രോഗവ്യാപനം കൂടുന്നതിനോടൊപ്പം രോഗമുക്തിയും ;കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിൽ കൊവിഡ് മരണനിരക്ക് ആഗോളനിരക്കിനെക്കാള്‍ വളരെ താഴെയാണ്. രോഗമുക്തി നിരക്ക് 68 ശതമാനത്തിന് മുകളിലും

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിൽ കൊവിഡ് മരണനിരക്ക് ആഗോളനിരക്കിനെക്കാള്‍ വളരെ താഴെയാണ്. രോഗമുക്തി നിരക്ക് 68 ശതമാനത്തിന് മുകളിലും
ലോകത്ത് ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്തേയ്ക്ക് എത്തിക്കഴിഞ്ഞു.
ഈ കണക്കുകള്‍ തുടര്‍ന്നാൽ രോഗികളുടെ എണ്ണത്തിൽ ഇന്ത്യ യുഎസിനെ പിന്നിലാക്കുമെന്നാണ് അനുമാനം. എന്നാൽ കൊവിഡ്-19നെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് നിര്‍ണായകമാകുന്നത് രണ്ട് കണക്കുകളാണ് - ഉയര്‍ന്ന രോഗമുക്തി നിരക്കും താഴുന്ന മരണനിരക്കും.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിൽ കൊവിഡ് മരണനിരക്ക് ആഗോളനിരക്കിനെക്കാള്‍ വളരെ താഴെയാണ്. ഇതോടൊപ്പമാണ് രോഗമുക്തി നിരക്ക് 68 ശതമാനത്തിന് മുകളിലേയ്ക്ക് ഉയരുന്നത്. കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇന്ത്യയിൽ കൊവിഡ് മരണനിരക്ക് 2.05 ശതമാനം മാത്രമാണ്. അതായത് കൊവിഡ്-19 ബാധിക്കുന്ന പതിനായിരം പേരിൽ 205 പേരാണ് ഇന്ത്യയിൽ മരിക്കുന്നത്
കൊവിഡ് രോഗമുക്തി നിരക്ക് ഗണ്യമായി ഉയര്‍ന്നതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണവും രോഗം ഭേദമായവരുടെ എണ്ണവും തമ്മിൽ 7.7 ലക്ഷത്തിൻ്റെ വ്യത്യാസമുണ്ടെന്ന് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 49,769 പേര്‍ക്കു കൂടി കൊവിഡ‍് ഭേദപ്പെട്ടതോടെ ഇന്ത്യയിൽ മൊത്തം 13,78,105 പേര്‍ കൊവിഡ് രോഗമുക്തരായെന്നാണ് ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്ക്.
കേന്ദ്രസര്‍ക്കാരിൻ്റെ കൊവിഡ് ചികിത്സാ പ്രോട്ടോകോള്‍ പ്രകാരം രോഗികള്‍ക്ക് മികച്ച രീതിയിലുള്ള ചികിത്സ ലഭ്യമാകുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം പറയുന്നു. രോഗമുക്തി നിരക്ക് കൂടാൻ ഇതും കാരണമായിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പ്രതിദിനം രോഗമുക്തരാകുന്നവരുടെ എണ്ണത്തിലും ഇരട്ടിയോളം വര്‍ധനവുണ്ടായിട്ടുണ്ട്.
കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ മികച്ച രോഗനിയന്ത്രണ മാര്‍ഗങ്ങളും വലിയ തോതിലുള്ള പരിശോധനാ സംവിധാനങ്ങളും ചികിത്സാ, നിരീക്ഷണ സൗകര്യങ്ങളുമാണ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം പരമാവധി കുറച്ചു നിര്‍ത്താൻ സഹായിച്ചതെന്ന് ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
https://www.facebook.com/Malayalivartha