Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കൊവിഡ് പ്രതിസന്ധികള്‍ക്കിടെ ഗുജറാത്തില്‍ വന്‍ രാഷ്ട്രീയ നാടകങ്ങള്‍... രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിറകേ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് കളം മാറുന്ന എംഎല്‍എമാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്, ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പാട്ടേല്‍ രംഗത്ത്

07 JUNE 2020 01:34 PM IST
മലയാളി വാര്‍ത്ത

കൊവിഡ് പ്രതിസന്ധികള്‍ക്കിടെ ഗുജറാത്തില്‍ വന്‍ രാഷ്ട്രീയ നാടകങ്ങള്‍. രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിറകേ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് കളം മാറുന്ന എംഎല്‍എമാരുടെ എണ്ണം കൂടിയിരിക്കുകയാണ്.ഒരാഴ്ചയ്ക്കിടെ മൂന്ന് എംഎല്‍എമാരാണ് രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ കോണ്‍ഗ്രസ് ഗുജറാത്തിലെ മുഴുവന്‍ എംഎല്‍എമാരെയും റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരിക്കുകയാണ്

ജൂണ്‍ 19 ന് രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ മൂന്ന് എംഎല്‍എമാര്‍ രാജിവച്ചതിനെത്തുടര്‍ന്ന്, കോണ്‍ഗ്രസ് അവശേഷിക്കുന്ന 65 എംഎല്‍എമാരെ ശനിയാഴ്ച സംസ്ഥാനത്തെ മൂന്ന് വ്യത്യസ്ത റിസോര്‍ട്ടുകളിലേക്ക് മാറ്റി. കൂടുതല്‍ പേരുടെ രാജി ഒഴിവാക്കാനാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കം. മോര്‍ബി എംഎല്‍എയും, 2017ല്‍ പടിതാര്‍ ആന്തോളന്‍ സമയത്ത് തന്റെ ഏറ്റവും വലിയ വിശ്വസ്തനുമായ ബ്രിജേഷ് മെര്‍ജയുടെ രാജിയില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പാട്ടേല്‍ രംഗത്തെത്തി. തരംപോലെ രൂപം മാറുന്നവന്‍ എന്നാണ് ഹാര്‍ദിക് പട്ടേല്‍ മെര്‍ജയെ വിശേഷിപ്പിച്ചത്.

''വോട്ടര്‍മാരെ വഞ്ചിച്ചതിന് ആളുകള്‍ അവരെ (എംഎല്‍എമാരെ) ചെരുപ്പൂരി അടിക്കണം. മുന്‍പ് ബയാദിലും രാധന്‍പൂരിലേയും പോലെ ഇനി ഭാവിയില്‍ മോര്‍ബിയിലും. തരംപോലെ രൂപം മാറുന്ന ഈ എംഎല്‍എമാര്‍ക്ക് മുമ്പ് ചെയ്തതുപോലെ ഉപതിരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ ഉചിതമായ മറുപടി നല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.''

രാജ്യസഭയില്‍ ഭൂരിപക്ഷം നേടാന്‍ ബിജെപി എല്ലാ തന്ത്രങ്ങളും ശ്രമിക്കുകയാണെന്നും അതിനാല്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ഇവര്‍ സമ്മര്‍ദത്തിലാക്കുകയാണെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

ഹാര്‍ദിക് പറഞ്ഞു, ''ലോക്‌സഭയില്‍ ബിജെപിക്ക് ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ അത് നേടാന്‍ അവര്‍ പാടുപെടുകയാണ്. അതിനാല്‍, ഒരോ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോഴും, അവരുടെ നേതാക്കളുടെ എണ്ണം കൂട്ടാന്‍ അവര്‍ പലതും ചെയ്യുന്നു.''

ജനാധിപത്യത്തില്‍ രാജ്യത്തിന്റെ വിശ്വാസം പുനഃസ്ഥാപിക്കുന്നതിനായി കാലുവാരുന്നവര്‍ക്ക് ശിക്ഷാനടപടികള്‍ നല്‍കുന്നതിന് തുടക്കം കുറിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കാനും മാതൃക കാണിക്കാനുമുള്ള ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്നും അദ്ദേഹം പറഞ്ഞു, ''ഹൈക്കോടതികള്‍ പോലും അത്തരം സമയങ്ങളില്‍ തീരുമാനമെടുക്കാന്‍ ഇസിയോട് ആവശ്യപ്പെടുന്നു. വോട്ടര്‍മാരുടെ വിശ്വാസം തകര്‍ക്കുകയും പാര്‍ട്ടികള്‍ മാറുകയും ചെയ്യുന്ന അത്തരം എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കണം.''

മധ്യ, തെക്കന്‍ ഗുജറാത്തില്‍ നിന്നുള്ള ഇരുപത് കോണ്‍ഗ്രസ് എംഎല്‍എമാരെ വഡോദരയ്ക്കടുത്തുള്ള ഉമേറ്റയിലെ ഏരീസ് റിവര്‍സൈഡ് ഫാംഹൗസിലേക്ക് മാറ്റി. രാജേന്ദ്രസിങ് പര്‍മര്‍ (ബോര്‍സാദ്), കാന്തി സോധപര്‍മര്‍ (ആനന്ദ്), നിരഞ്ജന്‍ പട്ടേല്‍ (പെറ്റ്ലാഡ്), പൂനം പര്‍മര്‍ (സോജിത്ര), ഇന്ദ്രജിത് സിങ് പര്‍മര്‍ (മഹുദ), കാന്തിഭായ് പര്‍മര്‍ (തസ്ര), കലാ ദാബി (കപദ്വഞ്ജ്) ഭാവേഷ് കതാര (ജാലോദ്), വിജേസിങ് പാണ്ട (ദഹോദ്), ചന്ദ്രിക ബാരിയ (ഗര്‍ബഡ), ജസ്പല്‍സിങ് താക്കൂര്‍ (പാദ്ര), പ്രേംസിങ് വാസവ (നന്ദോദ്), സഞ്ജയ് സോളങ്കി (ജംബുസാര്‍), ആനന്ദ് ചൗധരി (മാണ്ഡവി) (വാന്‍സ്ഡ), സുനില്‍ ഗാമിത് (നിസാര്‍). അന്‍ക്ലാവില്‍ നിന്നുള്ള എംഎല്‍എയായ ജിപിസിസി പ്രസിഡന്റ് അമിത് ചാവ്ദയേയും ഇവിടേക്ക് മാറ്റി.

അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബിഹാറിലെ ബിജെപി പ്രവര്‍ത്തകരെ വെര്‍ച്വല്‍ റാലിയിലൂടെ അഭിസംബോധന ചെയ്യും. ഇന്ന് വൈകീട്ട് നാല് മണിക്കാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വെര്‍ച്വല്‍ റാലി സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാര്‍ട്ടി പ്രചാരണത്തിന്റെ മുന്നൊരുക്കമാണ് ഇത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (2 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (2 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (3 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (3 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (3 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (3 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (3 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (3 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (3 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (3 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (3 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (4 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (4 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (4 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (4 hours ago)

Malayali Vartha Recommends