ആന്റിജന്‍ പരിശോധനാഫലം നെഗറ്റീവാണെങ്കിലും ആര്‍.ടി.പി. സി.ആര്‍. പരിശോധന നിര്‍ബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്ക് ആര്‍.ടി.-പി.സി.ആര്‍. പരിശോധന നിര്‍ബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
ആന്റിജന്‍ പരിശോധനാഫലം നെഗറ്റീവാണെങ്കിലും ആര്‍.ടി. -പി.സി.ആര്‍ പരിശോധന നടത്തണം. പരിശോധനാ നടപടികളില്‍ ചില സംസ്ഥാനങ്ങള്‍ വീഴ്ച വരുത്തുന്നതു ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണിതെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയാലും പനി, ചുമ, ശ്വാസതടസം എന്നീ രോഗലക്ഷണങ്ങള്‍ ഉള്ളവരെ നിര്‍ബന്ധമായും പി.സി.ആര്‍. പരിശോധനയ്ക്കു വിധേയരാക്കണം.
രോഗലക്ഷങ്ങളില്ലാത്തവരും ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയവരും തുടര്‍ന്ന് രണ്ടുമുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെയും പരിശോധനയ്ക്ക് വിധേയരാക്കണമെന്നാണ് നിര്‍ദേശം.
https://www.facebook.com/Malayalivartha


























