പതിനാറുകാരിയെ വിവാഹം ചെയ്ത എഴുപതുകാരനായ അറബി അറസ്റ്റില്‍

ഹൈദരാബാദില്‍ പതിനാറുകാരിയെ വിവാഹം ചെയ്ത എഴുപതുകാരനായ അറബിയെ പോലീസ് അറസ്റ്റുചെയ്തു. വിവാഹം നടത്തിക്കൊടുത്ത ഖാസിയെ അറസ്റ്റുചെയ്ത പോലീസ് രണ്ട് ദല്ലാള്‍മാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഹൈദരാബാദിന്റെ വിവിധയിടങ്ങളില്‍ ഇത്തരത്തിലുള്ള വിവാഹങ്ങള്‍ നടക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വി. സത്യനാരായണ പറഞ്ഞു. ലക്ഷക്കണക്കിനുരൂപ ലഭിക്കുന്നതിനാല്‍ ആരും ഇക്കാര്യം പുറത്തുപറയുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
ചികിത്സയ്ക്കായി ഹൈദരാബാദിലെത്തിയ സെനൈദി ഖാമിസ് മുഹമ്മദ് ഖാമിസ് ആണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് അറസ്റ്റിലായത്. ഒമാന്‍ സ്വദേശിയാണ് ഇയാള്‍. ഞായറാഴ്ച കഞ്ചന്‍ബാഗിലായിരുന്നു വിവാഹം.
തന്റെ എതിര്‍പ്പോടെയാണ് വിവാഹം നടന്നതെന്നും രക്ഷിക്കണമെന്നും പെണ്‍കുട്ടി സുഹൃത്തിനോട് പറഞ്ഞതോടെയാണ് സംഭവം പോലീസ് അറിയുന്നത്. തിങ്കളാഴ്ച രാവിലെ ഹോട്ടലില്‍ ചെന്ന് സെനൈദിയെ അറസ്റ്റുചെയ്ത പോലീസ് പെണ്‍കുട്ടിയെ മോചിപ്പിച്ചു.
നിര്‍ധന മുസ്ലിം കുടുംബത്തിലെ കുട്ടിയുടെ അമ്മയ്ക്ക് ഒരുലക്ഷം രൂപ നല്‍കിയാണ് സെനൈദി വിവാഹത്തിനു സമ്മതിപ്പിച്ചത്. വിധവയായ തനിക്ക് മകളുമായി ജീവിക്കാന്‍ വേറെ വഴിയില്ലാത്തതിനാലാണ് വിവാഹത്തിനു സമ്മതിച്ചതെന്ന് അമ്മ പോലീസിന് മൊഴി നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















