വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍

ബംഗളൂരുവില്‍ വിവാഹത്തിന് വിസമ്മതിച്ച കാമുകനെ വീടിനുള്ളില്‍ കെട്ടിയിട്ട് തീകൊളുത്തി യുവതി. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിലുള്ള പകയാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. തുമകുരു സ്വദേശിയായ കിരണ്‍ (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാമുകി പ്രേമയെ (27) പോലീസ് അറസ്റ്റ് ചെയ്തു.
'ഒരു സര്‍പ്രൈസ് തരാം' എന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ കാമുകനെ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു . ബംഗളൂരു രാജാജി നഗറിലെ മൊബൈല്‍ ഷോപ്പ് ജീവനക്കാരാണ് ഇരുവരും. ചൊവ്വാഴ്ച ആഞ്ജനാ നഗറിലെ പ്രേമയുടെ വീട്ടിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രേമ കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തി.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ പ്രേമയുടെ വിവാഹ അഭ്യര്‍ത്ഥന കിരണ്‍ നിരസിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. വീട്ടുകാര്‍ ജോലിക്ക് പോയ സമയം നോക്കി, തനിക്ക് ഒരു സര്‍െ്രെപസ് നല്‍കാനുണ്ടെന്ന് വിശ്വസിപ്പിച്ച് പ്രേമ കിരണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ശാരീരിക ബന്ധത്തിന് എന്ന വ്യാജേന കിരണിന്റെ കൈകാലുകളും കണ്ണുകളും കെട്ടിയിട്ട ശേഷം, കരുതിവെച്ചിരുന്ന പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
യുവതിയുടെ വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴേക്കും കിരണ്‍ പൂര്‍ണ്ണമായും വെന്തുമരിച്ചിരുന്നു. ആദ്യം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രേമ ശ്രമിച്ചെങ്കിലും, പോലീസിന്റെ ശാസ്ത്രീയമായ അന്വേഷണത്തില്‍ സത്യം പുറത്തുവന്നു. കൊലപാതക ദൃശ്യങ്ങള്‍ പ്രതി തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്.
https://www.facebook.com/Malayalivartha

























