ഫെയ്‌സ് ബുക്കിലെ വ്യാജന്മാര്‍ ഓടി, പക്ഷെ പണി കിട്ടിയത് നരേന്ദ്ര മോഡിക്ക്, പ്രധാനമന്ത്രിയുടെ ഫെയ്‌സ് ബുക്ക് പേജിലെ ലൈക്കുകള്‍ കുറഞ്ഞു

ഫെയ്‌സ്ബുക്ക് ലൈക്ക് കുറഞ്ഞതിന്റെ സങ്കടത്തിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇപ്പോള്‍. അപ്രതീക്ഷിതമായാണ് മോഡിയുടെ ഫെയ്‌സ് ബുക്ക് പേജിലെ ലൈക്കുകള്‍ കുറഞ്ഞത്. രാഷ്ട്രീയപരമായ ഗൂഡാലോചനയാണെന്ന് വരെ ബിജെപിയിലെ പല നേതാന്മാരും പറയുന്നു. ഇത്തരത്തിലൊരു തിരിച്ചടി മോഡി പ്രതീക്ഷിച്ച് കാണില്ല.
മോഡിയുടെ ഫേസ്ബുക്ക് പേജിലെ ഒരു ലക്ഷത്തിന്റെ ലൈക്കാണ് അപ്രത്യക്ഷമായതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഒരാഴ്ച്ചക്കിടെയാണ് ഇത്രയും ലൈക്കുകള്‍ കുറഞ്ഞത്. കഴിഞ്ഞ മാസാവസാനം 2.80 കോടി ലൈക്കുകളായിരുന്നു മോഡിയുടെ ഔദ്യോഗിക പേജില്‍ ഉണ്ടായിരുന്നതെങ്കില്‍ ഈമാസം ഇത് ഇടിഞ്ഞിരിക്കുയാണ്. ഒടുവില്‍ 2.78 കോടിയായി കുറയുകയാണ് ചെയ്തത്.
തെരഞ്ഞെടുപ്പ് പ്രചരണം സജീവമാക്കിയതും ഫേസ്ബുക്കിലൂടെയാണ്. എന്നാല്‍ ലൈക്കില്‍ കുറവ് വന്നിരിക്കുന്നത് ജനപിന്തുണയില്‍ വന്ന ഇടിവാണെന്നാണ് രാഷ്ട്രീയ എതിരാളികള്‍ ഉന്നയിക്കുന്നതും. ഭൂമി ഏറ്റെടുക്കല്‍ ബില്ലും അമിതമായ കോര്‍പ്പറേറ്റ് പ്രേമവും മോഡിയില്‍ സാധാരണക്കാര്‍ക്കുള്ള വിശ്വാസം കുറയാന്‍ കാരണമായെന്നാണ് പറയുന്നത്. വ്യാജ ഐഡികളില്‍ നിന്നുള്ള ലൈക്കുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തതിനാലാണ് ഒറ്റയടിക്ക് മോഡിക്ക് പണി കിട്ടിയത്. പ്രധാനമന്ത്രിസ്ഥാനത്ത് എത്തിയതോടെ മോഡിയ്ക്ക് ജനപിന്തുണ ഉയര്‍ന്നു.
അതിന് പ്രധാന കാരണമായതും ഫെയ്‌സ് ബുക്കിലെ ലൈക്കുകള്‍ തന്നെ. ഫേസ്ബുക്ക് ഉപയോഗിക്കുന്ന ഓരോ നാല് പേരിലും ഒരാള്‍ മോഡിയുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ ലൈക്കുകള്‍ കുറഞ്ഞത് ഫെയ്‌സ് ബുക്കിന്റെ സാങ്കേതിക പ്രശ്‌നമാണെന്നാണ് ബിജെപിയുടെ മറ്റൊരു വാദവും. 2013 ജൂലൈയില്‍ മോദിയുടെ പേജിന് 20 ലക്ഷം ലൈക്കുകളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം മെയില്‍ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതോടെ അത് 1.56 കോടിയായി ഉയര്‍ന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















