Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

തിരിച്ചു വരവില്‍ മോഡിയെ വിറപ്പിച്ച് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസും താനും ഉള്ളടുത്തോളം കാലം കര്‍ഷകഭൂമിയില്‍ തൊടാന്‍ അനുവദിക്കില്ല

20 APRIL 2015 10:28 AM IST
മലയാളി വാര്‍ത്ത.

തന്റെ തിരിച്ചുവരവ് ഗംഭീരമാക്കി രാഹുല്‍ ഗാന്ധി വിമര്‍ശകരുടെ വായടപ്പിച്ചു. ഇന്നലെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച കര്‍ഷക റാലിയില്‍ കര്‍ഷകരെ അഭിസംബോധന ചെയ്യവേ രാഹുല്‍ മോഡിക്കെതിരെയും ബിജെപിക്കെതിരെയും ആഞ്ഞടിച്ചു. മോഡിയും ബിജെപിയും രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെന്നും കോണ്‍ഗ്രസ് ഉള്ളടുത്തോളം കാലം ബിജെപിയുടേയും മോഡിയുടേയും ആഗ്രഹം നടക്കില്ലെന്നും രാഹുല്‍ പറഞ്ഞത് വന്‍ കരഘോഷത്തോടെയാണ് കര്‍ഷകര്‍ ഏറ്റുവാങ്ങിയത്. 57 ദിവസത്തെ അജഞാത വാസത്തിന് ശേഷം വെള്ളിയാഴ്ചയാണ് രാഹുല്‍ ഗാന്ധി മടങ്ങിയെത്തിയത്. കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത് പോലെ മടങ്ങിവന്ന രാഹുല്‍ പുതിയ ഒരു ഊര്‍ജ്ജമാണ് കോണ്‍ഗ്രസിന് നല്‍കിയത്. വിമര്‍ശകരുടെ വായടപ്പിക്കുന്ന രീതിയിലായിരുന്നു ഇത്. ക്രൗര്യവും ക്ഷോഭവും നിറഞ്ഞ സംസാരത്തില്‍ മിതത്വം പാലിക്കാന്‍ രാഹുല്‍ ശ്രമിച്ചത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെ അമ്പരപ്പുണ്ടാക്കി. രാഹുല്‍ ഗാന്ധിയുടെ മടങ്ങിവരവിന് ശേഷമുള്ള പ്രസംഗം വന്‍പ്രാധാന്യത്തോടെയാണ് വിദേശമാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്.
മോദിയുടെ ഭരണം കുത്തകകള്‍ക്ക് വേണ്ടിയാണെന്നും കര്‍ഷക വിരുദ്ധമാണെന്നും പറഞ്ഞുകൊണ്ടാണ് രാംലീലയില്‍ ലക്ഷങ്ങള്‍ അണിനിരന്ന കര്‍ഷകറാലിയെ രാഹുല്‍ അഭിസംബോധന ചെയ്തത്. ഗുജറാത്ത് മോഡല്‍ നടപ്പിലാക്കാമെന്ന് കുത്തകകള്‍ക്ക് വാക്കു നല്‍കിയാണ് മോഡി പ്രധാനമന്ത്രിയായതെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. കര്‍ഷകരുടെ ഭൂമി കുത്തകള്‍ക്ക് നല്‍കുന്നത് വഴി രാജ്യത്തിന്റെ അടിത്തറ തകര്‍ക്കുന്ന പ്രവൃത്തിയിലാണ് മോഡി ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഭൂമിയേറ്റെടുക്കല്‍ നിയമഭേഗദതി പാസ്സാക്കാന്‍ അനുവദിക്കില്ലെന്നും ഡല്‍ഹിയിലെ കര്‍ഷക റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.
ലോകം മുഴുവന്‍ ചുറ്റി പ്രധാനമന്ത്രി ആഘോഷിക്കുന്ന മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെയും രാഹുല്‍ വിമര്‍ശിച്ചു. കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കാനുള്ള ഗുജറാത്ത് മോഡല്‍ തന്ത്രമാണ് മേക്ക് ഇന്‍ ഇന്ത്യയിലൂടെ നടക്കുന്നത്. കര്‍ഷകരെ ദ്രോഹിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ക്ക് താന്‍ മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെയും തൊഴിലാളികളെയും മറന്നു. രാജ്യത്ത് കര്‍ഷകര്‍ ഏറെ ആശങ്കയിലാണ്. കര്‍ഷകരെ തഴഞ്ഞ് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാറാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് എന്ന തോന്നലാണ് ഇപ്പോള്‍ ഇന്ത്യയിലെ കര്‍ഷകര്‍ക്കുള്ളത്. യുപിഎ അധികാരത്തില്‍ ഉണ്ടായിരുന്നപ്പോള്‍ കര്‍ഷകര്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്തിരുന്നുവെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അവകാശപ്പെട്ടു.
ഇന്ത്യയിലെ ജനങ്ങളുടെ കണ്ണുനീര്‍ ഒപ്പാന്‍ തനിക്ക് സാധിച്ചുവെന്ന് വിദേശ രാജ്യങ്ങളില്‍ പോയി മോദി പറയുന്നുണ്ട്. എന്നാല്‍ ഇതു കാണുമ്പോള്‍ സത്യത്തില്‍ സങ്കടമാണ് വരുന്നത്. അദ്ദേഹം പ്രധാനമന്ത്രി പദത്തിനും സ്വന്തംനിലയിലും നീതിനല്‍കുന്നില്ല. കര്‍ഷകരെ അവരുടെ ഭൂമിവില്‍ക്കേണ്ട അവസ്ഥയില്‍ എത്തിച്ചു. നമ്മള്‍ക്ക് വികസനവും വലിയ നിര്‍മ്മാണ മേഖലയും വേണം എന്നാല്‍ അവര്‍ക്കൊപ്പം കര്‍ഷകരെയും അവരുടെ കുട്ടികളെയും വേണം രാഹുല്‍ പറഞ്ഞു.
മോദിയുടെ ഭരണത്തിന്‍ കീഴില്‍ കര്‍ഷകര്‍ ഭയന്നുകൊണ്ടാണ് ജീവിക്കുന്നത്. സ്വന്തം മണ്ണില്‍ എന്താണ് സംഭവിക്കുന്നത് എന്ന് പോലും അറിയാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. നാളെ എന്താകുമെന്ന് അറിയില്ല. കര്‍ഷകരുടെ അവകാശത്തിനായി ഞാന്‍ പോരാടും. 2013ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമിഏറ്റെടുക്കല്‍ ബില്ലില്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റം കര്‍ഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്. കര്‍ഷകരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപമാനിച്ചുവെന്നും രാഹുല്‍ ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (5 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (5 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (6 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (6 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (8 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (8 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (10 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (11 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends