ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മോഡി; ലോകം ഉറ്റുനോക്കുന്നു

കൊറോണ പ്രതിസന്ധിക്കെതിരെ ‘നാം’ രാജ്യങ്ങളുടെ ഉച്ചകോടി ഇന്ന് നടന്നിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കുന്ന ഉച്ചകോടിയില്‍ 120 വികസ്വര രാജ്യങ്ങളുമായി സംവദിച്ചു. ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങൾ ‘നാം’ ഉച്ചകോടിയില്‍ പങ്കെടുത്തു.
ഇപ്പോഴിതാ ആ ഞെട്ടിക്കുന്ന വാർത്തയുമായി പ്രധാമന്ത്രി എത്തിയിരിക്കുകയാണ് കൊറോണ വൈറസിനെ അമർച്ച ചെയ്യാനുള്ള നടപടികൾ ഊർജ്ജിതമായി നടക്കുകയാണ്. വൈറസിനെതിരായ വാക്സിൻ ഉടനെ വികസിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു കൊവിഡ് പ്രതിരോധത്തിൽ ഇന്ത്യ ലോകത്തിന്റെ ഫാർമസിയായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യക്ക് മറ്റ് രാജ്യങ്ങളെ സഹായിക്കാൻ കഴിഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തിൽ ലോക രാജ്യങ്ങൾ ഒന്നിച്ച് പോരാടണമെന്നും മോദി അഭിപ്രായപ്പെട്ടു. ചേരിചേരാ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാനെതിരെ ഉച്ചകോടിയിൽ അദ്ദേഹം ആഞ്ഞടിച്ചു. ഈ നിർണായക സമയത്തെ പാകിസ്ഥാൻ തീവ്രവാദം ലജ്ജിപ്പിക്കുന്നതാണെന്ന് മോദി പറഞ്ഞു. തീവ്രവാദത്തിന്റെ വൈറസുകളെ പാകിസ്ഥാൻ പ്രചരിപ്പിക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി.
സഖ്യകക്ഷികളുടെ ഭാഗമല്ലാത്ത ലോകത്തിലെ രാജ്യങ്ങളുടെ സുപ്രധാന കൂട്ടായ്മയാണ് ‘നാം’. വികസിത രാജ്യങ്ങളുള്‍പ്പെടാത്ത കൂട്ടായ്മ ഐക്യരാഷ്ട്രസഭയുടെ കൂട്ടായ്മ കൂടാതെയുള്ള രാജ്യങ്ങളുടെ ഏറ്റവും വിപുലമായതാണ്. ഇത്തവണ അസര്‍ബയ്ജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവിന്റെ അധ്യക്ഷതയിലാണ് ഉന്നതതല സമ്മേളനം ഇന്നു നടക്കുന്നത്. കൊറോണ ക്കായി ഒരുമിച്ച് നില്‍ക്കുക എന്നതാണ് സമ്മേളനത്തിന്റെ മുദ്രാവാക്യം. ‘നാം’ രാജ്യങ്ങളുടെ നിലവിലെ സാധ്യതകള്‍ കൊറോണ പ്രതിരോധത്തിന് എങ്ങനെ ഫലപ്രദമായി ഉപയോഗിക്ക ണമെന്നതാണ് ചര്‍ച്ചചെയ്യുകയെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കൊറോണാ പ്രതിരോധത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കും ആഫ്രിക്ക, ലാറ്റിനമേരിക്കന്‍ സമൂഹത്തിനും പ്രതിരോധ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും ഇന്ത്യയാണ് അതിവേഗം നല്‍കിയത്. ഇന്ത്യയുടെ സമീപനം സമ്മേളനത്തിലെ തീരുമാനങ്ങളില്‍ നിര്‍ണ്ണായക മാകുമെന്ന സൂചനയാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്.
https://www.facebook.com/Malayalivartha
























