9 കുടിയേറ്റ തൊഴിലാളികളെയും ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി കൊന്ന് കിണറ്റില്‍ തള്ളി

തെലങ്കാനയിൽ മൂന്ന് കുടിയേറ്റ തൊഴിലാളി കുടുംബങ്ങളിലെ 9 പേരെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ശീതളപാനീയത്തിൽ വിഷം കലർത്തി കൊന്ന് കിണറ്റിൽ തള്ളിയതാണെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകം ആസൂത്രണം ചെയ്ത ബിഹാർ സ്വദേശി സഞ്ജയ്കുമാറിനെ അറസ്റ്റ് ചെയ്തു.
മുഹമ്മദ് മഖ്സൂദ് അസ്‌ലം, ഭാര്യ നിഷ, മക്കളായ ഷാബാസ്, സൊഹൈൽ, മകൾ ബുസ്റ, ബുസ്റയുടെ മൂന്നു വയസ്സുള്ള മകൻ എന്നിവർ ബംഗാളിൽനിന്ന് തൊഴിൽതേടി തെലങ്കാനയിലെത്തിയവരാണ്. 20 വർഷമായി മഖ്സൂദ് തെലങ്കാനയിൽ ജോലി ചെയ്തു വരികയാണ് . ഒപ്പം മരിച്ച നിലയിൽ കണ്ടെത്തിയ മറ്റു മൂന്നു പേരിൽ ശ്യാം, ശ്രീറാം എന്നിവർ ബിഹാറിൽനിന്നുള്ള തൊഴിലാളികൾക്കു പുറമേ ഷക്കീൽ എന്ന യുവാവും , പ്രദേശവാസിയായ ട്രാക്ടർ ഡ്രൈവറും ഉൾപ്പെടും
ഇവര്‍ പശ്ചിമ ബംഗാൾ സ്വദേശികളാണ്. ലോക് ഡൗണിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസമായി ഇവര്‍ക്ക് തൊഴിലുണ്ടായിരുന്നില്ല. ഇതെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണമാണ് കുടുംബം ആത്മഹത്യ ചെയ്തതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
എന്നാല്‍ രണ്ടുമാസമായി തൊഴില്‍ ഇല്ലെങ്കിലും ഇവര്‍ക്ക് താമസിക്കാനിടവും മൂന്നുനേരം കൃത്യമായി ഭക്ഷണവും എത്തിക്കുന്നുണ്ടെന്ന് തൊഴില്‍ ഉടമ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിനിടെ കുടുംബത്തെ പെട്ടെന്ന് കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ കിണറ്റില്‍ മരിച്ചനിലയില്‍ ഇവരെ കണ്ടെത്തിയത്.
തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മുഹമ്മദ് മക്‌സൂദിന്റെ മകളുടെ കുട്ടിയുടെ ജന്മദിനം ആഘോഷിച്ചിരുന്നുവെന്നും അന്ന് തൊട്ടടുത്ത ഫാക്ടറിയില്‍ താമസിക്കുന്ന തൊഴിലാളി കുടുംബത്തേയും ക്ഷണിച്ചിരുന്നുവെന്നും കണ്ടെത്തി. ഇവരുടെ താമസ സ്ഥലത്ത് നടത്തിയ തെരച്ചിലില്‍ കൂള്‍ ഡ്രിങ്ക്‌സിന്റേയും മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളുടേയും അവശിഷ്ടങ്ങളും കണ്ടെത്തി. തുടര്‍ന്നാണ് ഭക്ഷണ പദാര്‍ത്ഥത്തില്‍ വിഷം ചേര്‍ത്ത് ആരെങ്കിലും കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതാകാം എന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്.
ബിഹാര്‍ സ്വദേശികളായ സഞ്ജയ് കുമാറും മോഹനും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് പൊലീസ് പറയുന്നു. സഞ്ജയ് കുമാറിന് മക്‌സൂദിന്റെ മകളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇത് തകര്‍ന്നതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. ഫൊറന്‍സിക് റിപ്പോര്‍ട്ട് കൂടി വരാന്‍ കാത്തിരിക്കുകയാണ് പൊലീസ്.
https://www.facebook.com/Malayalivartha























