പ്രസവവേദനയാൽ പുളയുന്ന യുവതിയുമായി മുന്നോട്ട് പോയ ആംബുലൻസ് ഡ്രൈവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; ഒടുവിൽ യുവതി വാഹനത്തിൽ പ്രസവിച്ചു; സംഭവം ഇങ്ങനെ

ഗുജറാത്തിലെ ഗിര്‍ സോമനാഥ് വനപ്രദേശത്ത് നടന്നത് ഞെട്ടിക്കുന്ന സംഭവം. കാടിന്റെ നടുവിൽ യുവതി പെൺകുഞ്ഞിന് ജന്മം നൽകി. കാടിന് നടുവില്‍ വച്ച് സിംഹക്കൂട്ടം വഴിതടഞ്ഞതയായിരുന്നു ഇതിന് കാരണമായത്. ടെലഫോണില്‍ ഡോക്ടര്‍ നല്‍കിയ നിര്‍ദേശം അനുസരിച്ച് വാഹനത്തില്‍ ഉണ്ടായിരുന്ന ആശാവര്‍ക്കറും ആംബുലന്‍സ് ഡ്രൈവറും ചേര്‍ന്നായിരുന്നു പ്രസവം എടുത്തത്.
ബുധനാഴ്ച രാത്രിയായിരുന്നു അഫ്‌സാന റഫീഖ് എന്ന 30കാരിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. തുടർന്ന് ആംബുലൻസ് എത്തി. ആശുപത്രിയിലേക്ക് കൊണ്ട് പോകുകയും ചെയ്തു. എന്നാൽ യാത്രാ മധ്യേ നാലു സിംഹങ്ങള്‍ വഴിയില്‍ കിടക്കുകയായിരുന്നു. അതുകാരണം ആംബുലൻസിന് മുന്നോട്ട് പോകാൻ സാധിച്ചില്ല. റോഡിന്റെ മദ്ധ്യത്തിലായി സിംഹങ്ങള്‍ കിടക്കുന്നത് ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിൽ ആംബുലൻസ് ഡ്രൈവര്‍ കണ്ടു . ഇതിന് പിന്നാലെ വണ്ടി ഓഫാക്കി സിംഹക്കൂട്ടം പോകാനായി കാത്ത് നിൽക്കുകയും ചെയ്തു.
യുവതിയ്ക്ക് പ്രസവവേദന കൂടി . സിംഹകൂട്ടം വഴിയില്‍ നിന്നും മാറിയില്ല . ആശുപത്രിയിലേക്ക് വിളിച്ച് ഡ്രൈവര്‍ വിവരം പറഞ്ഞപ്പോള്‍ സിംഹം വഴിയില്‍ നിന്നും മാറുന്നത് വരെ വാഹനം അനക്കരുതെന്ന് ഡോക്ടര്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതോടെ വാഹനത്തില്‍ ഉണ്ടായിരുന്ന ആശാ വര്‍ക്കറായ റസീലയും ഡ്രൈവര്‍ ജഗദീഷ് മാക്‌വാനേയും ചേർന്ന് പ്രസവം എടുത്തു . ഒടുവിൽ കാടിനുള്ളിലേക്ക് സിംഹക്കൂട്ടം പോയ ഉടൻ തന്നെ അമ്മയേയും കുഞ്ഞിനെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇരുവരും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha