ഉത്തരാഖണ്ഡില്‍ കോവിഡ് രോഗമുക്തി നേടിയ സര്‍ക്കാര്‍ ഡോക്ടര്‍ വീണ്ടും പോസിറ്റീവ്

ഉത്തരാഖണ്ഡില്‍ ജൂലൈയില്‍ രോഗം സ്ഥിരീകരിച്ച സര്‍ക്കാര്‍ ഡോക്ടര്‍ കോവിഡ് രോഗമുക്തി നേടി് ഒരു മാസത്തിന് ശേഷം വീണ്ടും പോസിറ്റീവ് ആയി.
ഉത്തരാഖണ്ഡില്‍ ആദ്യമായാണ് രോഗമുക്തി നേടിയ ആള്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിക്കുന്നത്. ഡെറാഡൂണില്‍ നിന്നുള്ള ഡോക്ടര്‍ക്ക് ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് രോഗികളുമായി നിരന്തരം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നയാളാണ് ഈ ഡോക്ടര്‍. വീണ്ടും രോഗം വന്നത് ഇതിനാലാകാമെന്ന് സ്റ്റേറ്റ് സര്‍വൈവലന്‍സ് ഓഫീസര്‍ ഡോ. പങ്കജ് സിംഗ് പറഞ്ഞു.
ആദ്യം ജൂലൈ 23-നാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പിന്നീട് രോഗമുക്തി നേടിയെങ്കിലും ഇക്കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും രോഗം സ്ഥിരീകരിച്ചു. ഡെറാഡൂണിലെ കോവിഡ് രോഗികളുടെ സ്രവ സാമ്പിളുകള്‍ കൈകാര്യം ചെയ്യുന്ന ഡോക്ടറാണ് ഇദ്ദേഹം.
https://www.facebook.com/Malayalivartha


























