ഡല്‍ഹിയിലെ വായുമലിനീകരണത്തില്‍ നേരിയ കുറവ്

ഡല്‍ഹിയില്‍ മഴ ലഭിച്ചതിനെ തുടര്‍ന്ന് വായുമലിനീകരണത്തില്‍ നേരിയ കുറവെന്ന് വായു ഗുണനിലവാര സൂചിക. സൂചിക ഉയര്‍ന്ന് തൃപ്തികരമായ വിഭാഗത്തിലെത്തി.
ഇന്നു രാവിലെ ഡല്‍ഹിയിലെ പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ അഥവാ പിഎം10ന്റെ തോത് 58 ആയി രേഖപ്പെടുത്തി. സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്‍ഡ് റിസര്‍ച്ച് (സഫാര്‍) അനുസരിച്ച് ഇത് തൃപ്തികരമായ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. പിഎം 2.5 മലിനീകരണ സൂചിക 31 ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്, ഇതും തൃപ്തികരമായ അവസ്ഥയാണ്.
എക്യൂഐ സൂചിക പ്രകാരം വളരെ നല്ലത് (050), തൃപ്തികരം (51100), മിതമായ മലിനീകരണം (101200), മോശം (201300), വളരെ മോശം (301400), ഗുരുതരം(401500) എന്നിങ്ങനെയാണ് വിലയിരുത്തുന്നത്.
ഡല്‍ഹിയിലെ പിഎം തോത് തിങ്കളാഴ്ചയോടെ 69 ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇതും തൃപ്തികരമായ വിഭാഗത്തില്‍ പെടും. പിഎം 2.5 മലിനീകരണം 38 ആയി ഉയരുമെന്നാണ് കരുതുന്നത്. ചാന്ദ്നി ചൗക്കിന്റെയും മറ്റ് പ്രദേശങ്ങളുടെയും എക്യുഐ പിഎം 10 മലിനീകരണം 53-ആയും പിഎം 2.5ന്റെ തോത് 51-ലും രേഖപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























