ആ പരീക്ഷണവും ഇന്ത്യ മറികടന്നു. കയ്യടിച്ച് റഷ്യ; മോദിയുടെ സ്വപ്നംനം സഫലമാക്കാൻ മലയാളി; വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായുള്ള പ്രായോഗിക പരിശീലനം ഇന്ത്യന്‍ ബഹിരാകാശ യാത്രികര്‍ പുന:രാരംഭിച്ചു

ഒരു കൊറോണയ്ക്കും ഇന്ത്യയെ തോൽപിക്കാനാവില്ല. വീണ്ടും കുതിച്ചുയരുകയാണ് ഇന്ത്യ. സ്വപ്ന പദ്ധതി വീണ്ടും കുതിക്കാനൊരുങ്ങുന്നു. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായുള്ള പ്രായോഗിക പരിശീലനം ഇന്ത്യന്‍ ബഹിരാകാശ യാത്രികര്‍ പുന:രാരംഭിച്ചു. നാല് ബഹിരാകാശ യാത്രികരുടെയും പരിശീലനം വീണ്ടും ആരംഭിച്ചതായി ഗഗാറിയന്‍ റിസര്‍ച്ച് ആന്റ് ടെസ്റ്റ് കോസ്മൗണ്ട് ട്രെയിനിംഗ് സെന്റര്‍ അറിയിച്ചതോടെ സ്വപ്നങ്ങൾക്ക് വേഗം കൂടി.. നാല് ഇന്ത്യന്‍ ബഹിരാകാശ യാത്രികരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ജിസിടിസി വ്യക്തമാക്കി.
പ്രതിരോധ നടപടികള്‍ സ്വീകരിച്ച ശേഷമാണ് വീണ്ടും പരിശീലന പ്രവര്‍ത്തനങ്ങള്‍ ജിസിടിസി ആരംഭിച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിച്ചാകും പരിശീലനം നല്‍കുക. ജിസിടിസിയിലേക്ക് ജീവനക്കാര്‍ക്കും പരിശീലകര്‍ക്കും അല്ലാതെ പ്രവേശനത്തിന് അനുമതി ഇല്ല. ജിസിടിസിയിലെ എല്ലാ ജീവനക്കാരും നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണമെന്നും പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏപ്രില്‍ 30 നാണ് ബഹിരാകാശ യാത്രികര്‍ക്കുള്ള പ്രായോഗിക പരിശീലനം താത്കാലികമായി നിര്‍ത്തിവെച്ചത്. തുടര്‍ന്ന് നാല് പേരോടും നിരീക്ഷണത്തില്‍ പോകാനും അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇവര്‍ക്കായി ഏപ്രില്‍ ആദ്യവാരം പരീക്ഷ നടത്തിയിരുന്നു. പരീക്ഷയില്‍ ഇവര്‍ വിജയിച്ചതിനെ തുടര്‍ന്നാണ് പ്രായോഗിക പരിശീലനം വീണ്ടും തുടങ്ങിയത്.2022 ല്‍ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാന്‍ ലക്ഷ്യമിടുന്ന മിഷന്‍ ഗഗന്‍ യാന്‍ പദ്ധതിക്ക് തിരുവനന്തപുരം സ്വദേശിയും വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രത്തിലെ ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ.വി ആര്‍ ലളിതാംബികയാണ് നേതൃത്വം നല്‍കുന്നത് .
സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി പ്രഖ്യാപിച്ചത്. ബഹിരാകാശത്ത് ആളെ എത്തിക്കുന്ന ഇന്ത്യയുടെ ആദ്യ പദ്ധതിക്കായി 9000 കോടി രൂപയാണ് കേന്ദ്രം വകയിരുത്തിയിരിക്കുന്നത്.മൂന്ന് മാസമായി പദ്ധതിയുടെ പ്രഥമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ലളിതാംബിക ബെംഗളൂരുവിലെ ഐഎസ്‌ഐര്‍ഒ ആസ്ഥാനത്തുണ്ട്.വിക്ഷേപണ സാങ്കേതിക വിദ്യയില്‍ വിദഗ്ധയായ ഡോ. ലളിതാംബിക 1988 മുതല്‍ ഐഎസ്‌ആര്‍ഒ യില്‍ സേവനം ചെയ്യുകയാണ്.2014ല്‍ വിജയകരമായി പരീക്ഷണം നടത്തിയ എല്‍ വി എം3(ജിഎസ്‌എല്‍വി മാക് ത്രീ) വികസിപ്പിച്ചെടുത്തത് ലളിതാംബികയുടെ നേതൃത്യത്തിലുള്ള സംഘമാണ്.
https://www.facebook.com/Malayalivartha























