ ചൈനീസ് നിര്‍മ്മിത ആയുധങ്ങളും. ചൈനീസ് ടൈപ്പ് 56 ആക്രമണ റൈഫിള്‍സുകളും ഡബ്യൂഎഎസ്ആര്‍ സീരീസ് തോക്കുകളുമാണ് ഏറ്റുമുട്ടല്‍ ഉണ്ടായ പ്രദേശത്തു നിന്നും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. ഏറ്റുമുട്ടലിനിടെ സൈന്യം വധിച്ച ഭീകരര്‍ ഉപയോഗിച്ചിരുന്നത് ഈ ആയുധങ്ങളാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഹന്ദ്വാരയിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ രംഗത്തെത്തിന് പിന്നാലെയാണ് ഇന്ന് വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്. പാകിസ്ഥാൻ ഭീകരവാദം അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യ തിരിച്ചടിക്കുമെന്ന് കരസേനാ മേധാവി ജനറൽ നരവനെ പറഞ്ഞിരുന്നു. ഇന്ത്യയിലേക്ക് ഭീകരവാദികളെ കടത്തിവിടുക എന്ന അജണ്ട മാത്രമാണ് പാകിസ്ഥാന് ഇപ്പോഴും ഉള്ളത്. കൊവിഡിനെതിരെ യുദ്ധം ചെയ്യാനല്ല പാകിസ്ഥാന് താല്പര്യം എന്നും കരസേനാ മേധാവി പറഞ്ഞു.
ഹന്ദ്വാരയിലെ ഗ്രാമത്തിൽ തീവ്രവാദികൾ ഉണ്ടെന്ന സൂചന കഴിഞ്ഞ ദിവസം സൈന്യത്തിന് ലഭിക്കുകയായിരുന്നു. ഇതേ തുടർന്ന് സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി തിരച്ചിൽ നടത്തുന്നതിനിടെയാണ് സൈന്യത്തിന് നേരെ വെടിവെപ്പ് ഉണ്ടായത്. ഉടൻ തന്നെ പ്രദേശവാസികളെ ഒഴിപ്പിച്ച ശേഷം സൈന്യം നടത്തിയ നീക്കത്തിലാണ് രണ്ട് ഭീകരരെ വധിച്ചത്. വീരമൃത്യു വരിച്ച 21 രാഷ്ട്രീയ റൈഫിൾസ് കമാൻഡിങ് ഓഫിസറായ കേണൽ അശുതോഷ് ശർമ നിരവധി ഭീകരവിരുദ്ധ ഓപ്പറേഷനുകളുടെ ഭാഗമായിട്ടുള്ള ഉദ്യോഗസ്ഥനാണ്.
ഏറ്റുമുട്ടല്‍ പ്രദേശത്തു നിന്നും സുരക്ഷാ സേന കണ്ടെടുത്ത ആയുധങ്ങള്‍ വിദഗ്ധര്‍ പരിശോധിച്ചുവരികയാണ്. ഭീകരരില്‍ നിന്നും ചൈനീസ് ആയുധങ്ങള്‍ പിടിച്ചെടുത്തത് ആശങ്കയോടെയാണ് വിദഗ്ധര്‍ നോക്കിക്കാണുന്നത്. ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്താന്‍ ഭീകരര്‍ക്ക് ചൈനയുടെ സഹായം ലഭിക്കുന്നുണ്ടെന്നാണ് കരുതുന്നത്. ചൈനയും പാകിസ്താനും തമ്മിലുള്ള അനധികൃത ആയുധ ഇടപാട് സംബന്ധിച്ച സൂചനയും ഇത് നല്‍കുന്നുണ്ട്.
അതേസമയം ഹന്ദ്വാരയില്‍ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെയാണ് വധിച്ചത്. ഇതില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനായ ഹൈദറിനെ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. മറ്റേ ഭീകരനെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ലഷ്‌കര്‍ ഇ തൊയ്ബയുടെ കമാന്‍ഡര്‍മാരില്‍ ഒരാളാണ് ഹൈദര്‍
https://www.facebook.com/Malayalivartha
























