കാഷ്മീരിൽ വീണ്ടും ഭീകരാക്രമണം; മൂന്നു സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു; ഈ അച്ഛയിൽ ഇത് മൂന്നാമത്തെ ആക്രമണം

കാഷ്മീരിൽ തിങ്കളാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ബാരാമുള്ള ജില്ലയിൽ രാവിലെയുണ്ടായ ആക്രമണത്തിലാണു സൈനികർ വീരമൃത്യു വരിച്ചത്.
ക്രീരി ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിആർപിഎഫ്, ജമ്മു കാഷ്മീർ പോലീസ് സംയുക്ത സംഘത്തിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിനുശേഷം ഭീകരർ രക്ഷപ്പെട്ടു. കൂടുതൽ വിവരങ്ങൾ ലഭ്യമായിവരികയാണെന്ന് ഐജി വിജയ് കുമാർ പറഞ്ഞു. കാഷ്മീരിൽ സുരക്ഷാ സേനയ്ക്കു നേർക്ക് ഈയാഴ്ചയുണ്ടാകുന്ന മൂന്നാമത് ആക്രമണമാണിത്. ഓഗസ്റ്റ് പതിനാലിനു നൗഗാമിലുണ്ടായ ആക്രമണത്തിൽ രണ്ടു പോലീസുകാർ കൊല്ലപ്പെട്ടു. ബാരാമുള്ള-ശ്രീനഗർ ദേശീയപാതയിലും സൈന്യത്തിനു നേരെ ആക്രമണമുണ്ടായി.
https://www.facebook.com/Malayalivartha























