ബീഹാറിനെ ഭീതിപ്പെടുത്തി ഇടിമിന്നൽ മരണങ്ങൾ; ഒരു ദിവസം മാത്രം മരിച്ചത് 10 പേർ

ബീഹാറിൽ ഇന്നലെയുണ്ടായ ഇടിമിന്നലില്‍ അഞ്ചു ജില്ലകളിലായി പത്തു പേർ മരിച്ചു. ശക്തമായ മഴയോടൊപ്പമുണ്ടായ ഇടിമിന്നലിൽ പൂര്‍ണയില്‍ മൂന്ന് പേര്‍, ബെഗുസാരായിയില്‍ രണ്ട് പേര്‍, പട്‌ന, സഹര്‍സ, ഈസ്റ്റ് ചമ്ബാരന്‍, മാധേപുര, ദര്‍ഭംഗ ജില്ലകളിലെയും ഓരോരുത്തരും വീതം കൊല്ലപ്പെട്ടതായാണ് ദുരന്തനിവാരണ വകുപ്പ് അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്നാഴ്ചക്കിടെ സംസ്ഥാനത്ത് ഇടിമിന്നലില്‍ 160 പേരാണ് മരിച്ചത്. ജൂണ്‍ 25ന് 23 ജില്ലകളില്‍ ഉണ്ടായ ഇടിമിന്നലിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 83 ഓളം പേരാണ് അന്ന് മാത്രം മരിച്ചത്.
അതേസമയം മിന്നലാക്രമണം മൂലം 10 പേര്‍ മരിച്ചതില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് കുമാര്‍ പറഞ്ഞു. മോശം കാലാവസ്ഥയായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കഴിവതും വീടിനകത്ത് തന്നെ കഴിയണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha






















