Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാനഡയിലെ ഇന്ത്യന്‍ വംശജരെ ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി

17 APRIL 2015 12:33 PM IST
മലയാളി വാര്‍ത്ത.

 ലോകത്ത് എവിടെയുള്ള ഇന്ത്യക്കാരന്റെയും മനസ് ഇന്ത്യയിലാണ്. അതാണ് ഇന്ത്യയുടെ ശക്തി. നിങ്ങള്‍ ഒറ്റയ്ക്കല്ല. നിങ്ങളുടെ കൂടെ രാജ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് നിങ്ങളെ കാണാന്‍ ഞാന്‍ എത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അധികാരം ഏറ്റെടുത്തതുമുതല്‍ പ്രവാസികളായ മുഴുവന്‍ ഇന്ത്യക്കാരെയും ഒരുമിച്ച് ഒരുകുടക്കീഴില്‍ കൊണ്ടുവന്ന് ഇന്ത്യയുടെ വികസനം സാധ്യമാക്കാനാണ് എന്റെ ശ്രമം. നിങ്ങളെ രാജ്യം എത്രത്തോളം സ്‌നേഹിക്കുന്നുവെന്ന് നിങ്ങള്‍ക്കറിയില്ല. യമനിലെ രക്ഷാദൗത്യം തന്നെ നിങ്ങള്‍ കണ്ടതല്ലെ..ഓരോ ഇന്ത്യക്കാരന്റെയും വില രാജ്യം മനസിലാക്കുന്നുവെന്നും നരേന്ദ്രമോഡി പറഞ്ഞു. കാനഡ സന്ദര്‍ശനത്തിനെത്തിയ മോഡിക്കു പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍ ഒരുക്കിയ വിരുന്നില്‍ പരിനായിരങ്ങളാ ഇന്ത്യന്‍ വംശജരെ അഭിസംബോധനചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു.
\'ഖേം ചോ?\' സുഖമല്ലേ എന്നു ഗുജറാത്തിയിലുള്ള ചോദ്യം തന്നെ കാനഡയിലെ റിക്കോ കൊളീസിയത്തെ ആവേശക്കടലാക്കി. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറില്‍ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരെ ആവേശഭരിതരാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാക്ചാതുര്യം കാനഡയിലെ കൊളീസിയത്തിലും ഇന്ത്യന്‍ രക്തത്തെ ത്രസിപ്പിച്ചു.
42 വര്‍ഷത്തിനു ശേഷം ആദ്യമായി കാനഡയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയെ കാണാന്‍ പതിനായിരത്തിലേറെ ഇന്ത്യന്‍ വംശജരാണ് റീക്കോ കൊളീസിയത്തില്‍ എത്തിയത്.
ഇന്ത്യയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒരേയൊരു മരുന്നേയുള്ളൂ എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് \'മോഡി, മോഡി\' എന്നു ജനം ആര്‍ത്തുവിളിച്ചു. അതു താനല്ലെന്നും വികസനമാണ് ഇന്ത്യയുടെ എല്ലാ പ്രശ്‌നത്തിനും പരിഹാരമെന്നും മോഡി വിനീതനായി.
അതിവേഗമുള്ള വികസനത്തിനു തുടക്കമിട്ടുകഴിഞ്ഞു. നേരത്തേ ദിവസം രണ്ടു കി.മീ. റോഡ് നിര്‍മിച്ചിരുന്ന സ്ഥാനത്ത് ഇന്നു 11 കി.മീ. നിര്‍മിക്കുന്നു. 10 മാസം കൊണ്ടുതന്നെ രാജ്യത്ത് വിശ്വാസ്യതയുടെ അന്തരീക്ഷമുണ്ടാക്കാന്‍ കഴിഞ്ഞു. ജനങ്ങളുടെ മനസും ഏറെ മാറിക്കഴിഞ്ഞെന്ന് \'കിത്‌നാ ബദല്‍ ഗയാ ഇന്‍സാന്‍...\' എന്ന സിനിമാ ഗാനം മൂളിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
\'രാജ്യത്തെ മലിനപ്പെടുത്താന്‍ തുനിഞ്ഞവര്‍ അതു ചെയ്ത് കടന്നുപോയി. ഞങ്ങള്‍ അതു വൃത്തിയാക്കിയിട്ടേ പോകൂ\' മുന്‍ യു.പി.എ. സര്‍ക്കാരിനെതിരായ കുറ്റപ്പെടുത്തലും ഹിന്ദിയിലായിരുന്നു.
സ്‌കാം ഇന്ത്യ അഴിമതിയുടെ ഇന്ത്യ എന്നായിരുന്നു കുറച്ചു മുമ്പു വരെ ഇന്ത്യയുടെ പ്രതിച്ഛായ. അത് സ്‌കില്‍ ഇന്ത്യ വൈദഗ്ധ്യമുള്ള ഇന്ത്യ എന്നാക്കി മാറ്റും. യുവത്വമാണ് ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്ത്. എണ്‍പതു കോടി യുവാക്കള്‍, 80 കോടി സ്വപ്‌നങ്ങള്‍, ശക്തമായ 160 കോടി കരങ്ങള്‍... ഇന്ത്യക്ക് എന്തൊക്കെത്തന്നെ എത്തിപ്പിടിക്കാനാകില്ല!
യുവാക്കള്‍ക്കു തൊഴിലവസരങ്ങള്‍ ലഭ്യമാക്കണം. തൊഴിലന്വേഷകര്‍ എന്ന നിലയില്‍ നിന്ന് അവരെ തൊഴില്‍ ദാതാക്കളായി മാറ്റാനാണു ശ്രമം. മുഴുവന്‍ ലോകത്തിനും ആവശ്യമായ വിദഗ്ധ തൊഴിലാളികളെ നല്‍കാന്‍ ഇന്ത്യയെ പര്യാപ്തമാക്കും. ഒരു ഹോളിവുഡ് സിനിമ നിര്‍മിക്കുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ ചൊവ്വയെ തൊട്ട ഇന്ത്യക്ക് ആ സ്വപ്‌നവും വിജയമാക്കാന്‍ കഴിയും.
കാനഡയുമായി തനിക്ക് എന്നും മികച്ച സൗഹൃദമാണ് ഉണ്ടായിരുന്നതെന്നു സ്റ്റീഫന്‍ ഹാര്‍പറുമായി പങ്കിട്ട വേദിയില്‍ മോഡി പറഞ്ഞു. താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2003ല്‍ ഗുജറാത്ത് വികസനത്തില്‍ കാനഡയുടെ സഹകരണമുണ്ടായി. ഇന്ന് ഇന്ത്യയുടെ കാര്യത്തില്‍ ആ സഹകരണം വിപുലമാകുന്നു. ദീര്‍ഘമായ ആ സൗഹൃദത്തെ ഏറെ വിലമതിക്കുന്നു എന്ന് തന്നെ നേരത്തേ മറ്റൊരു കാഴ്ചപ്പാടില്‍ കണ്ടിരുന്ന പാശ്ചാത്യ രാജ്യങ്ങളെ പരോക്ഷമായി കുറ്റപ്പെടുത്തിക്കൊണ്ട് മോഡി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു പാൻ ഇന്ത്യൻ ചിത്രം; ഫാന്റസി ഹ്യൂമർ, ത്രില്ലർ ജോണറിൽ തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു  (29 minutes ago)

നഴ്സിംഗ് സമരത്തിന് പിന്നിൽ അന്തർസംസ്ഥാന മാഫിയ എന്ന സംശയം ബലപ്പെടുന്നു; കേരളത്തിലെ ആശുപത്രികളുടെ മൂല്യം ഇടിച്ച് സ്വന്തമാക്കുക ലക്ഷ്യം: കെ പി എച്ച് എ  (1 hour ago)

സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല  (1 hour ago)

അന്താരാഷ്ട്ര ജൈവവൈവിധ്യ സഖ്യവുമായി കൈകോർത്ത് ഹാർട്ട്‌ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട്  (1 hour ago)

ദുബായ് ജുമൈറയിൽ അത്യാധുനിക സൗന്ദര്യവർധക ചികിത്സകളുമായി 'തജ്‌മീൽ' ക്ലിനിക്ക് തുറന്ന് ബുർജീൽ ഹോൾഡിങ്‌സ്; ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മന്ത്രി ഡോ. താനി അൽ സെയൂദി  (1 hour ago)

സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കാൻ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടൽ ആവിശ്യമാണെന്ന് യുഎഇ  (1 hour ago)

സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് രണ്ട് തവണയായി 2920 രൂപയാണ് പവന് കുറഞ്ഞത്. നിലവില്‍ 1,09,240 രൂപയാണ് പവന്‍ വില. ഗ്രാമിന് 365 രൂപ കുറഞ്ഞ് 13,655 രൂപയായി  (1 hour ago)

ഇറാൻ ഇനി അമേരിക്കയ്ക്ക് വെല്ലുവിളിയല്ല; സൈനിക ശക്തിയെ തകർത്തെന്ന് ഡൊണാൾഡ് ട്രംപ്...  (1 hour ago)

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു...  (1 hour ago)

ഇന്ദിര ഗ്യാരന്‍റെി എന്ന പേരില്‍ ആറ് പ്രധാനഉറപ്പുകളുമായി യുഡിഎഫിന്‍റെ പ്രകടനപത്രിക തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കൊച്ചിയില്‍ പുറത്തിറക്കി  (1 hour ago)

അതിജീവനവും വികസനവും: കേരളം മാറി, മാറ്റിയെടുത്തു; എല്ലാവരേയും ചേർത്തുപിടിച്ച സമാനതകളില്ലാത്ത പത്തുവർഷങ്ങൾ...  (1 hour ago)

ബി ജെ പി മറ്റു പലയിടത്തും കാണിച്ചതിന്‍റെ ഒരു സാമ്പിളാണ് പാലക്കാട് ഇന്നലെ കണ്ടത്...'ഇത് സാമ്പിൾ', പിഷാരടിയെ തടഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി, പാലക്കാട് കണ്ടത് ബിജെപിയുടെ അസഹിഷ്ണുത; കോൺഗ്രസ്‌ നിസ്സഹായ  (2 hours ago)

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനകൾക്ക് പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാൻ സൈന്യം  (2 hours ago)

ഇറാനെ കൂട്ടത്തോടെ വിഴുങ്ങി IRGC ..!ശവങ്ങൾ എണ്ണി മടുത്തു തല ,തല തിന്നുന്നു ഇനി രക്ഷയില്ല...! യുദ്ധം അവസാനിക്കുന്നു...!  (2 hours ago)

Malayali Vartha Recommends