ക്രൂര കൊലപാതകത്തിന് ശേഷം കുളിച്ച് വസ്ത്രം മാറി ടെറസില്‍ ഒളിച്ചു! പൊലീസ് തന്നെ തേടിയെത്തിയതോടെ കയ്യില്‍ കരുതിയ വിഷം എടുത്ത് കഴിച്ചു. വായില്‍ നിന്ന് നുരയും പതയും വന്ന ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല; നടുക്കക്കുന്ന അരുംകൊലയ്ക്ക് സാക്ഷികളായത് കുട്ടികള്‍
ഡല്‍ഹിയില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന യുവ ദമ്പതികളെ കൊലപ്പെടുത്തി. കുട്ടികളുടെ കണ്‍മുമ്ബില്‍ വെച്ചാണ് മാതാപിതാക്കളെ അയല്‍വാസി വെട്ടിക്കൊലപ്പെടുത്തി. മോട്ടോര്‍ മെക്കാനിക് മുഹമ്മദ് ഹാഷിം (28), ഭാര്യ മിന്നത്ത് ഖദൂണ്‍ (25) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
ഡല്‍ഹി നരേലയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് രാജ്യത്തെ നടുക്കിയ ദാരുണ സംഭവം നടന്നത്. കൊലപാതകം നടത്തിയ അയല്‍വാസിയും ഓട്ടോഡ്രൈവറുമായ മുഹമ്മദ് മുസ്താഖ് (50) പിന്നീട് വിഷം കഴിച്ചു മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ മുഹമ്മദ് ഹാഷിമിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി ഉറങ്ങിക്കിടന്ന മിന്നത്തിനെ ഇറച്ചി കത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
പ്രതിരോധിക്കാന്‍ ശ്രമിച്ച ഹാഷിമിനും ഗുരുതരമായി വെട്ടേറ്റു. വൈകാതെ രക്തം വാര്‍ന്നു മരിക്കുകയായിരുന്നു. സംഭവത്തിനു ശേഷം വീട്ടിലെത്തിയ മുസ്താഖ് കുളിച്ച് വസ്ത്രം മാറി ടെറസില്‍ ഒളിച്ചിരുന്നു.
പൊലീസ് തന്നെ തേടിയെത്തിയതോടെ കയ്യില്‍ കരുതിയ വിഷം എടുത്ത് കഴിച്ചു. വായില്‍ നിന്ന് നുരയും പതയും വന്ന ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം മരിച്ചു. അയല്‍വാസികളായ മുസ്താഖും ഹാഷിമും നിസാരകാര്യങ്ങളുടെ പേരില്‍ നിരന്തരം തര്‍ക്കിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ ദമ്ബതികളുടെ വാഹനം പ്രതിയുടെ ഓട്ടോറിക്ഷയില്‍ ഇടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം നിലനിന്നിരുന്നു.
ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ഹാഷിം രണ്ട് വര്‍ഷം മുന്‍പാണ് നരേലയില്‍ താമസമാക്കിയത്. കൊല്ലപ്പെട്ട ദമ്ബതികള്‍ക്ക് നാലും രണ്ടും വയസ്സും പ്രായമുള്ള കുട്ടികളുണ്ട്.
https://www.facebook.com/Malayalivartha