കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം അഴുക്കു ചാലില്‍ ഒളിപ്പിച്ചു.... ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് മക്കളുമായി സ്റ്റേഷനിലെത്തി, ഒടുവില്‍...

കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം അഴുക്കു ചാലില്‍ ഒളിപ്പിച്ചു.... ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് മക്കളുമായി സ്റ്റേഷനിലെത്തി. സംശയം തോന്നിയ പോലീസുകാര്‍ അന്വേഷിച്ചപ്പോള്‍ കള്ളന്‍ കപ്പലില്‍ തന്നെ. സെന്‍ട്രല്‍ ഡല്‍ഹിയിലെ ആനന്ദ് പര്‍ബാദ് മേഖലയിലാണ് സംഭവം നടന്നത്.
സുധീര്‍(37) എന്ന യുവാവാണ് പിടിയിലായത്. കൊലയ്ക്കു ശേഷം മക്കളുമായി പോലീസ് സ്റ്റേഷനിലെത്തിയ ഇയാള്‍ ഭാര്യയെ കാണാനില്ലെന്നു പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പന്തികേടു തോന്നിയ പോലീസ് സുധീറിനെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊല നടത്തിയതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി.
മൃതശരീരം നരേലയിലെ അഴുക്കു ചാലില്‍ ഒളിപ്പിച്ചുവെന്നും പ്രതി പോലീസിനോടു പറഞ്ഞു. മൃതദേഹം പോലീസ് കണ്ടെത്തി.
https://www.facebook.com/Malayalivartha
























