ഐ.പി.എല്‍ ഒത്തുകളി: പുതിയ സംഘത്തെ സുപ്രീംകോടതി നിയോഗിച്ചു

ഐ.പി.എല്‍ ഒത്തുകളി കേസ് അന്വേഷിക്കുന്നതിന് സുപ്രീംകോടതി പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു കേസ് അന്വേഷിക്കാന്‍ പുതിയ അന്വേഷണ സംഘം. സി.ബി.ഐ അഴിമതി വിരുദ്ധ സമിതിയുടെ തലവന്‍ എസ്.പി.വിവേക് പ്രിയദര്‍ശിയാണ് അന്വേഷണ സംഘത്തലവന്‍. നിലവിലെ തലവന്‍ ബി.ബി.മിശ്ര വിരമിച്ചതിനെ തുടര്‍ന്നാണ് കോടതി പുതിയ സംഘത്തെ നിയോഗിച്ചത്. നിലവില്‍ 2ജി സ്‌പെക്ട്രം അഴിമതി കേസ് കേസ് അന്വേഷിക്കുന്ന സംഘത്തെ നയിക്കുകയാണ് വിവേക് പ്രിയദര്‍ശി.
തന്റെ ടീമിലെ മറ്റ് ഉദ്യോഗസ്ഥരെ തീരുമാനിക്കാനുള്ള അവകാശം കോടതി പൂര്‍ണമായും പ്രിയദര്‍ശിക്ക് നല്‍കിയിട്ടുണ്ട്. ഐ.പി.എല്‍ മുന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുന്ദര്‍ രാമന് ഒത്തുകളിയിലുള്ള പങ്ക് അന്വേഷണ വിധേയമാക്കാനും കോടതി നിര്‍ദ്ദേശിച്ചു.
ഒത്തുകളിയില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് സഹഉടമയും ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ്കുന്ദ്ര, ബി.സി.സി.ഐ മുന്‍ പ്രസിഡന്റ് എന്‍.ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ എന്നിവര്‍ക്കുള്ള ശിക്ഷ തീരുമാനിക്കാന്‍ സുപ്രീംകോടതി മൂന്നംഗ സമിതിയെ നേരത്തെ നിയോഗിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























