ഒമ്പത് ജീവനുകളെ കിണറ്റിൽ കൊന്ന് തള്ളിയത്! അരും കൊലയ്ക്ക് പിന്നിൽ പ്രണയ നൈരാശ്യം; മുഖ്യ സൂത്രധാരൻ അറസ്റ്റിൽ; രാജ്യത്തെ നടുക്കിയ കൊലപാതകം ചുരുളഴിഞ്ഞപ്പോൾ

തെലങ്കാനയിൽ കുടിയേറ്റ തൊഴിലാളികളായ ഒമ്പത്പ്പേരുടെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ. ആ ഒമ്പത് ജീവനുകളെയും വിഷം കൊടുത്ത് കൊന്നു തള്ളിയതെന്ന് പോലീസ് കണ്ടെത്തൽ. ശീതള പാനീയത്തിൽ വിഷം കൊടുത്തായിരുന്നു ഇവരെ കൊലപ്പെടുത്തിയത്. ഇതിന് ശേഷം കിണറ്റിൽ തള്ളുകയായിരുന്നു. തെലങ്കാനയിൽ കുടിയേറ്റ തൊഴിലാളികളെ കൊലപ്പെടുത്തിയ കേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിലാകുകയും ചെയ്തു. ബീഹാർ സ്വാദേശി സഞ്ജയ് കുമാർ ആണ് അറസിറ്റിലായത്. കൊല്ലപ്പെട്ട മസ്ഗൂദിന്റെ മകളുമായി സഞ്ജയിന് ബന്ധമുണ്ടായിരുന്നു. കൊലയ്ക്ക് കാരണം ബന്ധം പിരിഞ്ഞതിന്റെ വൈരാഗ്യം എന്നും പോലീസ് പറഞ്ഞു. രാജ്യത്തെ ഞെട്ടിച്ച വാർത്തയായിരുന്നു വാറങ്കൽ റൂറൽ ജില്ലയിലെ ഗോറെക്കുണ്ഡ ഗ്രാമത്തിലെ ആ ഒൻപതു മരണങ്ങൾ. സംഭവുമായി ബന്ധപ്പെട്ട പരിശോധനകളും വിശദമായ അന്വേഷണവും പോലീസ് നടത്തുന്നതിൽ നിന്നും ഇത് പ്രതികാര ബുദ്ധിയോടു കൂടി നടത്തിയ കൊലപാതകമാകാം എന്ന സംശയത്തിലേക്ക് അന്വേഷണ സംഘം എത്തിയിരുന്നു. .
എന്നാൽ കൊലപാതകമെന്ന് ഉറപ്പിക്കാൻ തക്കത്തിലുള്ള തെളിവുകളൊന്നും തന്നെ ആദ്യത്തിൽ കിട്ടിയിരുന്നില്ല. തുടക്കം മുതൽ ദുരൂഹത വഉണ്ടായിരുന്ന കേസായിരുന്നു ഇത്.
കരീമാബാദിലെ വാടകവീട്ടിലായിരുന്നു അസ്ലമും കുടുംബവും താമസിച്ചിരുന്നത്. ലോക്ഡൗണിനെ തുടർന്നു പരുത്തി മില്ലിന്റെ ഗോഡൗണിലെ താഴത്തെ നിലയിലെ മുറിയിൽ ഉടമയുടെ അനുമതിയോടെ താമസിച്ചു വരികയായിരുന്നു. ബിഹാറുകാരായ യുവാക്കൾ ഈ ഗോഡൗണിലെ ഒന്നാം നിലയിൽ ആയിരുന്നു താമസം. മില്ലുടമ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് എത്തിയപ്പോഴാണ് ഇവരെ കാണാനില്ലെന്ന് അറിയുന്നത്. തുടർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ബുധനാഴ്ച, മകളുടെ മൂന്നു വയസ്സുള്ള മകന്റെ ജന്മദിനാഘോഷം നടത്തിയിരുന്നു. മരിച്ച എല്ലാവരും ഇതിൽ പങ്കെടുത്തിരുന്നു. ഇവർ കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടം ഉൾപ്പെടെ താമസ്ഥലത്തു നിന്നു കണ്ടെത്തിയിരുന്നു.. ആത്മഹത്യയാണോ അതോ ആരെങ്കിലും ഇവരെ കിണറ്റിലേക്കു തള്ളിയിട്ടതാണോ എന്ന കാര്യം പ്രധാനമായും അന്വേഷിച്ചിരുന്നു .
പ്രാഥമികാന്വേഷണത്തിൽ മുങ്ങിമരണമാണെന്നു തെളിഞ്ഞിരുന്നു . ചിലരുടെ ശരീരത്തിൽ മാന്തിയതിന്റെ പാടുകളുണ്ടായിരുന്നു . ഇതെങ്ങനെ വന്നുവെന്നു വ്യക്തമായിട്ടില്ല. മരണവെപ്രാളത്തിനിടെ വന്നതാകാമെന്നും അതല്ല കൊലപാതകശ്രമത്തിന്റെ ഭാഗമായി പിടിവലി നടന്നതാണോ എന്നും ഉള്ള രണ്ടു നിഗമനങ്ങളിൽ പൊലീസ് എത്തിയിരുന്നു. ആറു സംഘങ്ങളെയാണ് കേസന്വേഷണത്തിനു നിയോഗിച്ചിരുന്നത്. തെലങ്കാനയിലെ വാറങ്കലിലെ ചണച്ചാക്ക് നിര്‍മ്മാണ കമ്പനിയിലെ തെഴിലാളിയായ മുഹമ്മദ് മക്ദ്സൂദ് അലാം അദ്ദേഹത്തിന്‍റെ ഭാര്യ നിഷ, മക്കൾ, മറ്റൊരു തൊഴിലാളിയായ ശ്രീറാം ഇയാളുടെ ഭാര്യ മക്കള്‍ എന്നിവരടക്കം ഒമ്പത് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ പശ്ചിമ ബംഗാൾ സ്വദേശികളാണ്. ലോക് ഡൗണിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസമായി ഇവര്‍ക്ക് തൊഴിലുണ്ടായിരുന്നില്ല. ഇതെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണമാണ് കുടുംബം ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിലായിരുന്നു ആദ്യം പൊലീസ് തൊഴിലാളികളെയും കുടുംബത്തെയും കാണാതായപ്പോൾ കമ്പനിയുടമയടക്കമുള്ളവർ ഇവർക്കായി തിരച്ചിൽ നടത്തിയിരുന്നു.
തുടര്‍ന്നായിരുന്നു സമീപത്തെ കിണറ്റിൽ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിണറ്റിൽ നടത്തിയ തിരച്ചിലിലായിരുന്നു ബാക്കി അഞ്ച് പേരുടേയും മൃതദേഹം കണ്ടെത്തിയത്. ലോക്കഡോൺ തുടർന്ന് ഇവർക്ക് ജോലി നഷ്ടമായി എങ്കിലും ഇവര്‍ക്ക് ഭക്ഷണമടക്കമെത്തിച്ചിരുന്നുവെന്നും കമ്പനിയുടമ അറിയിച്ചു. താൻ നേരിട്ടാണ് ഭക്ഷണാമെത്തിച്ചതെന്നും കമ്പനിയുടമ വ്യക്തമാക്കി . എന്നാൽ ഇവരുടെ കുടുംബത്തിൽ ഒരാള്‍ക്ക് കൊവിഡുണ്ടായിരുന്നതായും അത് കാരണം ഭയമുണ്ടായിരുന്നതായും ആ ഭയമാണ് മരണത്തിന് കാരണവെന്നും സംശയിച്ചിരുന്നു .
https://www.facebook.com/Malayalivartha























