റയില്‍വേ നഷ്ടപരിഹാരം നല്‍കിയില്ല, ട്രെയില്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവ്

ഹിമാചല്‍ - ഡല്‍ഹി റൂട്ടിലോടുന്ന ജനശദാബ്ധി എക്‌സ്പ്രസ് ട്രെയിന്‍ ജപ്തിചെയ്യാന്‍ കോടതി ഉത്തരവ്. ഹിമാചല്‍ പ്രദേശിലെ രണ്ട് കര്‍ഷകര്‍ നല്‍കിയ പരാതിയിലാണ് ട്രെയില്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടത്. 1998ല്‍ റെയില്‍വെ പുതിയ പാതയ്ക്കായി മേല റാം, മദന്‍ലാല്‍ എന്നീ കര്‍ഷകരുടെ ഭൂമി എറ്റെടുത്തിരുന്നു. കാലമിത്രയായിട്ടും ഇവര്‍ക്കുള്ള നഷ്ടപരിഹാരം ഇതുവരെ റെയില്‍വേ നല്‍കിയില്ല. ഇതിനെതിരെ കര്‍ഷകര്‍ കോടതിയെ സമീപിച്ചെങ്കിലും കഴിഞ്ഞയഴ്ചയാണ് വിചിത്രമായ കോടതി വിധി വന്നത്. കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരമായ 35ലക്ഷം രൂപ ഏപ്രില്‍ 15ന് നല്‍കിയില്ലെങ്കില്‍ റയില്‍വേ നല്‍കിയില്ലെങ്കില്‍ പിറ്റേന്നു അഞ്ചിനു കൂകിപാഞ്ഞെത്തുന്ന ഡല്‍ഹി- ഉന ജനശതാബ്ധി എക്‌സ്പ്രസ് പിന്നെ ഉന സ്റ്റേഷനില്‍ നിനന് ജപ്തിചെയ്യാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കണ്ടുകെട്ടാനായി കര്‍ഷകരുടെ അഭിഭാഷകന്‍ നാലു ട്രെയിനുകളുടെ പേരാണ് കോടതിക്ക് നല്‍കിയത്. ഇതില്‍ കോടതിക്ക് പിടിച്ചത് ജനശതാബ്ധി തന്നെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























