Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഇനിയും പറ്റിപ്പ് അനുവദിക്കില്ല... നഴ്‌സിംഗ് റിക്രൂട്ട്‌മെന്റില്‍ തട്ടിപ്പ് നടത്തിയ ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കും; ഈ ഏജന്‍സികളെ കരിമ്പട്ടികയില്‍പ്പെടുത്തി സ്വത്ത് കണ്ട് കെട്ടും

30 APRIL 2015 11:04 AM IST
മലയാളി വാര്‍ത്ത.

എമിഗ്രേഷന്‍ നിയമം (1983) ലംഘിച്ച റിക്രൂട്ടിങ് ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കുമെന്നു പ്രട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സ്. കേന്ദ്രസര്‍ക്കാരിന്റെ കരിമ്പട്ടികയിലുള്ള ഏജന്‍സികള്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നതിനെക്കുറിച്ച് അന്വേഷിച്ച് അവയുടെ സ്വത്ത് കണ്ടുകെട്ടാന്‍ ശിപാര്‍ശ ചെയ്യും.
എം.കെ. ട്രാവല്‍സ്, പാന്‍ ഏഷ്യന്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, എം.ടി. ട്രാവല്‍സ്, ഹൈസ്പീഡ് ട്രാവല്‍സ്, ഹഫീസ് ട്രാവല്‍സ്, ഫോറിന്‍ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ബാലാജി എന്റര്‍പ്രൈസസ്, രാജസ്ഥാന്‍ ട്രാവല്‍ ആന്‍ഡ് ട്രേഡ്‌ലിങ്ക്, റിക്കി ഇന്റര്‍നാഷണല്‍, സാഗര്‍ എന്റര്‍പ്രൈസസ് തുടങ്ങി വിദേശകാര്യമന്ത്രാലയം കരിമ്പട്ടികയില്‍പെടുത്തിയ സ്ഥാപനങ്ങള്‍ ഇപ്പോഴും റിക്രൂട്ട്‌മെന്റ് രംഗത്തു സജീവമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
മേയ് ഒന്നുമുതല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വിദേശ റിക്രൂട്ട്‌മെന്റ് ഏറ്റെടുക്കുന്നതിനുമുന്നോടിയായി സ്വകാര്യ ഏജന്‍സികളോടു റിക്രൂട്ട്‌മെന്റ് നിര്‍ത്തിവയ്ക്കാന്‍ പ്ര?ട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സ് ആവശ്യപ്പെട്ടിരുന്നു.
ഈ ഉത്തരവു മറികടന്നു കൊച്ചിയിലെ പല ഏജന്‍സികളും റിക്രൂട്ട്‌മെന്റ് നടത്തിയതായി വിവരം ലഭിച്ചതിനേത്തുടര്‍ന്നു നടത്തിയ റെയ്ഡില്‍ പാലാരിവട്ടത്തെ മാത്യു ഇന്റര്‍നാഷണല്‍ ഏജന്‍സിയില്‍നിന്ന് ഒന്നരക്കോടി രൂപ പിടികൂടി.
നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു നടത്തിയ അല്‍സറഫ ഏജന്‍സിക്കെതിരായ സി.ബി.ഐ. കേസ് പുരോഗമിക്കുന്നതിനിടെയാണ് ആദായനികുതി വകുപ്പിന്റെ നടപടി.
മാത്യു ഇന്റര്‍നാഷണലിനെതിരേയും സി.ബി.ഐ. അന്വേഷണം തുടങ്ങി. ആയിരക്കണക്കിനു നഴ്‌സിങ് ഉദ്യോഗാര്‍ഥികളാണു സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സികള്‍ക്കു കഴിഞ്ഞമാസം അഡ്വാന്‍സ് പണം നല്‍കിയത്. ഇതിനു രസീതോ മറ്റു രേഖകളോ നല്‍കാറില്ല.
കുവൈത്ത് ആരോഗ്യമന്ത്രാലയത്തില്‍ ജോലിക്കെത്തുന്ന നഴ്‌സുമാരെ അല്‍സറഫ ഏജന്‍സി ഉടമ ഉതുപ്പ് വര്‍ഗീസ് ഭീഷണിപ്പെടുത്തി പണം തട്ടുന്നതായും ആക്ഷേപമുണ്ട്. അല്ലാത്തവരുടെ ശമ്പളത്തില്‍നിന്നു തുക ഈടാക്കുമെന്നാണു ഭീഷണി. ഒരുമാസം മുമ്പു കൊച്ചിയില്‍ അഭിമുഖം കഴിഞ്ഞ നഴ്‌സുമാര്‍ 510 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയിരുന്നു. റെയ്ഡും അന്വേഷണങ്ങളും മൂലം ഏജന്‍സികളുടെ റിക്രൂട്ട്‌മെന്റ് മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും മാറ്റിയതു മുതലെടുത്താണു വന്‍പിടിപാടുള്ള ഉതുപ്പ് നഴ്‌സുമാരെ പിഴിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (8 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (12 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends