Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

കൊത്തി കൊത്തി അവര്‍ കേരളത്തിനടുത്തെത്തി; ഉത്തരേന്ത്യയില്‍ ആയിരക്കണക്കിന് ഹെക്ടര്‍ കൃഷിനാശം വിതച്ച വെട്ടുകിളികളെ തമിഴ്‌നാട്ടിലും കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍; അതിര്‍ത്തിയില്‍ ആശങ്ക

30 MAY 2020 04:38 PM IST
മലയാളി വാര്‍ത്ത

ഉത്തരേന്ത്യയില്‍ ആയിരക്കണക്കിന് ഹെക്ടര്‍ കൃഷിനാശം വിതച്ച വെട്ടുകിളികളെ തമിഴ്‌നാട്ടിലും കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി, നീലഗിരി ജില്ലകളിലാണ് വെട്ടുകിളികളുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. കൃഷ്ണഗിരിയില്‍ ഏക്കര്‍ കണക്കിന് കൃഷി വെട്ടുകിളി കൂട്ടം നശിപ്പിച്ചതായാണ് വിവരം.

പാടങ്ങളിലാണ് വെട്ടുകിളികള്‍ വിഹരിക്കുന്നത്. കൃഷ്ണഗിരിയെ കൂടാതെ വയനാട്-മലപ്പുറം ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന നീലഗിരി ജില്ലയിലും വെട്ടുകിളികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഉത്തരേന്ത്യയില്‍ വ്യാപകനാശം വിതച്ച വെട്ടുകിളികളല്ല തമിഴ്‌നാട്ടിലേതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. പ്രാദേശികമായി കണ്ടുവരുന്ന വെട്ടുകിളികൂട്ടമാണ് ഇതെന്നും ഇവ ദീര്‍ഘദൂരം സഞ്ചരിക്കാന്‍ സാധ്യതയില്ലെന്നും അവര്‍ അഭിപ്രായപ്പെടുന്നു. അതേസമയം ഉത്തരേന്ത്യയില്‍ നാശം വിതച്ച വെട്ടുകിളിക്കൂട്ടം ദക്ഷിണേന്ത്യയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. കര്‍ണാടകയടക്കമുള്ള സംസ്ഥാനങ്ങള്‍ ഇതേതുടര്‍ന്ന് അതീവ ജാഗ്രതയിലാണ്.

രാജ്യത്ത് കാര്‍ഷിക മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചു തുടരുന്ന വെട്ടുകിളി ആക്രമണത്തില്‍ പ്രതിരോധം ശക്തമാക്കുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. അഞ്ചു സംസ്ഥാനങ്ങളിലെ 377 കേന്ദ്രങ്ങളില്‍ ആയി 53,997 ഹെക്ടര്‍ സ്ഥലത്ത് മരുന്ന് തളി ഉള്‍പ്പടെ ഉള്ള പ്രതിരോധ പ്രവര്‍ത്തനം നടത്തിയതായി കാര്‍ഷിക മന്ത്രാലയം അറിയിച്ചു. അന്‍പതിനായിരം ഹെക്ടര്‍ പ്രദേശത്ത് ഇതുവരെ വെട്ടുകിളിക്കൂട്ടം കൃഷി നാശം ഉണ്ടാക്കിയിട്ടുണ്ട്. കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കാതെ ഇരിക്കാനുള്ള നടപടികള്‍ തുടരുകയാണ് കേന്ദ്രവും സംസ്ഥാനങ്ങളും. കര്‍ണ്ണാടക, തെലങ്കാന ഉള്‍പ്പടെ 17 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ വെട്ടു കിളി അക്രമണം രൂക്ഷമായ മേഖലകളിലെക്ക് ഉള്ള വിമാന സര്‍വീസുകള്‍ക്ക് വ്യോമയാന മന്ത്രാലയം മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. സര്‍വീസ് ഒഴിവാക്കുകയോ രാത്രികാലങ്ങളില്‍ സര്‍വീസ് ക്രമികരിക്കുകയോ വേണമെന്നാണ് വിമാന കമ്പനികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശം. വിമാനം ഉയര്‍ന്നു പൊങ്ങുമ്പോഴും താഴുമ്പോഴും വെട്ടുകിളികള്‍ ഭിഷണിയാണെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (10 minutes ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (30 minutes ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (58 minutes ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (1 hour ago)

റബർ വില തിരിച്ചുകയറി...  (1 hour ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (1 hour ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (1 hour ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (1 hour ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (2 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (2 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (2 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (2 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (2 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (3 hours ago)

Malayali Vartha Recommends