മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 60,000ത്തിലേക്ക്.... കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 2,598 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ്

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 59,546 ആയി വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 2,598 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. 85 പേരാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 38 മരണവും മുംബൈയിലാണ്. പുണെ (ഏഴ്), സതാര (ഒമ്പത്), സോളാപുര്‍ (ഏഴ്) അകോള (അഞ്ച്), ഔറഗാബാദ് (മൂന്ന്), വസയി-വിരാര്‍ (നാല്), താനെ (നാല്), റായിഗഡ്, ജല്‍ഗോണ്‍, നന്ദഡ് എന്നിവടിങ്ങളില്‍ ഓരോ മരണവും വീതവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണം 1982 ആയി ഉയര്‍ന്നു.
കോവിഡ് ഹോട്ട്സ്പോട്ടായ ധാരാവിയില്‍ 36 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 1675 പേര്‍ക്കാണ് ധാരാവിയില്‍ മാത്രം രോഗംപിടിപെട്ടത്, 61 പേര്‍ മരിച്ചു. 24 മണിക്കൂറിനുള്ളില്‍ 131 പോലീസുകാര്‍ക്കുകൂടി രോഗം പിടിപെട്ടതോടെ സംസ്ഥാനത്ത് കോവിഡ് ബാധിക്കുന്ന പോലീസുകാരുടെ എണ്ണം 2095 ആയി. 22 പേരാണ് മരിച്ചത്. 987 പോലീസുകാര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.വ 18,616 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ഭേദമായത്. ഇന്ന് മാത്രം 698 പേര്‍ രോഗംമാറി ആശുപത്രിവിട്ടു.
"
https://www.facebook.com/Malayalivartha
























