Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

പശ്ചിമഘട്ട വനമേഖലയെ കിടുകിടാ വിറപ്പിച്ച വീരപ്പന്റെ മകൾ വിദ്യാറാണിയ്ക്ക് യുവജനസംഘടന വൈസ് പ്രസിഡന്‍റ് സ്ഥാനം സാമൂഹ്യസേവനത്തിന്

20 JULY 2020 01:43 PM IST
മലയാളി വാര്‍ത്ത


ഒരു കാലത്ത് പശ്ചിമഘട്ട വനമേഖലയെ കിടുകിടാ വിറപ്പിച്ച തോക്കേന്തിയ മെല്ലിച്ച കൊമ്പന്‍ മീശക്കാരന്‍. പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നൂറ്റമ്പതോളം പേരുടെ മരണത്തിനും നൂറിലധികം ആനകളെ വേട്ടയാടിയ ആ ചന്ദനക്കള്ളക്കടത്തുകാരന്റെ മകളാണ് വിദ്യാറാണി

എന്നാൽ അച്ഛനായ വീരപ്പനെക്കുറിച്ച് തനിക്ക് വലിയ ഓര്‍മകളൊന്നുമില്ലെന്നാണ് വിദ്യ പറയുന്നത്. ആറോ-ഏഴോ വയസുള്ളപ്പോൾ ആകെ ഒരുതവണ മാത്രമാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളത്..ഒരു സ്‌കൂള്‍ അവധിക്കാലത്തെ ആ ഓര്‍മ ഇങ്ങനെയാണ്..കര്‍ണാടകത്തിലെ ഹനൂറിനടുത്തുള്ള മുത്തച്ഛന്റെ ഗ്രാമമായ ഗോപിനാഥത്തില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. സമീപത്ത് ഒരു വനമുണ്ടായിരുന്നു. ഞങ്ങള്‍ കളിക്കുന്നിടത്തേക്ക് അദ്ദേഹം വന്നു. കുറച്ച് മിനിറ്റ് എന്നോട് സംസാരിച്ചു. നല്ലത് ചെയ്യണമെന്നും നന്നായി പഠിച്ച് ഡോക്ടറായി ആളുകളെ സേവിക്കണമെന്നും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് തിരിച്ചുപോയി,.വിദ്യപറഞ്ഞു.

ഇന്നിപ്പോള്‍ ബിജെപി തമിഴ്‌നാട് ഘടകം വൈസ് പ്രസിഡന്റായി നിയോഗിപ്പെട്ടിരിക്കുകയാണ് വീരപ്പന്റെ മകള്‍ വിദ്യാ റാണി വീരപ്പന്‍. തമിഴ്‌നാട്ടില്‍ സാന്നിധ്യമറിയിക്കാന്‍ പാടുപെടുന്ന ബിജെപിയെ സംബന്ധിച്ച് ഏറ്റവും ആകര്‍ഷകമായ പേരുകളിലൊന്നാണ് വിദ്യാ റാണി. ഇരുപത്തി ഒന്‍പതുകാരിയായ വിദ്യ കൃഷ്ണഗിരിയില്‍ വിദ്യാലയം നടത്തുകയാണ്

നിയമബിരുദധാരിയായ വിദ്യയ്ക്ക് സാമൂഹ്യസേവനത്തിനുള്ള അവസരമാണ് പുതിയ ഉത്തരവാദിത്തം . ഞാന്‍ ഏതെങ്കിലും പ്രത്യേക സമൂഹവുത്തെയല്ല പ്രതിനിധീകരിക്കുന്നത്. ഞാന്‍ മാനവികതയിലാണ് വിശ്വസിക്കുന്നത്. വീരപ്പനെ കുറിച്ച് കേട്ട കഥകളില്‍ ചിലത് എന്നെ സാമൂഹ്യ സേവനം ചെയ്യാന്‍ പ്രേരിപ്പിച്ചു..തന്റെ നിയമനം ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിദ്യ അറിഞ്ഞത് എന്നും വിദ്യ പറയുന്നു

രണ്ടായിരത്തില്‍ കന്നഡ ചലച്ചിത്ര ഇതിഹാസം രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയതോടെയാണു വനം കൊള്ളക്കാരന്‍ വീരപ്പന്‍ ദേശീയമാധ്യമങ്ങളുടെ പ്രധാന തലക്കെട്ടാവുന്നത്. ആഴ്ചകള്‍ക്കുശേഷം രാജ്കുമാറിനെ വീരപ്പന്‍ വിട്ടയച്ചു. തുടര്‍ന്ന് ഒരിക്കല്‍ കൂടി വീരപ്പന്‍ വീണ്ടും ഒന്നാം പേജ് വാര്‍ത്തയായി, നാലു വര്‍ഷത്തിനുശേഷം. കെ. വിജയ കുമാറിന്റെ നേതൃത്വത്തിലുള്ള തമിഴ്നാട് പൊലീസിന്റെ പ്രത്യേക ദൗത്യസംഘം വീരപ്പനെ വെടിച്ചുകൊന്നു. വിജയകുമാര്‍ പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ഉപദേഷ്ടാവായി.

വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി പൊലീസിനു കീഴടങ്ങിയ ശേഷം വിദ്യ ചെന്നൈ ആശുപത്രിയില്‍ ജനിച്ചതു സംബന്ധിച്ച് വീരപ്പനെക്കുറിച്ചുള്ള പുസ്തകത്തില്‍ വിജയകുമാര്‍ പരാമര്‍ശിക്കുന്നുണ്ട്. ഇവരെ ഒരു വനിതാ ഹോസ്റ്റലിലാണു പാര്‍പ്പിച്ചത്. ഇവിടെ വച്ച് ദൗത്യസംഘം ഉദ്യോഗസ്ഥനാണു വിദ്യാ റാണി എന്ന് പേരിട്ടത്.

വണ്ണിയാര്‍ സമുദായത്തിന്റെ റോബിന്‍ ഹുഡ് എന്നായിരുന്നു വീരപ്പനു പൊതുവെയുള്ള വിശേഷണം. തമിഴ്‌നാട്ടിലെ സ്വാധീനശേഷിയുള്ള ഒബിസി വിഭാഗമായ വണ്ണിയാര്‍ സമുദായത്തില്‍ ഉള്‍പ്പെടുന്നയാളാണു വീരപ്പന്‍.

അദ്ദേഹം ഒരിക്കലും രാഷ്ട്രീയത്തിലുണ്ടായിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ സമീപനവും പ്രവര്‍ത്തനങ്ങളും ചുറ്റുമുള്ള ലോകത്തെക്കുറിച്ചുള്ള തന്റെ ധാരണയുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു. വണ്ണിയാര്‍ സമൂഹത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് നിരവധി കഥകളുണ്ട്

വിദ്യയുടെ അമ്മ മുത്തുലക്ഷ്മി എന്‍ഡിഎ സഖ്യകക്ഷിയും വണ്ണിയാര്‍ പാര്‍ട്ടിയുമായ തമിഴക വാഴ്‌വുറിമായ് കച്ചി (ടിവികെ) പ്രവര്‍ത്തകയാണ്. പട്ടാളി മക്കള്‍ കച്ചി (പിഎംകെ)യില്‍ നിന്ന് രൂപപ്പെട്ടതാണ് ഈ പാര്‍ട്ടി.

വിദ്യ ഫെബ്രുവരിയിലാണ് ബിജെപിയില്‍ ചേര്‍ന്നത്. ഒരു പ്രാദേശിക നേതാവ് വിദ്യയെ അന്നത്തെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ പരിചയപ്പെടുത്തി. എനിക്ക് സാമൂഹ്യസേവനത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നു. എന്റെ ഈ പ്രവര്‍ത്തനം പാര്‍ട്ടിക്കുവേണ്ടി ചെയ്യാന്‍ രാധാകൃഷ്ണന്‍ നിര്‍ദേശിച്ചു, വിദ്യ പറഞ്ഞു.

പുതിയ സ്ഥാനലബ്ധിയിലും രാഷ്ട്രീയം അജ്ഞാതമായ മേഖലയാണെങ്കിലും പയറ്റി നോക്കാൻ തന്നെയാണ് വിദ്യയുടെ തീരുമാനം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (2 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (2 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (2 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (2 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (2 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (2 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (2 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (2 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (3 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (3 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (3 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (3 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (3 hours ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (3 hours ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (3 hours ago)

Malayali Vartha Recommends