ആം ആദ്മിപാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷം, പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നത, അരവിന്ദ് കെജരി വാളിന്റെ വീട്ടില്‍ പ്രത്യേക യോഗം

ആം ആദ്മി പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അനുകൂലിക്കുന്ന നേതാക്കള്‍ പ്രത്യേക യോഗം ചേര്‍ന്നു. കെജ്‌രിവാളിന്റെ വസതിയിലായിരുന്നു യോഗം. പാര്‍ട്ടി സ്ഥാപക നേതാക്കളായ യോഗേന്ദ്ര യാദവിനേയും പ്രശാന്ത് ഭൂഷണേയും ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും ശനിയാഴ്ച പുറത്താക്കിയിരുന്നു. തുടര്‍ന്നും ഇരുനേതാക്കളും കെജ്‌രിവാളിനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു നടത്തിയത്. ഈ സാഹചര്യം വിലയിരുത്തനാണ് യോഗം ചേര്‍ന്നത്.
കെജ്‌രിവാളിന്റെ പാര്‍ട്ടിക്ക് താത്വിക അടിത്തറയും വിശ്വാസ്യതയും നല്‍കുന്നതില്‍ വലിയ പങ്കുവഹിച്ച രണ്ടു നേതാക്കളാണ് പടിയിറങ്ങിയത്. ഇതോടെ, ആം ആദ്മി പാര്‍ട്ടി തികച്ചും ഒരാള്‍ക്കൂട്ടവും കെജ്‌രിവാള്‍ അതിന്റെ നേതാവുമായി മാറി. ജനം ഏല്‍പിച്ചുകൊടുത്ത വലിയ ഉത്തരവാദിത്തങ്ങള്‍ നടപ്പാക്കാന്‍ വിഷമിക്കുന്ന ആം ആദ്മി പാര്‍ട്ടി, മറ്റു പരമ്പരാഗത പാര്‍ട്ടികളിലൊന്നായി പരിണമിക്കുമെന്നാണ് പൊതുവിലയിരുത്തല്‍.
എന്നാല്‍ യോഗേന്ദ്ര യാദവിനേയും പ്രശാന്ത് ഭൂഷണേയും പുറത്താക്കിയതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയുണ്ട്. പുറത്താക്കിയത് ഏകപക്ഷീയമാണെന്ന് പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടിരുന്നു. ആംആദ്മി പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ തങ്ങള്‍ വഹിച്ച പങ്ക് കെജ്‌രിവാള്‍ മറന്ന് പോകരുതെന്നും ഇത് ജനങ്ങളുടെ പാര്‍ട്ടിയാമെന്നും യോഗേന്ദ്ര യാദവ് അഭിപ്രായപ്പെട്ടു. ഇന്നലെ ഇവരെ പുറത്താക്കിയതുമുതല്‍ ഇവരുടെ നീക്കം കെജ്‌രിവാള്‍ പക്ഷം വിലയിരുത്തുന്നുണ്ട്. എന്നാല്‍ ആം ആദ്മിയില്‍ പ്രശ്‌നങ്ങളില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. പാര്‍ട്ടിയെ തകര്‍ക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെജ്‌രിവാളിന്റെ വസതിയിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















