പഞ്ചാബില്‍ ഓടുന്ന ബസില്‍ മകളെയും അമ്മയെയും പീഡിപ്പിക്കാന്‍ ശ്രമിച്ചു, മകള്‍ മരിച്ചു

ഡല്‍ഹിയില്‍ ബസിലുണ്ടായ കൂട്ടബലാത്സംഗത്തിന്റെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. എന്നാല്‍, ഞെട്ടിപ്പിക്കുന്ന മറ്റൊരു പീഡനവാര്‍ത്ത കൂടി പുറത്ത് വന്നിരിക്കുകയാണ്. പഞ്ചാബിലെ മോഗയിലാണ് ഞെട്ടിപ്പിക്കുന്ന ഈ പീഡന സംഭവം നടന്നത്. ഓടികൊണ്ടിരുന്ന ബസില്‍ വച്ച് പതിനാല് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ആ പെണ്‍കുട്ടി തടയുകയായിരുന്നു.തുടര്‍ന്ന് പെണ്‍കുട്ടിയെയും അമ്മയെയും ബസില്‍ നിന്ന് പുറത്തേക്കെറിഞ്ഞു.
റോഡില്‍ വീണ പെണ്‍കുട്ടി സംഭവസ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പെണ്‍കുട്ടിയും അമ്മയും ഇളയസഹോദരനും ഇന്നലെ മോഗയില്‍ നിന്നു ഗുരുദ്വാര സന്ദര്‍ശിക്കുന്നതിന്നതിനായി സ്വകാര്യബസില്‍ പോകുമ്പോഴാണു സംഭവം.
ബസിലെ ഒരു യാത്രക്കാരന്‍ പെണ്‍കുട്ടിയോടു മോശമായി പെരുമാറിയപ്പോള്‍ ഇവര്‍ ബസ് ജീവനക്കാരോടു പരാതിപ്പെട്ടു. എന്നാല്‍, ബസ് ജീവനക്കാരന്‍ നടപടിയൊന്നും എടുത്തില്ല. ബസ് ജീവനക്കാരനും യാത്രക്കാരനൊപ്പം പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതു തടഞ്ഞപ്പോള്‍ ബസില്‍ നിന്ന് ഇവരെ പുറത്തേക്കു വലിച്ചെറിയുകയായിരുന്നു. ഡ്രൈവറുടെ സുഹൃത്തുക്കളായ കുറച്ചുപേരാണ് സംഭവത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്.
ആശുപത്രിയിലേക്കുള്ള വഴിയിലാണ് പെണ്‍കുട്ടി മരിച്ചത്. സംഭവസമയത്ത് ആരും സഹായിക്കാന്‍ എത്തിയില്ല. അന്വേഷണത്തിലൂടെ ബസ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ഡ്രൈവറും കണ്ടക്ടറും ഒളിവിലാണ്. ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























