മലയാളി നഴ്‌സ് ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു. ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ ആണ് ചികിത്സയിലായിരുന്നത്
പത്തനംതിട്ട വള്ളിക്കോട് കോട്ടയം സ്വദേശിനി പാറയിൽ പുത്തൻവീട് പി കെ അംബിക(46) ആണ് മരിച്ചത്. ചികിത്സയിലിരിക്കവേ ആരോഗ്യനില വഷളായതിനെ തുടർന്ന് ഞായറാഴ്‌ച വൈകിട്ട് 3.45ഓടെ മരണം സംഭവിക്കുകയുമായിരുന്നു.
മെയ് 22 നാണ് അംബികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കോവിഡ് -19 ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ മരിച്ചു.
https://www.facebook.com/Malayalivartha























