പ്രണയകാലത്ത് നല്‍കിയ സമ്മാനങ്ങള്‍ക്ക് പിണങ്ങിപ്പിരിഞ്ഞ കാമുകിയോട് 5 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട യുവാവ് പിടിയില്‍

കോയമ്പത്തൂരിലെ ഒരു സ്വകാര്യ മൊബൈല്‍ ഷോറൂമിലെ സെയില്‍സ്മാന്‍ മച്ചംപാളയത്തെ കൃഷ്ണമാര്‍(25) എന്ന യുവാവ് 23-വയസുള്ള കോളജ് വിദ്യാര്‍ഥിനിയെ പ്രേമിച്ചിരുന്നു.
അവളെ സന്തോഷിപ്പിക്കാന്‍ വിലയേറിയ സമ്മാനങ്ങള്‍ വാങ്ങി നല്‍കുക പതിവായിരുന്നത്രെ. എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം കൃഷ്ണകുമാറില്‍ നിന്നകന്ന യുവതി അയാളോട് സംസാരിക്കാതായി.
അതേ തുടര്‍ന്ന് ഇക്കഴിഞ്ഞ 17-ന് യുവതിയുടെ വീട്ടിലെത്തിയ കൃഷ്ണകുമാര്‍ അവളുമായി വഴക്കുകൂടി.
തന്നെ ചതിച്ചതിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട കൃഷ്ണകുമാര്‍ യുവതിയുമായുള്ള ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കി.
യുവതിയുടെ പരാതിയില്‍ കുനിയമുത്തൂര്‍ പൊലീസ് വിവിധ വകുപ്പുകളില്‍ കേസെടുത്ത് കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha























