ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

ഡൽഹി രാവും പകലും ചുട്ടുപൊള്ളുന്നു. ഇന്നലെ താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ എത്തി. അതേസമയം നഗരത്തിൽ രണ്ട് വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ പ്രഭാതം ഞായറാഴ്ച രേഖപ്പെടുത്തി.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐ.എം.ഡി) കണക്കനുസരിച്ച്, സഫ്ദർജംഗിലെ പരമാവധി താപനില 41.8 ഡിഗ്രി സെൽഷ്യസിലെത്തി, ഇത് സാധാരണയേക്കാൾ 4.6 ഡിഗ്രി കൂടുതലാണ്. രാത്രിയിൽ കുറഞ്ഞ താപനില 31.1 ഡിഗ്രി സെൽഷ്യസായി. ഇത് സാധാരണയേക്കാൾ 3.2 ഡിഗ്രി കൂടുതലും 2024 ജൂണിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മിനിമം താപനിലയുമാണ്.
2024 ജൂൺ 14-ന് 33.3 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. ഉഷ്ണതരംഗവും ഉയർന്ന ആർദ്രതയും കാരണം ഇന്നലെ വൈകുന്നേരം 5:30-ന് താപസൂചിക (Heat Index) അഥവാ അനുഭവവേദ്യമായ താപനില 50.7 ഡിഗ്രി സെൽഷ്യസായിരുന്നു. പകൽ സമയത്ത് ആർദ്രതയുടെ അളവ് 37 മുതൽ 70 ശതമാനം വരെയായിരുന്നു.
"
https://www.facebook.com/Malayalivartha























