റെയില്‍വേ തയ്യാറാക്കിയ ഐസലേഷന്‍ കോച്ചിന് ആവശ്യക്കാരില്ലാത്തതിനാല്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ നിര്‍ദേശം

റെയില്‍വേ തയാറാക്കിയ 5200 ഐസലേഷന്‍ കോച്ചുകളില്‍ മൂവായിരത്തോളം പൂര്‍വ സ്ഥിതിയിലാക്കാന്‍ നിര്‍ദേശം. കോവിഡ് ഐസലേഷന്‍ കോച്ചുകള്‍ക്കു സംസ്ഥാനങ്ങളില്‍നിന്ന് ആവശ്യക്കാരില്ലാത്തതും വരും ദിവസങ്ങളില്‍ അതിഥി തൊഴിലാളികളുമായി യാത്ര ചെയ്യാന്‍ കൂടുതല്‍ ശ്രമിക് എക്‌സ്പ്രസുകള്‍ ആരംഭിക്കുന്നതിനാലുമാണ് കോച്ചുകളിലെ ഐസലേഷന്‍ സന്നാഹങ്ങള്‍ ഉടന്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയത്.
രാജ്യത്ത് എറണാകുളവും ഷൊര്‍ണൂരും ഉള്‍പ്പെടെ 215 റെയില്‍വേ സ്റ്റേഷനുകളിലാണു റെയില്‍വേയുടെ ഐസലേഷന്‍ കോച്ചുകള്‍ തയാറാക്കിയത്.
473 കോച്ചുകളിലാണ് ദക്ഷിണ റെയില്‍വേ ഐസലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയത്. ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ഇവ വിട്ടുനല്‍കാനായിരുന്നു ഉദ്ദേശം.
പാസഞ്ചര്‍ ട്രെയിനുകളായി സര്‍വീസ് നടത്തിയിരുന്ന ട്രെയിനുകളിലെ 968 കോച്ചുകളാണ് മധ്യ റെയില്‍വേയിലും ദക്ഷിണ മധ്യ റെയില്‍വേയിലുമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിയത്. ഓക്‌സിജന്‍ സിലിണ്ടറുകളും നവീന ശുചിമുറികളും ഉള്‍പ്പെടെ സജ്ജീകരിച്ചതിന് ഒരു കോച്ചിനു 2 ലക്ഷം രൂപ വരെയായിരുന്നു ചെലവ്. ഇവ മാറ്റുന്നതിന് ഇതിന്റെ പകുതിയോളം ചെലവുണ്ട്.
40 ശതമാനത്തോളം മാത്രം കോച്ചുകള്‍ ഐസലേഷന്‍ വാര്‍ഡുകളാക്കി നിലനിര്‍ത്തി മറ്റുള്ളവ പൂര്‍വ സ്ഥിതിയിലാക്കാനാണു നിര്‍ദേശം. അതേ സമയം റെയില്‍ ഗതാഗതം പൂര്‍ണമായി പുനരാരംഭിക്കുമ്പോള്‍ മുഴുവന്‍ പാസഞ്ചര്‍ ട്രെയിനുകളും ഓടി തുടങ്ങണമെങ്കില്‍ ഐസലേഷന്‍ കോച്ചുകള്‍ കൂടി വിട്ടു കിട്ടേണ്ടി വരും.
https://www.facebook.com/Malayalivartha























