Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാഹുല്‍ ഏപ്രില്‍ 19ന് മുമ്പ് എത്തുമെന്ന് കോണ്‍ഗ്രസ്, രാഹുല്‍ അപ്രത്യക്ഷനായിട്ട് ഒന്നര മാസം പിന്നിടുന്നു, പ്രതീക്ഷ കൈവിടാതെ കോണ്‍ഗ്രസ് നേതാക്കന്മാര്‍

10 APRIL 2015 01:35 PM IST
മലയാളി വാര്‍ത്ത.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എവിടെ എന്നാണ് പലരും ഇപ്പോള്‍ ചോദിച്ച് കൊണ്ടിരിക്കുന്ന ചോദ്യങ്ങള്‍. രാഷ്ട്രീയ മടുത്ത് വെറെ ഏതെങ്കിലും മേഖലയില്‍ പോയികാണുമെന്ന് വരെ പലരും പറഞ്ഞുണ്ടാക്കി. പക്ഷെ, യാഥാര്‍ത്ഥ്യം എന്താണെന്ന് ഇപ്പോഴും ആര്‍ക്കും അറിയില്ല.

രാഹുല്‍ വരുമ്പോള്‍ വരട്ടെ എന്ന മട്ടിലാണ് കോണ്‍ഗ്രസിലെ പല നേതാന്മാരും. അമൂല്‍ പുത്രന്‍ വന്നിട്ട് വലിയ കാര്യമൊന്നുമില്ല എന്നാണ് പലരുടെയും ആരോപണവും. രാഹുല്‍ മുങ്ങിയിട്ട് ഒന്നര മാസം പിന്നിടുന്നു. ഒന്നര മാസം കഴിഞ്ഞതോടെ അണികളോട് പോലും കാര്യങ്ങള്‍ വിശദീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് നേതാക്കന്മാര്‍. എന്ത് പറയണമെന്ന് അവര്‍ക്ക് പോലും ഓരു നിശ്ചയവുമില്ല.
പാര്‍ട്ടി പ്രസിഡന്റായ സോണിയാ ഗാന്ധിയ്ക്ക് ഫെബ്രുവരി അവസാനമാണ് രാഹുല്‍ കത്ത് നല്‍കി പോയത്. മോഡി സര്‍ക്കാരിന്റെ ഭൂനിയമത്തെച്ചൊല്ലി പാര്‍ലമെന്റിലും പുറത്തും പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കിയപ്പോഴാണ് രാഹുല്‍ അവധിയില്‍ പ്രവേശിച്ചത്. രാഹുലിന്റെ മുങ്ങല്‍ സോഷ്യല്‍ മീഡിയയിലും മറ്റ് മാധ്യമങ്ങളിലും വളരെയധികം ചര്‍ച്ച ചെയ്തിരുന്നു. തോല്‍വിയില്‍ നിന്നും ഒളിച്ചോടുന്ന രാഹുലിനെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കിയതും.

ശക്തമായുള്ള തിരിച്ച് വരവിന് വേണ്ടി മാനസിക തയ്യാറെടുപ്പിലാണ് രാഹുല്‍ എന്നാണ് കോണ്‍ഗ്രസ് നേതാക്കാള്‍ പറയുന്നത്. നാല്‍പ്പത്തി നാലുകാരനായ ഈ അവിവാഹിത നേതാവ് കോണ്‍ഗ്രസ് തലപ്പത്തേക്ക് എത്തുമെന്നും തന്നെയാണ് നേതാക്കന്മാര്‍ വിശ്വാസിക്കുന്നത്. അടുത്തിടെ രാഹുല്‍ കൊച്ചിയില്‍ ആയുര്‍വേദ ചികിത്സയ്ക്കായി എത്തിയിരുന്നുവെന്ന് വരെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ അതിനും സ്ഥിരീകരണമില്ലായിരുന്നു. രാഹുലിനെ കണ്ടെത്തുന്നവര്‍ക്ക് സമ്മാനം വരെ പ്രഖ്യാപിച്ച് കൊണ്ടുള്ള പോസ്റ്ററുകള്‍ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.അവസാനം സോണിയ തന്നെ നേരിട്ടെത്തി കാര്യം പറഞ്ഞ് സമാധാനിപ്പിച്ചു. രാഹുല്‍ ഏപ്രില്‍ 19ന് മുമ്പ് തിരിച്ചെത്തുമെന്നാണ് ഇപ്പോള്‍ പലരും പറയുന്നത്.

ഏപ്രില്‍ 19 ന് ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ കോണ്‍ഗ്രസിന്റെ പ്രക്ഷോഭമുണ്ടെന്നും അതില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്നും പാര്‍ട്ടി നേതാവ് ദിഗ് വിജയ് സിങാണ് അറിയിച്ചത്. മെയിലെ സമ്മേളനത്തില്‍ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് എത്തുമെന്നും സൂചനയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (1 hour ago)

കുംഭം രാശി: വിഷുഫലം 2026  (1 hour ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (1 hour ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (1 hour ago)

മകരം രാശി: വിഷുഫലം 2026  (2 hours ago)

കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ ഇന്ന് വ്യാപക പ്രതിഷേധം...  (2 hours ago)

സംഗീത ഭാരതി പുരസ്‌കാരത്തിന് ഗായകൻ എം. ജി. ശ്രീകുമാർ അർഹനായി  (2 hours ago)

ബിഎസ്ഇ സെൻസെക്‌സ് 600 പോയിന്റ് കുതിച്ചു...  (2 hours ago)

മകളുടെ കല്യാണം വിളിക്കാനായി ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ പോയി അപകടത്തിൽപ്പെട്ട യുവതി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (3 hours ago)

ധനു രാശി: വിഷുഫലം 2026  (3 hours ago)

സ്വർണവിലയിൽ വർദ്ധനവ്....പവന് 160 രൂപയുടെ വർദ്ധനവ്  (3 hours ago)

കെ. സി വേണുഗോപാൽ ദേശീയ തലത്തിൽ നിർണ്ണായക ചുമതലകൾ നിർവഹിച്ച് രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുന്നു; കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വം; കോൺഗ്രസിൽ ബോംബ് പൊട്ടിച്ച് കെ. സുധാകരൻ  (3 hours ago)

ആന്ധ്രയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം    (4 hours ago)

ഒമാനിലെ ഖദ്റയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ...  (5 hours ago)

Malayali Vartha Recommends