Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

ഭരണചക്രത്തിലും സ്വാധീനം... യു.പിയിലെ 'മോസ്റ്റ് വാണ്ടഡ്' ക്രിമിനല്‍ പോലീസുകാരെപോലും കൊന്നൊടുക്കാന്‍ ധൈര്യത്തില്‍ ദുബേ വളര്‍ന്നതിങ്ങനെ....

06 JULY 2020 10:38 AM IST
മലയാളി വാര്‍ത്ത

More Stories...

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു

രാജ്യത്തെ പൊലീസ് സ്‌റ്റേഷനുകളില്‍ ഓട്ടോമേറ്റഡ് കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കണം

പോലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ;ഇവയ്ക്ക് ഓട്ടോമാറ്റിക് കൺട്രോൾ റൂമുകൾ വേണം എന്ന് ശുപാർശ

റിക്ടർ സ്കെയിലിൽ 5.8 തീവ്രതയുള്ള ഭൂകമ്പത്തിനിടയിൽ നവജാത ശിശുക്കളെ സംരക്ഷിച്ച് നഴ്‌സുമാർ ; കയ്യടിച്ച് സോഷ്യൽ മീഡിയ

മുംബൈയില്‍ ശക്തമായ മഴ... റെയില്‍ പാളത്തില്‍ വെള്ളക്കെട്ട് ... ദാദര്‍, കുര്‍ള,ബാന്ദ്ര എന്നീ സ്റ്റേഷനുകളില്‍ നിന്നുള്ള റെയില്‍ ഗതാഗതം വൈകി , കാലാവസ്ഥ വിഭാഗം റെഡ് അലര്‍ട്ട് നല്‍കി, 50കിലോമീറ്റര്‍ വേഗമുള്ള കാറ്റുവീശാനും സാധ്യത

വികാസ് ദുബേ... ഈ പേര് നാം കേള്‍ക്കുന്നത് ഇപ്പോഴാണ്.എന്നാല്‍ യു.പിയി ലെ ഭരണം കയ്യാളുന്നവര്‍ , രാഷ്ട്രീയക്കാര്‍,നിയമപാലകര്‍ എന്നുവേണ്ട വികാസ് ദുബേ യുടെ പേരുകേട്ടാല്‍ നടുങ്ങാത്തവര്‍ കുറവാണു. . എന്ത് ക്രൂരതയും ചെയ്യാന്‍ മടിക്കാത്ത കൊടും ക്രിമിനല്‍ .. കാണ്‍പൂരില്‍ റെയ്ഡിനിടെ ഡി വൈ എസ് പി ഉള്‍പ്പെടെ എട്ടു പൊലീസുകാര്‍ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതും ദുബേയുടെ ക്രിമിനല്‍ ബുദ്ധിതന്നെ.
ചെറുപ്പകാലം മുതല്‍ പിടിച്ചുപറിയും മോഷണവും അടിയും വെട്ടും കുത്തുമായി നടന്ന ദുബേയെ രാഷ്ട്രീയക്കാരുള്‍പ്പെടെയുള്ള പലരും ഉപയോഗപ്പെടുത്തി. ഈ ബന്ധങ്ങള്‍ തന്റെ സാമാജ്യം വളര്‍ത്താന്‍ അയാള്‍ സമര്‍ത്ഥമായി ഉപയോഗിച്ചു. വളരെപ്പെട്ടെന്ന് സംസ്ഥാനത്തെ കുപ്രസിദ്ധ ക്രിമിനലായി. അധികം വൈകാതെ ഈ കുപ്രസിദ്ധി മറ്റുസംസ്ഥാനങ്ങളിലേക്കും എത്തി. എന്തിനും പോന്ന സംഘമായിരുന്നു പ്രധാന ശക്തി. ദുബേ മനസില്‍ കണക്കുകൂട്ടുന്നതിനെക്കാള്‍ വെടിപ്പായി സംഘാംഗങ്ങള്‍ കാര്യങ്ങള്‍ ചെയ്യും. ഇവരെ ഉപയോഗിച്ച് കൊളളയും കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലും തുടര്‍ക്കഥയാക്കി. കൊളളയിലൂടെ കോടികള്‍ സമ്പാദിച്ചു. ഷിവിലി ഡോണ്‍ എന്നാണ് ദുബേ അറിയപ്പെടുന്നത്. കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 52 ക്രിമിനല്‍ കേസുകളാണ് ഇയാളുടെ പേരിലുളളത്. സംസ്ഥാനത്തെ ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായും അടുത്ത ബന്ധമാണ് ഇയാള്‍ക്കുളളത്.

തന്റെ സംഘാംഗങ്ങള്‍ക്ക് ആവശ്യമുളളതെല്ലാം ദുബേ നല്‍കും. ഓപ്പറേഷനിടെ സംഘത്തിലെ ആര്‍ക്കെങ്കിലും ആപത്തുപിണഞ്ഞാല്‍ തുടര്‍ന്ന് അവരുടെ കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ദുബേ നേരിട്ടാണ്. ഒന്നിനും ഒരുമുട്ടും വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. ഈ ആശ്രിത വാത്സല്യം തന്നെയാണ് ദുബേയുടെ സംഘത്തില്‍ അംഗങ്ങളാവാന്‍ യുവാക്കള്‍ ക്യൂ നില്‍ക്കുന്നതിന് കാരണവും. താത്പര്യപ്പെട്ടെത്തുന്ന എല്ലാവരെയും സംഘത്തില്‍ ഉള്‍പ്പെടുത്താറില്ല. തടിമിടുക്കും മനോബലവും കാണിക്കുന്നതിനൊപ്പം ഒറ്റുകാരനല്ലെന്ന് വിശ്വസിപ്പിക്കുകയും വേണം. മറ്റെന്തും ദുബേ ക്ഷമിക്കും. പക്ഷേ, ഒറ്റുന്നത് ക്ഷമിക്കില്ല. ഇതിന് വലിയ വില കൊടുക്കേണ്ടി വരും. ഒരുപക്ഷേ, സ്വന്തം ജീവന്‍ തന്നെ. അതിനാല്‍ കൂടെ നിന്ന് ഒറ്റാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല.
ഏതിരാളികള്‍ ആരായിരുന്നാലും ദുബേയ്ക്ക് അതൊരു പ്രശ്‌നമേ ആയിരുന്നില്ല എന്നാണ് അയാളുടെ ഓരോ നീക്കങ്ങളും വ്യക്തമാക്കുന്നത് . 2001-ല്‍ ശിവ്ലി പൊലീസ് സ്റ്റേഷനില്‍ പൊലീസുകാരുടെ കണ്‍മുന്നില്‍ വച്ചാണ് മുന്‍മന്ത്രി സന്തോഷ് ശുക്ലയെ ദുബേയും സംഘവും കൊലപ്പെടുത്തിയത്. പിന്തുടര്‍ന്നെത്തി വെടിവച്ചുകൊല്ലുകയായിരുന്നു. സംഭവം കണ്ട് അന്തിച്ചുനില്‍ക്കാനേ പൊലീസിനായുളളൂ. ഈകൊലയുമായി ബന്ധപ്പെട്ട് പൊലീസിനുമുന്നില്‍ കീഴടങ്ങിയെങ്കിലും തെളിവില്ലെന്ന് കണ്ട് കുറ്റവിമുക്തനാക്കുകയായിരുന്നു. ഹൈസ്‌കൂള്‍ അദ്ധ്യാപകനായി വിരമിച്ച സിദ്ദേശ്വര്‍ പാണ്ഡെ എന്നയാളെ കാണ്‍പൂരില്‍ വച്ച് കൊലപ്പെടുത്തിയ കേസില്‍ ദുബേയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ശിക്ഷപ്പെട്ട ഇയാള്‍ എങ്ങനെ പുറത്തിറങ്ങി എന്നത് വ്യക്തമല്ല.

പൊലീസുകാരുടെ പക്കല്‍പ്പോലും ഇല്ലാത്ത ആധുനിക ആയുധങ്ങള്‍ ദുബേയുടെ സംഘത്തിന്റെ കൈയിലുണ്ടാവും. ലാത്തിയും പഴയ തോക്കുമായി എത്തുന്ന പൊലീസുകാര്‍ക്ക് ഈ സംഘത്തിനുമുന്നില്‍ പലപ്പോഴും പിടിച്ചുനില്‍ക്കാനാവില്ല. ഇന്നുണ്ടായ ആക്രമണത്തില്‍ എട്ടുപൊലീസുകാര്‍ക്ക് ജീവന്‍ നഷ്ടമായതുതന്നെ ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണം.അണുവിട തെറ്റാത്ത ആസൂത്രണമാണ് ദുബേയുടെ പ്രത്യേകത. തനിക്കെതിരെ പൊലീസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കമുണ്ടായാല്‍ ആ നിമിഷം അത് ദുബേ അറിയും. പൊലീസിലെ ചാരന്മാരാണ് ഇതിനുപിന്നില്‍. ഇതിന് തക്കതായ പ്രതിഫലം അവരുടെ പോക്കറ്റുകളില്‍ കൃത്യമായി എത്തിയിരിക്കും. ഇന്ന് വെളുപ്പിന് നടത്തിയ പൊലീസ് നടപടിയെക്കുറിച്ചും സംഘത്തിന് മുന്നറിയിപ്പ് കിട്ടിയിരുന്നു. ഇതിനനുസരിച്ചായിരുന്നു സംഘം ആക്രമണം പ്‌ളാന്‍ചെയ്തത്.എല്ലാം കണക്കുകൂട്ടിയതുപോലെ കൃത്യമായി നടന്നു. പൊലീസ് സംഘത്തെ തടയാന്‍ റോഡിന് കുറുകെ ഒരു ജെ സി ബി നിറുത്തിയിട്ടിരുന്നു. മുന്നോട്ടുപോകാനാവാത്തതിനാല്‍ പതിനഞ്ചുപേരടങ്ങുന്ന പൊലീസ് സംഘം വാഹനങ്ങളില്‍ നിന്ന് പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം തന്നെ പൊലീസുകാര്‍ക്കുനേരെ ദുബൈയുടെ സംഘങ്ങള്‍ വെടിവെപ്പ് ആരംഭിച്ചിരുന്നു . എന്താണ് സംഭവിക്കുന്നതെന്ന് പൊലീസുകാര്‍ക്ക് മനസിലാകുമ്പോഴേക്കും നിരവധി നിയമപാലകരുടെ ജീവന്‍ നഷ്ടമായിരുന്നു. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് കാക്കി അണിഞ്ഞ കുറച്ചു ഒറ്റുകാരും എന്നാണ് അന്വേഷണ സംഘത്തിന് ഇപ്പോള്‍ ലഭ്യമാകുന്ന വിവരങ്ങള്‍ . ദുബേ എന്ന കൊടും ക്രിമിനലിന്റെ ചൊല്പടിക്ക് വഴങ്ങുന്ന കുറച്ചു കാക്കിയിട്ടവരുടെ ഒറ്റുകൊടുക്കല്‍ ആയിരുന്നു എട്ടു പോലീസുകാരുടെ ജീവന്‍ നഷ്ടമാകാനുള്ള കാരണമായത്.

യു.പിയിലെ കൊടുംകുറ്റവാളി വികാസ് ദുബേയ്ക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും നേതാക്കളുമായും ഉള്ളത് അടുത്ത ബന്ധം. കാണ്‍പൂരില്‍ എട്ട് പൊലീസുകാരെ വെടിവെച്ചു കൊന്ന സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുന്ന ഇയാളെ ഇതുവരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല. അതേസമയം, ഒളിവിലിരുന്ന് 24 പൊലീസ് ഓഫിസര്‍മാരുമായി ദുബേ ബന്ധപ്പെട്ടതായി ഫോണ്‍ കോള്‍ രേഖകള്‍ വ്യക്തമാക്കുന്നു.
കൊലപാതകം, കലാപമുണ്ടാക്കല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 60ഓളം ക്രിമിനല്‍ കേസില്‍ പ്രതിയായിട്ടും പൊലീസിന്റെ ആദ്യത്തെ 10 ക്രിമിനലുകളുടെ പട്ടികയില്‍ വികാസ് ദുബേയുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. ഇയാളുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍ ഗാങ്ങിനെ പൊലീസ് രേഖകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടു പോലുമുണ്ടായിരുന്നില്ല.

പ്രത്യേക ദൗത്യസംഘത്തിന് ജില്ല പൊലീസ് നല്‍കിയ 25 കൊടുംകുറ്റവാളികളുടെ പട്ടികയിലും ദുബേ ഉള്‍പ്പെട്ടിരുന്നില്ല. യു.പിയിലെ തന്നെ ഔറിയ എന്ന സ്ഥലത്താണ് വികാസ് ദുബേയുടെ അവസാന ഫോണ്‍ ലൊക്കേഷന്‍ കാണിക്കുന്നത്. ഇയാള്‍ മധ്യപ്രദേശിലേക്ക് കടന്നിട്ടുണ്ടാകുമെന്നാണ് പൊലീസ് നിഗമനം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (25 minutes ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (30 minutes ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (42 minutes ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (2 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (3 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (3 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (5 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (5 hours ago)

Rahul-Mamkootathilസഭാ കവാടത്തില്‍ പാലക്കാട് എംഎല്‍എയുടെ കാർ  (6 hours ago)

Veena-George മന്ത്രിയുടെ വാദം തെറ്റ്  (6 hours ago)

ISRAEL അതിശക്തമായ പോരാട്ടം  (6 hours ago)

ഒറ്റയാൻ ഇറങ്ങി...! സഭയിൽ കാട്ടു തീ..! രാഹുൽ നിയമസഭയിൽ  (7 hours ago)

ആര്യ രാജേന്ദ്രന്റെ ഉടായിപ്പ് അവാർഡ് തൂക്കി വിമാനത്താവളത്തിൽ എത്തുന്നതും സംഭവിക്കുന്നത്..!  (7 hours ago)

Malayali Vartha Recommends