തെലങ്കാനയിൽ കിണറ്റിൽ 9 മൃതദേഹം; ദുരൂഹത നീങ്ങുന്നില്ല; ശരീരത്തിൽ മാന്തിയതിന്റെ പാടുകൾ ; കൂട്ട ആത്മഹത്യയോ അതോ കൊലപാതകമോ ?

ലോക്ക് ഡൗൺ കാലഘട്ടത്തിൽ തെലങ്കാനയെയും അതുവഴി രാജ്യത്തെയും മൊത്തത്തിൽ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു വാറങ്കൽ റൂറൽ ജില്ലയിലെ ഗോറെക്കുണ്ഡ ഗ്രാമത്തിലെ ആ ഒൻപതു മരണങ്ങളെ പറ്റിയുള്ള അന്വേഷണം .സംഭവുമായി ബന്ധപ്പെട്ട പരിശോധനകളും വിശദമായ അന്വേഷണവും പോലീസ് നടത്തുന്നതിൽ നിന്നും ഇത് പ്രതികാര ബുദ്ധിയോടു കൂടി നടത്തിയ കൊലപാതകമാകാം എന്ന സംശയത്തിലേക്കാണ് അന്വേഷണ സംഘത്തെ എത്തിച്ചിരിക്കുന്നത് .
എന്നാൽ കൊലപാതകമെന്ന് ഉറപ്പിക്കാൻ തക്കത്തിലുള്ള തെളിവുകളൊന്നും തന്നെ ലഭ്യമായിട്ടില്ല
ദുരൂഹത വർധിക്കുന്നുണ്ട് എന്നതാണ് ഈ കേസിൽ അന്വേഷണ സംഘം നേരിടുന്ന പ്രധാന വെല്ലുവിളി
വാറങ്കൽ റൂറൽ ജില്ലയിലെ ഗോറെക്കുണ്ഡ ഗ്രാമത്തിലാണ് ഇപ്പോൾ തെലങ്കാന പൊലീസിന്റെ മുഴുവൻ ശ്രദ്ധയും. കേസ് കരീമാബാദിലെ വാടകവീട്ടിലായിരുന്നു അസ്ലമും കുടുംബവും താമസിച്ചിരുന്നത്. ലോക്ഡൗണിനെ തുടർന്നു പരുത്തി മില്ലിന്റെ ഗോഡൗണിലെ താഴത്തെ നിലയിലെ മുറിയിൽ ഉടമയുടെ അനുമതിയോടെ താമസിച്ചു വരികയായിരുന്നു. ബിഹാറുകാരായ യുവാക്കൾ ഈ ഗോഡൗണിലെ ഒന്നാം നിലയിൽ ആയിരുന്നു താമസം. മില്ലുടമ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് എത്തിയപ്പോഴാണ് ഇവരെ കാണാനില്ലെന്ന് അറിയുന്നത്. തുടർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ബുധനാഴ്ച, മകളുടെ മൂന്നു വയസ്സുള്ള മകന്റെ ജന്മദിനാഘോഷം നടത്തിയിരുന്നു. മരിച്ച എല്ലാവരും ഇതിൽ പങ്കെടുത്തിരുന്നു. ഇവർ കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടം ഉൾപ്പെടെ താമസ്ഥലത്തു നിന്നു കണ്ടെത്തിയിട്ടുണ്ട്. ഭർത്താവുമായി പിരിഞ്ഞതിനെ തുടർന്നാണ് ബുഷ്‌ര മകനെയും കൂട്ടി അച്ഛനൊപ്പം താമസം തുടങ്ങിയത്.ഇവരുടെ കാമുകനുമായി രഹസ്യബന്ധമുണ്ട് എന്ന ആരോപണവും കേസിനാസ്പദമായ
വഴിത്തിരിവിലേക്ക് നീങ്ങുകയാണ് വിവാചമോചനത്തിനു പിന്നാലെ യാക്കൂബ് പാഷ എന്നയാളുമായി ബാഷ്‌രയ്ക്ക് അടുപ്പമുണ്ടായിരുന്നെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇയാളെ പൊലീസ് ചോദ്യം ചെയ്തു. മരിച്ച ബിഹാർ സ്വദേശികളായ ഒരാൾക്ക് ബുഷ്‌രയുടെ ഈ ബന്ധത്തിൽ എതിർപ്പുണ്ടായിരുന്നതായും സൂചനയുണ്ട്. ഇതു സംബന്ധിച്ചെല്ലാം പൊലീസ് അന്വേഷണം ആരംഭിച്ചു. ബുഷ്‌രയുടെ മുൻ ഭർത്താവിനെയും ചോദ്യം ചെയ്യും.. കേസന്വേഷണത്തിനിടെ ഉയരുന്ന പ്രധാന ചോദ്യം ഇത് കൂട്ട ആത്മഹത്യയോ അതോ കൊലപാതകമോ എന്നത് മാത്രമാണ്
മുഹമ്മദ് മഖ്സൂദ് അസ്‌ലം, ഭാര്യ നിഷ, മക്കളായ ഷാബാസ്, സൊഹൈൽ, മകൾ ബുസ്റ, ബുസ്റയുടെ മൂന്നു വയസ്സുള്ള മകൻ എന്നിവർ ബംഗാളിൽനിന്ന് തൊഴിൽതേടി തെലങ്കാനയിലെത്തിയവരാണ്. 20 വർഷമായി മഖ്സൂദ് തെലങ്കാനയിൽ ജോലി ചെയ്തു വരികയാണ് . ഒപ്പം മരിച്ച നിലയിൽ കണ്ടെത്തിയ മറ്റു മൂന്നു പേരിൽ ശ്യാം, ശ്രീറാം എന്നിവർ ബിഹാറിൽനിന്നുള്ള തൊഴിലാളികൾക്കു പുറമേ ഷക്കീൽ എന്ന യുവാവും , പ്രദേശവാസിയായ ട്രാക്ടർ ഡ്രൈവറും ഉൾപ്പെടും . മേയ് 20ന് ബുധനാഴ്ച രാത്രി താമസസ്ഥലത്തേക്ക് ഷക്കീലിനെ മഖ്സൂദ് വിളിച്ചുവരുത്തിയതായി ഫോൺ രേഖകളിലുണ്ട്. ഇക്കാര്യം ഷക്കീലിന്റെ ഭാര്യയും സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ മരിച്ചവരുടെ മൊബൈൽ ഫോൺ രേഖകൾ കേന്ദ്രീകരിച്ച് അന്വേഷണവുമായി മുന്നോട്ടു പോകുകയാണ് പൊലീസ്.
മരിച്ച ഒൻപതു പേരുടെയും ഫോൺ ബുധനാഴ്ച രാത്രി ഒൻപതു മുതൽ വ്യാഴം രാവിലെ ആറു വരെ ഒരേ സ്ഥലത്തായിരുന്നെന്നു കണ്ടെത്തിയിട്ടുണ്ട്. മൂന്നു വയസ്സുകാരൻ പേരക്കുട്ടിയുടെ പിറന്നാൾ ആഘോഷിക്കാനാണ് മഖ്സൂദ് സുഹൃത്തുക്കളെ വീട്ടിലേക്കു വിളിച്ചതെന്നാണു സൂചന. ശീതളപാനീയവും ഭക്ഷ്യവസ്തുക്കളും വീട്ടുപരിസരത്തുനിന്നു കണ്ടെത്തിയത് വിരുന്നിന്റെ സൂചനയാണു നൽകുന്നത്.
ആരെങ്കിലും ഭക്ഷണത്തില്‍ വിഷം കലർത്തി മൃതദേഹങ്ങൾ കിണറ്റിലേക്കു വലിച്ചെറിയാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. ഭർത്താവുമായി പിരിഞ്ഞ ബുഷ്റ മാതാപിതാക്കളോടും മകനോടുമൊപ്പമായിരുന്നു താമസം. പ്രദേശവാസിയായ ഒരാളുമായി ഇവർക്ക് അടുപ്പമുണ്ടായിരുന്നെന്നും അതിന്റെ പേരിലുള്ള തർക്കമായിരിക്കാം മരണത്തിലേക്കു നയിച്ചതെന്നും സംശയമുണ്ട്.
കിണറ്റിലേക്ക് വീഴുന്നതിനു മുൻപ് ഒൻപതിൽ ഏഴു പേര്‍ക്കും ജീവനുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാല്‍ ഇത് അന്വേഷണത്തിനു സഹായിക്കുന്ന വിധത്തിലുള്ള തെളിവല്ലെന്ന് പൊലീസ് പറയുന്നു. രണ്ടു പേർ ഉറങ്ങുകയോ അല്ലെങ്കിൽ അതിനോടകം മരിച്ചിട്ടുണ്ടാകുകയോ ചെയ്യാം എന്നാണ് അന്വേഷണ സംഘം പറയുന്നത് . ഈ സാഹചര്യത്തിലാണ് ഇവർ കഴിച്ച ഭക്ഷണത്തിന്റെ സാംപിളുകൾ പരിശോധിക്കുന്നത്. വിഷാംശമുണ്ടോയെന്നു തിരിച്ചറിയുകയാണു ലക്ഷ്യം.മരിച്ചവരുടെ നെഞ്ചിലെ അസ്ഥി കൂടുതൽ പരിശോധനയ്ക്കായി ഹൈദരാബാദിലെ ഫൊറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഈ റിപ്പോർട്ട് 10 ദിവസത്തിനകം ലഭിക്കും. തുടർന്നു മാത്രമേ കേസിൽ തുമ്പുണ്ടാക്കാനാകുന്ന വിധം തെളിവ് ലഭിക്കുകയുള്ളൂ. ആറു സംഘങ്ങളെയാണ് കേസന്വേഷണത്തിനു നിയോഗിച്ചതെന്ന് എസിപി സി.ശ്യാം സുന്ദർ മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുകയാണ് . ഒരു സംഘം തെളിവു ശേഖരിക്കാനും മറ്റുള്ളവർ മഖ്സൂദ് അസ്ലമിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ളവരുടെ മൊഴിയെടുക്കാനുമാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്.ആത്മഹത്യയാണോ അതോ ആരെങ്കിലും ഇവരെ കിണറ്റിലേക്കു തള്ളിയിട്ടതാണോ എന്നതാണു പ്രധാനമായും അന്വേഷിക്കുന്നത്. പ്രാഥമികാന്വേഷണത്തിൽ മുങ്ങിമരണമാണെന്നു തെളിഞ്ഞിട്ടുണ്ട്. ചിലരുടെ ശരീരത്തിൽ മാന്തിയതിന്റെ പാടുകളുണ്ട്. ഇതെങ്ങനെ വന്നുവെന്നു വ്യക്തമായിട്ടില്ല. മരണവെപ്രാളത്തിനിടെ സംഭവിച്ചാതാകാമെന്നും അതല്ല കൊലപാതകശ്രമത്തിന്റെ ഭാഗമായി പിടിവലി നടന്നതാണോ എന്നും ഉള്ള രണ്ടു നിഗമനങ്ങൾ പൊലീസ് പറയുന്നു
https://www.facebook.com/Malayalivartha























