Widgets Magazine
10
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയ്യപ്പനെ തൊട്ടാൽ അയ്യപ്പൻ അവരെ വെറുതെ വിടില്ലെന്ന പഞ്ച് ഡയലോഗ്; അയ്യപ്പൻ കെജിഎഫിലെ റോക്കിഭായ് ആണെന്ന് കരുതരുത്... അയ്യപ്പൻ ഒരു മാഫിയ ഡോൺ അല്ല: അയ്യപ്പനൊരു ശാന്തമൂർത്തിയാണ് - രാഹുൽ ഈശ്വർ


കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഗ്രീൻ അലർട്ടാണ്...അറബിക്കടലിനു മുകളിൽ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു...


ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ ആ ചെറുപ്പക്കാരന് അധികം നേരം ചിന്തിക്കേണ്ടി വന്നില്ല..എലിവിഷം ഓർഡർ ചെയ്ത യുവതിയെ അതിൽ നിന്നും സമയോചിതമായി ഇടപെട്ട് പിന്തിരിപ്പിച്ച യുവാവിന്റെ വീഡിയോ..


ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ ആ ചെറുപ്പക്കാരന് അധികം നേരം ചിന്തിക്കേണ്ടി വന്നില്ല..എലിവിഷം ഓർഡർ ചെയ്ത യുവതിയെ അതിൽ നിന്നും സമയോചിതമായി ഇടപെട്ട് പിന്തിരിപ്പിച്ച യുവാവിന്റെ വീഡിയോ..


ശബരിമല അയ്യപ്പന്‍റെ പിതൃസ്ഥാനത്താണ് തന്ത്രി.. കണ്ഠര് രാജീവരുടെ അറസ്റ്റോടെ കേരളം ഞെട്ടിയിരിക്കുകയാണ്.. തന്ത്രി കുടുംബത്തിന്റെ ചരിത്രവും വീണ്ടും ഉയർന്നു വരികയാണ്..

ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ ധാരണയായി... ആരാധനാലയത്തില്‍പ്രവേശിക്കുന്നതിന് മുമ്ബ് കൈയും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം; ആരാധനാലയങ്ങളില്‍ പ്രവേശിക്കുമ്‌ബോഴും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം

04 JUNE 2020 10:48 PM IST
മലയാളി വാര്‍ത്ത

കോവിഡ് ബാധയെ തുടര്‍ന്ന് ലോക്ഡൗണായതോടെ രാജ്യത്ത് അടച്ചിട്ട ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ ധാരണയായി. ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് മേയ് 30നുള്ള ഉത്തരവില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. 65 വയസ് കഴിഞ്ഞവരും കുട്ടികളും ആരാധനാലയങ്ങളിലും പോകരുത്. പാദരക്ഷകള്‍ കഴിവതും വാഹനങ്ങളില്‍ തന്നെ വയ്ക്കണം. അതിന് സാധിച്ചില്ലെങ്കില്‍ പ്രത്യേകമായി വയ്ക്കണം. ഒരു കുടുംബത്തിലെ അംഗങ്ങള്‍ള്‍ക്ക് ഒരുമിച്ച് പാദരക്ഷകള്‍ വയ്ക്കാം. ആരാധനാലയത്തില്‍പ്രവേശിക്കുന്നതിന് മുമ്ബ് കൈയും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. ആരാധനാലയങ്ങളില്‍ പ്രവേശിക്കുമ്‌ബോഴും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. പ്രസാദമോ തീര്‍ത്ഥമോ നല്കാന്‍ പാടില്ല. വിഗ്രഹങ്ങളില്‍ തൊടാന്‍ പാടില്ല. ദര്‍ശനത്തിന് മാത്രമേ അനുവാദമുള്ളൂ. കൊയറും പ്രാര്‍ത്ഥനാ സംഘങ്ങളും ഒഴിവാക്കണം. വലിയ കൂട്ടായ്മകള്‍ അനുവദിക്കരുതെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. 

ജൂണ്‍ എട്ട് മുതല്‍ ഷോപ്പിംഗ് മാളുകളും റസ്റ്റാറന്റുകളും പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും കേന്ദ്രം പുറത്തിറക്കി. റസ്റ്റാറന്റുകളില്‍ 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ എന്നും നിര്‍ദ്ദേശത്തിലുണ്ട്. ഷോപ്പിംഗ് മാളുകളില്‍ വെവ്വേറെ വാതിലുകളിലൂടെ വേണം കയറാനും ഇറങ്ങാനും. ഓഫീസുകളില്‍ അധികം സന്ദര്‍ശകര്‍ പാടില്ലെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

മാര്‍ഗനിര്‍ദ്ദേശങ്ങള്‍

1. ആരാധനാലയത്തിലെ വിഗ്രഹത്തിലോ, പരിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാന്‍ ഭക്തരെ അനുവദിക്കരുത്

2. പ്രസാദം, തീര്‍ത്ഥം എന്നിവ ആരാധനാലയത്തിനുള്ളില്‍ നല്‍കാന്‍ പാടില്ല.

3. സമൂഹ പ്രാര്‍ത്ഥനയ്ക്ക് സ്വന്തം പായകൊണ്ടു വരണം. എല്ലാവര്‍ക്കും ആയി ഒരു പായ അനുവദിക്കില്ല

4. കോവിഡ് രോഗലക്ഷണം ഇല്ലാത്തവരെ മാത്രമേ ആരാധനാലയത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ

5. പ്രവേശന കവാടത്തില്‍ താപനില പരിശോധിക്കാന്‍ സംവിധാനം ഉണ്ടാകണം.

6. മാസ്‌കുകള്‍ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുത്

7. ഒരുമിച്ച് ആള്‍ക്കാരെ പ്രവേശിപ്പിക്കരുത്

8. ആരാധനാലയത്തില്‍പ്രവേശിക്കുന്നതിന് മുമ്ബ് കൈയും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം

9. പാദരക്ഷകള്‍ കഴിവതും വാഹനങ്ങളില്‍ തന്നെ വയ്ക്കണം. അതിന് സാധിച്ചില്ലെങ്കില്‍ പ്രത്യേകമായി വയ്ക്കണം. ഒരു കുടുംബത്തിലെ അംഗങ്ങള്‍ള്‍ക്ക് ഒരുമിച്ച് പാദരക്ഷകള്‍ വയ്ക്കാം.

10. ക്യൂവില്‍ സാമൂഹിക അകലം ഉറപ്പാക്കണം. ആറടി അകലം ഉണ്ടാകണം

11. ആരാധനാലയത്തിന് പുറത്തുള്ള കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കണം

12. ആരാധനാലയത്തിന് പുറത്തേക്ക് പോകാന്‍ പ്രത്യേക വഴി ഉണ്ടാകണം

13. വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകള്‍ അനുവദിക്കരുത്.

14. പരാമാവധി റെക്കോര്‍ഡ് ചെയ്ത ആത്മീയ ഗാനങ്ങളും, വാദ്യമേളങ്ങളും ആണ് ഉപയോഗിക്കേണ്ടത്. തത്സമയ ചടങ്ങുകള്‍ അനുവദിക്കരുത്.

15. ആരാധനാലയം കൃത്യമായ ഇടവേളകളില്‍ കഴുകുകയും, അണുവിമുക്തമാക്കുകയും വേണം

16. ആര്‍ക്കെങ്കിലും ആരാധനാലയത്തില്‍ വച്ച് അസുഖ ബാധിതര്‍ ആയാല്‍, അവരെ പെട്ടെന്ന് ഒരു മുറിയിലേക്ക് മാറ്റണം. ഡോക്ടറെ വിളിച്ച് വരുത്തി പരിശോധിപ്പിക്കണം. കൊവിഡ് സ്ഥിരീകരിച്ചാല്‍ ഉടന്‍ ആരാധനാലയം അണുവിമുക്തമാക്കണം.

17. 65 വയസ് കഴിഞ്ഞവരും, 10 വയസിന് താഴെ ഉള്ളവരും, ഗര്‍ഭിണികളും, മറ്റ് അസുഖങ്ങള്‍ ഉള്ളവരും വീടുകളില്‍ തന്നെ കഴിയണം. ആരോഗ്യ സംബന്ധമായ അടിയന്തര ആവശ്യങ്ങള്‍ ഇല്ലെങ്കില്‍ അവര്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് വരരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയോദ്ധ്യയില്‍ മാംസാഹാര വില്പന പൂര്‍ണമായും നിരോധിച്ചു  (14 minutes ago)

ജയ്പുരില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (19 minutes ago)

കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ക്ക് ലോക്ഭവനില്‍ വിരുന്നൊരുക്കി ഗവര്‍ണര്‍  (58 minutes ago)

കര്‍ണാടകയില്‍ ഉറങ്ങിക്കിടന്ന അച്ഛനെ തലയ്ക്കടിച്ചു കൊന്ന് മകന്‍  (1 hour ago)

സ്‌കൂള്‍ ബസ് കടന്നുപോകുന്നതിനിടെ ഉണ്ടായ സ്‌ഫോടനം; പൊട്ടിയത് പടക്കമെന്ന് സ്ഥിരീകരണം  (1 hour ago)

വൈരാഗ്യത്തെ തുടര്‍ന്ന് അമ്മയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ മൊഴി നല്‍കിയത് ഏഴു വിദ്യാര്‍ഥികള്‍  (1 hour ago)

എല്ലാ കുട്ടികളോടും മാതാപിതാക്കളോടും എനിക്ക് പറയാനുള്ളത് ഒന്നേയുള്ളൂ: ഒരു ആവശ്യവുമില്ലാത്ത കരച്ചിലിലേക്ക് നമ്മള്‍ എന്തിനാണ് കുട്ടികളെ എത്തിക്കുന്നത്  (1 hour ago)

പരിയാരം മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി  (2 hours ago)

യാത്രാരേഖകളില്ലാതെ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ചൈനീസ് യുവതി അതിര്‍ത്തിയില്‍ പിടിയില്‍  (2 hours ago)

വീട്ടമ്മയെ കുത്തി വീഴ്ത്തി പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊന്ന കേസില്‍ ഒരാള്‍ പിടിയില്‍  (2 hours ago)

ഗുരുവായൂർ അമ്പലനടയിൽ വിവാഹിതരാവാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ ഇത് അറിയണം  (2 hours ago)

തന്റെ പുതിയ ചിത്രം ജനുവരിയില്‍ റിലീസിനെത്തുമെന്ന് നിവിന്‍ പോളി  (2 hours ago)

സ്വർണക്കൊള്ള: റിമാൻഡ് റിപ്പോർട്ടിൽ തന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ; ഗൂഢാലോചനയെന്ന് എസ്ഐടി  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവരര് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി ബിന്ദു അമ്മിണി.  (2 hours ago)

Malayali Vartha Recommends