അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തുടരുന്ന കനത്ത മഴയിൽ അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ. റോഡുകൾ വെള്ളത്തിനടിയിലായതിനൊപ്പം നിരവധി വീടുകൾ തകരുകയും വ്യാപകമായ ഉരുൾപൊട്ടലുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
അരുണാചൽ പ്രദേശിലെ ഈസ്റ്റ് സിയാങ് ജില്ലയിലെ ലെഡം ഗ്രാമത്തിൽ നദി കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് റോഡുകൾ പൂർണമായും വെള്ളത്തിനടിയിലായി.
കീയി പന്യൂർ ജില്ലയിൽ ജൂൺ 24 നുണ്ടായ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ഒരു സ്ത്രീ മരിക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തിരുന്നു.
കാണാതായവർക്കായുള്ള തിരച്ചിൽ എൻഡിആർഎഫ് , എസ്ഡിആർഎഫ്, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ ഊർജിതമായി നടക്കുന്നു. പ്രത്യേക ഉപകരണങ്ങളും ഡോഗ് സ്ക്വാഡും ബോട്ടുകളും ഉപയോഗിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്.
"https://www.facebook.com/Malayalivartha
























