സോണിയക്കെതിരായ പരാമര്‍ശം: ഒടുവില്‍ മോഡി തന്നെ താക്കീത് ചെയ്തു, ഗിരിരാജ് സിംഗ് മോഡിക്ക് മുമ്പില്‍ വിതുമ്പി

കേന്ദ്രമന്ത്രി ഗിരിരാജ്‌സിംഗ് അടുത്തിടെ സോണിയ ഗാന്ധിക്കെതിരെ നടത്തിയ വിവാദ പ്രസ്താവനയാണ് ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നത്. ഈ സംഭവത്തില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഗിരിരാജ് സിംഗ് സോണിയയോട് മാപ്പ് പറഞ്ഞിരുന്നു. അത് കൂടാതെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗിരിരാജ് സിംഗിനെ നേരിട്ട് വിളിച്ച് വരുത്തി താക്കീത് ചെയ്തത്. മോഡിയ്ക്കു മുമ്പില്‍ ഗിരിരാജ്‌സിംഗ് വിതുമ്പിയതായാണു റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പ്രതിഷേധവുമായി നിരവധി കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു.
രാജ്യത്തെ എല്ലാ വനിതകളെയും അപമാനിക്കുന്ന വാക്കുകളാണ് മന്ത്രി ഉപയോഗിച്ചതെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആരോപിച്ചിരുന്നു. രാജീവ് ഗാന്ധി, വെള്ളക്കാരിക്കു പകരം ഒരു നൈജീരിയക്കാരിയെയായിരുന്നു വിവാഹം കഴിച്ചിരുന്നതെങ്കില്‍ അവരെ കോണ്‍ഗ്രസ് നേതാവായി അംഗീകരിക്കുമായിരുന്നോ എന്ന് ഒരു സ്വകാര്യ ചടങ്ങില്‍ ഗിരിരാജ് നടത്തിയ പ്രസംഗമാണ് വിവാദം സൃഷ്ടിച്ചത്. സോണിയയുടെ നേതൃത്വം കോണ്‍ഗ്രസുകാര്‍ അംഗീകരിച്ചത് അവരുടെ വെളുപ്പു നിറം കണ്ടിട്ടാണെന്നാണ് ഗിരിരാജ് സിങ് പറഞ്ഞത്.
പാര്‍ലമെന്റില്‍ പോലും ഹാജരാകാതെ അനിശ്ചിതകാലത്തേക്ക് അവധിയെടുത്ത് പോയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും ഗിരിരാജ് സിങ്ങ് വിമര്‍ശനമുയര്‍ത്തിയിരുന്നു. എന്നാല്‍ ഇതിനെല്ലാം സോണിയ ഗാന്ധി ഉടനടി പ്രതികരിക്കുകയും ചെയ്തിരുന്നു. ഗിരിരാജിന് ഇടുങ്ങിയ ചിന്താഗതിയാണെന്നും അത്തരം ഇടുങ്ങിയ ചിന്താഗതികളുള്ളവര്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് മറുപടി പറയേണ്ടതില്ലെന്നും സോണിയ ഇതിനോടകം വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























