അവസാനം ആ മുഖം തെളിഞ്ഞു, കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കര്‍ഷക പ്രതിനിധികളെ കണ്ടു
അവസാനം രാഹുല്‍ ഗാന്ധിയുടെ മുഖം തെളിഞ്ഞു. 57 ദിവസം നീണ്ട അജ്ഞാതവാസത്തിനു ശേഷം മടങ്ങിയെത്തിയ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ഉത്തര്‍പ്രദേശ്, രാജസ്ഥാന്, മദ്ധ്യപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരെയാണ് രാഹുല്‍ കണ്ടത്. രാവിലെ പത്തു മണിയോടെ തുഗ്ളക്ക് റോഡിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഇവിടെ ഫൊട്ടോഗ്രഫര്‍മാര്‍ക്കു പ്രവേശനം അനുവദിച്ചു. രാഹുല്‍ തിരിച്ചെത്തിയ ശേഷം ആദ്യത്തെ \'ഫോട്ടോ അവസരം കൂടിയായി ഇന്നത്തെ കൂടിക്കാഴ്ച.
തൂവെള്ള പൈജാമധരിച്ച രാഹുല്‍ ചിരിക്കുന്ന മുഖവുമായാണ് കര്‍ഷകരെ കണ്ടത്.തന്റെ വീട്ടില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ കസേരയിട്ടിരുന്ന് രാഹുല്‍ കര്‍ഷകരുടെ ആവലാതികള്‍ കേട്ടു. കനത്ത മഴയെ തുടര്‍ന്ന് കൃഷിനാശം സംഭവിച്ച കര്‍ഷകരുടെ ദുരിതങ്ങള്‍ രാഹുല്‍ സശ്രദ്ധം കേട്ടു. കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും രാഹുല്‍ കര്‍ഷകര്‍ക്ക് ഉറപ്പു നല്കി.
രാഹുലിന്റെ കൂടിക്കാഴ്ച കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. വീടിന് മുന്നിലെ വഴികള്‍ പൊലീസ് ബാരിക്കേഡ് ഉയര്‍ത്തി തിരിച്ചിരുന്നു. ബാരിക്കേഡിന് അടുത്തെത്തി രാഹുല്‍, അവിടെ നിന്നവരുമായി ആശയവിനിമയം നടത്തി. അതേസമയം മാദ്ധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha