യു.പി.എസ്.സി ജിഹാദ്: സുദര്‍ശന്‍ ചാനലിന്റെ വിദ്വേഷ പരിപാടിക്ക് കോടതി വിലക്കുകള്‍ മറികടന്ന് സംപ്രേക്ഷണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി

സമീപകാലത്ത് ഐ.എ.എസ്, ഐ.പി.എസ് തസ്തികകളില്‍ മുസ്ലീം വിഭാഗക്കാര്‍ കൂടി വരികയാണെും ഇതിന് പിന്നില്‍ യു.പി.എസ്.സി ജിഹാദാണെും ആരോപിച്ച് വിദ്വേഷ പ്രചാരണം നടത്തുന്ന സുദര്‍ശന്‍ ടി.വിയുടെ പരിപാടിക്ക് കേന്ദ്രസര്‍ക്കാര്‍ സംപ്രേക്ഷണാനുമതി നല്‍കി. കേന്ദ്ര വാര്‍ത്താ വിതരണ, പ്രക്ഷേപണ മന്ത്രാലയമാണ് അനുമതി നല്‍കിയത്. സര്‍ക്കാര്‍ മാനണ്ഡങ്ങള്‍ ലംഘിക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം അനുമതി നല്‍കിയത്.
1995-ലെ കേബിള്‍ ടി.വി നെറ്റ്വര്‍ക്ക് (റെഗുലേഷന്‍സ്) ആക്ട് ലംഘിക്കുന്നതാണ്, ഒരു വിഭാഗത്തിനെതിരെ വിദ്വേഷച്രാരണം ഉദ്ദേശിച്ചുള്ള ഈ പരിപാടിയെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതി സംപ്രക്ഷേപണാനുമതി നിരസിച്ചിരുന്നു. സംപ്രേക്ഷണം റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി ഓഗസ്റ്റ് 29-ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോടതി വിലക്കുകള്‍ മറികടന്ന് പരിപാടി സംപ്രേക്ഷണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു.
പരിപാടിയുടെ പ്രമോഷന്‍ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ഇതോടെ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിക്ളാണ് പരിപാടിയുടെ സംപ്രേക്ഷണം തടയണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ചാനലിന്റെ വിദ്വേഷ പ്രചാരണത്തിനെതിരെ ഐ.പി.എസ് അസോസിയേഷനും രംഗത്ത് വന്നിരുന്നു. ആര്‍.എസ്.എസ് അനുഭാവം പുലര്‍ത്തുന്ന സുരേഷ് ചവങ്കെയാണ് പരിപാടി അവതരിപ്പിക്കുത്.
അഖിലേന്ത്യാ സര്‍വീസുകളായ ഐ.പി.എസ്, ഐ.എ.എസ് തസ്തികകളില്‍ മുസ്ലീം സാന്നിധ്യം കൂടുതലാണ്. ഇതെങ്ങനെയാണ് സംഭവിച്ചത്. ജാമിയ ജിഹാദിലൂടെ ഇവരൊക്കെ ഉയര്‍ന്ന തസ്തികകളില്‍ എത്തിയാല്‍ രാജ്യത്തിന്റെ ഗതിയെന്താകും - സുരേഷ് ചവെങ്ക അന്ന് ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha


























