Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


“വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് എന്നെ പേടിപ്പിക്കാമെന്ന് കരുതേണ്ട: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശന്റെ ഫ്ളക്സുകൾ... വെള്ളിടിയേറ്റ് പിണറായി...


ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി: വരും ദിവസങ്ങളായിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...


വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്... വ്യാഴം/ വെള്ളിയോടെ തമിഴ്നാട്ടിലും കേരളത്തിലും നിലവിലെ അന്തരീക്ഷ സ്ഥിതിതിയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുന്നുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍..


സര്‍ക്കാരിനെതിരായ പ്രധാന ടാഗ്ലൈനായി 'കടക്ക് പുറത്ത്'..രണ്ടും കല്പിച്ച് ഇറങ്ങുകയാണ് കോൺഗ്രസ്.. യുഡിഎഫിന് 90 മുതല്‍ 100 സീറ്റുകള്‍ വരെ ലഭിക്കുമെന്ന ശുഭസൂചന നല്‍കുന്ന സര്‍വേ റിപ്പോര്‍ട്ടും..


കേരളത്തിന് 2 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും ഒരു അമൃത് ഭാരത് ട്രെയിനും പരിഗണനയിൽ... റെയിൽ യാത്ര ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറുകയാണ്..

പുതുചരിത്രമെഴുതി മോദി ഭരണം! ഏറ്റവും കൂടുതൽ കാലം രാജ്യത്തെ നയിച്ച കോൺഗ്രസിതര പ്രധാനമന്ത്രിയായി നരേന്ദ്രമോദി

14 AUGUST 2020 09:50 AM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കിരീടത്തിൽ ഒരു പൊൻ തൂവൽ കൂടെ. ഏറ്റവും കൂടുതൽ കാലം രാജ്യത്തെ നയിച്ച കോൺഗ്രസിതര പ്രധാനമന്ത്രിയായിരിക്കുകയാണ് നരേന്ദ്രമോദി. അടൽ ബിഹാരി വാജ്പേയിയുടെ റെക്കോർഡാണ് മോദി ഇന്നു മറികടക്കുക. വാജ്പേയി ആകെ 2268 ദിവസം മാത്രമാണ് പ്രധാനമന്ത്രി പദത്തില്‍ ഇരുന്നത്. ഇത് മറികടന്നാണ് നരേന്ദ്ര മോദി ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയാകുന്നത്. രാജ്യത്തെ കോണ്‍ഗ്രത ഇതര പ്രധാനമന്ത്രിമാരില്‍ മിക്കവര്‍ക്കും കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.

ആദ്യം 16 ദിവസവും ഇടവേളയ്ക്കു ശേഷം 2256 ദിവസവും (ആകെ 6 വർഷം 2 മാസം 20 ദിവസം). ഏറ്റവും കൂടുതൽ കാലം ഇന്ത്യ ഭരിച്ച പ്രധാനമന്ത്രിമാരിൽ നാലാം സ്ഥാനമാണ് മോദിക്ക്. 2014 മെയ് 26 നാണ് നരേന്ദ്ര മോദി ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. 2019 മെയ് 30 ന് രണ്ടാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ജവാഹർലാൽ നെഹ്റു , ഇന്ദിര ഗാന്ധി , മൻമോഹൻ സിങ് എന്നിവർക്കാണ് ആദ്യ മൂന്നു സ്ഥാനങ്ങൾ. രാജ്യത്ത് ഏറ്റവും കൂടുതല്‍കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവാണ്. 17 വര്‍ഷത്തോളം അദ്ദേഹം അധികാരത്തില്‍ തുടര്‍ന്നു. നെഹ്രുവിന്റെ മകള്‍ ഇന്ദിര ഗാന്ധിക്കാണ് രണ്ടാം സ്ഥാനം. രണ്ടു തവണയായി അവര്‍ 11 വര്‍ഷത്തിലധികം അധികാരത്തില്‍ തുടര്‍ന്നു. തുടര്‍ച്ചയായി രണ്ടു തവണ അധികാരത്തില്‍വന്ന ഡോ. മന്‍മോഹന്‍ സിങ് അഞ്ചു വര്‍ഷംവീതം ഭരിച്ചു. ജവാഹർലാൽ നെഹ്റു (6130 ദിവസം), ഇന്ദിര ഗാന്ധി (ഇടവേളയോടെ 5829 ദിവസം), മൻമോഹൻ സിങ് (3656 ദിവസം) എന്നിങ്ങനെയാണ് കണക്കുകൾ.

ഇന്ദിര ഗാന്ധിയു‌ടെ മൂന്നാം മന്ത്രിസഭ (1971- 77, 2198 ദിവസം) കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്നതു നരേന്ദ്ര മോദിയുടെ ആദ്യ മന്ത്രിസഭയാണ് (2014- 19, 1830 ദിവസം). ഇതോടൊപ്പം രണ്ടാം മൻമോഹൻ സിങ് മന്ത്രിസഭ (2009- 14, 1830 ദിവസം) ഉണ്ടെങ്കിലും സത്യപ്രതിജ്ഞ ചെയ്ത സമയം കൂടി കണക്കിലെടുത്താൽ ഏതാനും മിനിറ്റ് കൂടുതൽ ഭരിച്ചത് നരേന്ദ്ര മോദിയാണ്.

രാജ്യത്തിന്റെ 74-ാം സ്വാതന്ത്ര്യ ദിനത്തിന് രണ്ടു ദിവസം മുമ്പാണ് പ്രധാനമന്ത്രി മോദി രാജ്യത്ത് ഏറ്റവും കൂടുതല്‍കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിമാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തിയിട്ടുള്ളത്. ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി മോദി തന്റെ ഏഴാമത്തെ സ്വാതന്ത്ര്യ ദിന സന്ദേശമാവും ചെങ്കോട്ടയില്‍നിന്ന് നല്‍കുക.

ജവാഹർലാൽ നെഹ്‌റുവിനും (1957, 62) മൻമോഹൻ സിങ്ങിനും (2009) ശേഷം 5 വർഷം തികച്ചു പൊതുതിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിലെത്തിയ പ്രധാനമന്ത്രിയാണ് മോദി (2019). ഇടക്കാല പ്രധാനമന്ത്രി ഗുൽസാരിലാൽ നന്ദ ഉൾപ്പെടെ 15 പ്രധാനമന്ത്രിമാരുടെ നേതൃത്വത്തിൽ 29 മന്ത്രിസഭകളാണു നാളെ 73 വയസ്സാകുന്ന സ്വതന്ത്രഭാരതത്തിൽ ഇതുവരെ അധികാരത്തിലിരുന്നത്.

ഇതുകൂടാതെ നിരവധി റെക്കോർഡുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തകർത്തിരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കത്തിനും കോടതി വ്യവഹാരങ്ങള്‍ക്കും അന്ത്യം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് തറക്കല്ലിട്ടപ്പോൾ അത് ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രത്തിന്റെ നിര്‍മാണത്തിനായുള്ള തറക്കല്ലിടലായി. ആ ചടങ്ങോടെ നരേന്ദ്ര മോദി സ്വന്തമാക്കിയത് 3 റെക്കോഡുകളാണ്.

1. രാം ജന്മഭൂമി സന്ദര്‍ശിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് മോദി. വര്‍ഷങ്ങളായി തര്‍ക്ക സ്ഥലമായിരുന്ന ഇവിടം. കോടതി ഉത്തരവോടെയാണ് തര്‍ക്കങ്ങളൊഴിഞ്ഞ് സമാധാനം കൈവന്നത്.

2. ഇന്ന് ശിലാസ്ഥാപനം നടത്തുന്നതിന് മുന്നോടിയായി, നരേന്ദ്ര മോദി അയോദ്ധ്യയിലെ ഹനുമാന്‍ ഗര്‍ഹിയിലും സന്ദര്‍ശനം നടത്തി അനുഗ്രഹം തേടിയിരുന്നു. ഹനുമാന്റെ അനുഗ്രഹം തേടി ഒരു പ്രധാനമന്ത്രി ഹനുമാന്‍ ഗര്‍ഹി സന്ദര്‍ശിച്ച ആദ്യ സംഭവമാണ്.

3.രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിന്റെ പ്രതീകമായ ക്ഷേത്രത്തിന്റെ 'ഭൂമി പൂജന്‍' പരിപാടിയില്‍ പങ്കെടുത്ത ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിയ രാഷ്ട്രീയ എതിര്‍പ്പിനെ അവഗണിച്ചാണ് അദ്ദേഹം ഈ പരിപാടിയില്‍ പങ്കെടുത്തത് എന്നതും മോദിയുടെ ചരിത്രത്തിൽ എഴുതി ചേർക്കാവുന്ന പല റെക്കോര്ഡുകളിലും ചുരുക്കം ചെറിയ റെക്കോർഡുകൾ മാത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്തരിച്ച മുൻ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന് രാവിലെ  (3 minutes ago)

യുവതിയെ വീടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ ഗുഡ്‌വില്‍ അംബാസഡറാകുമെന്ന് ഗതാഗത മന്ത്രി  (7 hours ago)

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫെബ്രുവരിയില്‍  (7 hours ago)

പ്രവാസലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി അവര്‍ നാലുപേരും യാത്രയായി  (7 hours ago)

പാലക്കാട് വയോധികയെ വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി  (8 hours ago)

ജനുവരി 11ന് അമിത് ഷാ തിരുവനന്തപുരത്ത് എത്തും  (8 hours ago)

എകെജി സെന്റർ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി; ഭൂമി കയ്യേറി നിർമിച്ചതെന്ന് ആരോപണം  (8 hours ago)

ബാറില്‍ ഗ്ലാസുകള്‍ എറിഞ്ഞുപൊട്ടിച്ചത് ചോദ്യം ചെയ്തയാളെ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ച സംഘം പിടിയില്‍  (8 hours ago)

66 കിലോ ചന്ദനത്തടികളുമായി അഞ്ച് പേര്‍ പിടിയില്‍  (8 hours ago)

കേരളത്തിലെ ഈ ജില്ലകളിൽ അവധിക്ക് സാധ്യത; തമിഴ്നാട്ടിൽ തുടർച്ചയായി അവധി  (8 hours ago)

കേരളത്തിൽ വീണ്ടും യെല്ലോ അലർട്ട്, പുതിയ ന്യൂനമർദ്ദം 24 മണിക്കൂറിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും; ശനിയാഴ്ച 2 ജില്ലകളിൽ മഴ സാധ്യത  (8 hours ago)

പത്തനാപുരത്തുകാര്‍ക്ക് ഞാനില്ലാതെ പറ്റില്ല, അവരില്ലാതെ എനിക്കും പറ്റില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍  (8 hours ago)

ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്. പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതും 24 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഇത് തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതുമ  (9 hours ago)

അമ്മയെയും സഹോദരങ്ങളെയും കൊലപ്പെടുത്തി യുവാവ് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി  (9 hours ago)

Malayali Vartha Recommends