ആം ആദ്മി പാര്‍ട്ടിയില്‍ വിവാദങ്ങള്‍ തുടരുന്നു, ആഷിഖ് ഖേതന്‍ പണം വാങ്ങി വാര്‍ത്ത എഴുതിയെന്ന് ആരോപിച്ച് പ്രശാന്ത് ഭൂഷണ്‍, വാസ്തവം എന്താണെന്ന് തെളിയിക്കണമെന്ന് ഖേതന്‍

ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ പ്രശ്‌നങ്ങളുടെയും വിവാദങ്ങളുടെയും നടുവിലാണ്. ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കേജ്‌രിവാള്‍ എഎപിയെ മുന്നോട്ട് കൊണ്ട് വന്നപ്പോള്‍ ഇത്രയും രൂക്ഷമായ പ്രശ്‌നം ഉടലെടുക്കുമെന്ന് കേജ്‌രിവാളും അനുകൂലികളും പ്രതീക്ഷിച്ച് കാണില്ല. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് എഎപിയില്‍ നിന്നും മുതിര്‍ന്ന നാലു നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
അതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമായി എന്ന് വേണം പറയാന്‍. നേതാക്കളെ പുറത്താക്കിയതോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്ന് അരവിന്ദ് കേജ്‌രിവാള്‍ കരുതി പക്ഷെ, പ്രശ്‌നങ്ങള്‍ക്ക് തുടക്കമാവുകയാണ് ചെയ്തതു. കേജ്‌രിവാള്‍ ഗ്രൂപ്പും വിമത ഗ്രൂപ്പും തമ്മില്‍ പരസ്പരം ചെളിവാരിയെറിയലിന് തുടക്കം കുറിച്ചിരിക്കുകയാണ്. പുതിയൊരു വിവാദമാണ് അടുത്തതായി എഎപിയില്‍ പൊങ്ങിവന്നിരിക്കുന്നത്.
പാര്‍ട്ടിയുടെ ദേശീയ അച്ചടക്ക സമിതിയിലെ അംഗമായ ആഷിഷ് ഖേതാന്‍ പണം വാങ്ങി വാര്‍ത്ത എഴുതി എന്ന ആരോപണവുമായാണ് വിമത ഗ്രൂപ്പ് എത്തിയിരിക്കുന്നത്. പുറത്താക്കപ്പെട്ട പ്രശാന്ത് ഭൂഷനാണ് ഖേതാനെതിരേ പുതിയ വിവാദം ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ഭൂഷണിനെതിരെ ശക്തമായ ഭാഷയില്‍ മറുപടിയുമായാണ് ഖേതന്‍ രംഗത്തെത്തിയിരിക്കുന്നത്.
ഖേതനും രംഗത്തെത്തിയതോടെ പ്രശ്‌നം കുടുതല്‍ ശക്തമായതായാണ് സൂചന. ഇരുവരും തമ്മിലുള്ള പോര് കൂടുതല്‍ ചര്‍ച്ചയായിട്ടുണ്ട്. ആഷിഷ് ഖേതാന്‍ തെഹല്‍ക്കയില്‍ ജോലി ചെയ്തിരുന്ന സമയത്ത് 2 ജി കേസില്‍ കുറ്റാരോപിതരായ എസ്സാര്‍ ഗ്രൂപ്പിന് വേണ്ടി 2011ല്‍ പണം വാങ്ങി വാര്‍ത്തയെഴുതിയെന്നാണ് പ്രശാന്ത് ഭൂഷണ്‍ ആരോപിക്കുന്നത്.
ഇതിന് പ്രത്യുപകാരമെന്നോണം തെഹല്‍ക്കയുടെ തിങ്ക് ഫെസ്റ്റിലേക്ക് എസ്സാര്‍ ഗ്രൂപ്പ് മൂന്നു കോടി രൂപ സംഭാവന നല്‍കിയതായും ഭൂഷണ്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഭൂഷന്റെ ആരോപണം തെറ്റാണെന്നും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിട്ട് കാര്യമില്ലെന്നും ആഷിഷ് ഖേതന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിമത ഗ്രൂപ്പിന്റെ സ്വത്തു സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് താന്‍ മുതിരുന്നുണ്ടെന്നും ഇവരുടെ സ്വത്ത് വന്ന വഴി അന്വേഷിച്ചു കണ്ടെത്തുമെന്നുമാണ് ഖേതന്‍ വെല്ലുവിളിച്ചിരിക്കുന്നത്. ആരോപണം ഉന്നയിച്ചവര്‍ തന്നെ താന്‍ അഴിമതി ചെയ്തിട്ടുണ്ടോ എന്ന് തെളിയിക്കണമെന്നും അല്ലാത്തപക്ഷം രാഷ്ട്രീയ ജീവിതം മതിയാക്കുകയാണ് വേണ്ടതെന്നുമാണ് ഖേതാന്‍ മറുപടി നല്‍കി.
അച്ചടക്കനടപടികളുടെ ഭാഗമായാണ് സ്ഥാപക നേതാക്കളായ യോഗേന്ദ്ര യാദവിനേയും പ്രശാന്ത് ഭൂഷനേയും മറ്റു വിമത നേതാക്കളായ ആനന്ദ് കുമാര്‍, അജിത് ഝാ എന്നിവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത്. പാര്‍ട്ടിയില്‍ നിന്നും ആഷിഷ് ഖേതനെ മാറ്റണമെന്നും ഇത്തരത്തില്‍ ഗുരുതര ആരോപണം നേരിടുന്ന ഒരാളെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിനെ ഭൂഷണ്‍ കളിയാക്കുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























