മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ അമിതവേഗതയിൽ വന്ന ട്രാക്ടർ ട്രോളി മറിഞ്ഞ് നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്

മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ അമിതവേഗതയിൽ വന്ന ട്രാക്ടർ ട്രോളി മറിഞ്ഞ് നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം. 26 പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണെന്ന് പൊലീസ് . ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 145 കിലോമീറ്റർ അകലെ വിജയ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖിത്രപാൽ ഗ്രാമത്തിന് സമീപം രാത്രി 8:30നാണ് അപകടമുണ്ടായത്.
സരോജ് ഗുർജാർ (35), സുനൈന ഗുർജാർ (27), സീമ ഗുർജാർ (35), ഗീത റാവു (52) എന്നിവരാണ് കൊല്ലപ്പെട്ടത്. നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.മതപരമായ ചടങ്ങിൽ പങ്കെടുക്കാനായി പാർവതി ബറോഡയിലേക്ക് യാത്ര ചെയ്യുകയായിരുന്ന വീർപൂരിലെ ഘുഗാസ് ഗ്രാമത്തിൽ നിന്നുള്ള ഗുർജാർ സമുദായത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്.
വാഹനത്തിൽ ധാരാളം സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉണ്ടായിരുന്നു. അമിതവേഗത്തിലെത്തിയ ട്രാക്ടർ ട്രോളി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നാട്ടുകാരെത്തി മറിഞ്ഞ വാഹനത്തിനടിയിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിലെത്തിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























