കങ്കണയ്ക്ക് 14 ദിവസത്തെ ക്വാറന്റീനില്‍ നിന്ന് കങ്കണയെ ഒഴിവാക്കി മുംബൈ മുനിസിപല്‍ കോര്‍പറേഷന്‍

സംസ്ഥാനത്തിന്റെ പുറത്തു നിന്ന് വരുന്നവര്‍ക്ക് 14 ദിവസത്തെ ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാണെന്നിരിക്കെ ബോളിവുഡ് താരം കങ്കണയെ പതിനാലു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ഒഴിവ് നല്‍കി ബ്രിഹന്‍ മുംബൈ മുനിസിപല്‍ കോര്‍പറേഷന്‍. മുംബൈയെ പാക് അധിനിവേശ കശ്മീരുമായി താരതമ്യപ്പെടുത്തിയ കങ്കണയുടെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ബിഎംസി കങ്കണയുടെ മുംബൈയിലെ ബംഗ്ലാവില്‍ അനധികൃതമായി നിര്‍മിച്ച ഭാഗങ്ങള്‍ പൊളിച്ചുമാറ്റിയിരുന്നു. ഹ്രസ്വ സന്ദര്‍ശനത്തിനായി മുംബൈയില്‍ എത്തിയ സാഹചര്യത്തില്‍ നിര്‍ബന്ധിത ഹോം ക്വാറന്റീനില്‍ നിന്ന് ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഓണ്‍ലൈനില്‍ കങ്കണ അപേക്ഷ നല്‍കിയിരുന്നെന്ന് ബി എം സി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു. സെപ്തംബര്‍ 14ന് കങ്കണ മുംബൈയില്‍ നിന്ന് പോകുമെന്നാണ് ബി എം സി ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ബുധനാഴ്ചയാണ് ബിഎംസി സംഘം കങ്കണയുടെ പാലി ഹില്‍ ബംഗ്ലാവിലെത്തി അതിന്റെ ഒരു ഭാഗം അനധികൃതമായി നിര്‍മിച്ചതാണെന്ന് ആരോപിച്ച് പൊളിച്ചത്. രേഖകള്‍ ഹാജരാക്കാന്‍ 24 മണിക്കൂര്‍ നല്‍കിയെങ്കിലും നടിക്ക് അതിന് കഴിയാതെ വന്നതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് മുംബൈ മേയര്‍ കിഷോരി പട്‌നേകര്‍ പറഞ്ഞു. തുടര്‍ന്ന് കങ്കണ നടത്തിയ പതിനാലോളം ലംഘനങ്ങള്‍ ബി എം സി പ്രസിദ്ധീകരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























