Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കര്‍ണാടകയില്‍ വന്‍ ലഹരിവേട്ട; പിടിച്ചെടുത്തത് 1350 കിലോ കഞ്ചാവ്; അന്വേഷണ സംഘത്തെ ഞെട്ടിച്ച് ഫാമില്‍ ഭൂഗര്‍ഭ അറ

11 SEPTEMBER 2020 12:39 PM IST
മലയാളി വാര്‍ത്ത

More Stories...

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....

മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ അമിതവേഗതയിൽ വന്ന ട്രാക്ടർ ട്രോളി മറിഞ്ഞ് നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്

വനിതാ സംവരണ ബില്ലിന്മേൽ വോട്ടെടുപ്പ് ഇന്ന്... 543 സീറ്റിൽ മൂന്നിലൊന്ന് സ്ത്രീകൾക്ക് നൽകുന്നതേ അംഗീകരിക്കൂ എന്ന നിലപാടിലുറച്ച് പ്രതിപക്ഷം...

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്

കർണാടകയിൽ വീണ്ടും ലഹരി വേട്ട നടന്നിരിക്കുകയാണ്. കലബുറഗിയിലെ രണ്ടിടങ്ങളിലായി നടന്ന റെയ്ഡിൽ 1350 കിലോ കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. നേരത്തെ പിടിയിലായ ലഹരിക്കടത്തുകാരിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് പോലീസ് സംഘം റെയ്ഡ് നടത്തിയത്.പോലീസ് സംഘം ആണ് കഞ്ചാവ് പിടിച്ചെടുത്തത്. കമലാപുരയിലും കലഗി താലൂക്കിലെ ഒരു ഫാമിലുമായിരുന്നു പോലീസ് സംഘത്തിന്റെ റെയ്ഡ്. കമലാപുരയിൽനിന്ന് 150 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. കലഗിയിലെ ചെമ്മരിയാട് ഫാമിൽനിന്നും 1200 കിലോ കഞ്ചാവും കണ്ടെടുത്തു. ബെംഗളൂരു വെസ്റ്റ് അഡീഷണൽ കമ്മീഷണർ സൗമേന്ദു മുഖർജിയുടെ നിർദേശപ്രകാരമായിരുന്നു പരിശോധന.

ഫാമിൽ റെയ്ഡിനെത്തിയ പോലീസ് സംഘത്തിന് ആദ്യ പരിശോധനയിൽ ഒന്നും കണ്ടെത്താനായിരുന്നില്ല. തുടർന്ന് നേരത്തെ പിടിയിലായ ചന്ദ്രകാന്ത് എന്ന ലഹരിക്കടത്തുകാരനെ ചോദ്യംചെയ്തതോടെയാണ് ഫാമിലെ രഹസ്യകേന്ദ്രം കണ്ടെത്തിയത്. ഫാമിലെ ഭൂഗർഭ അറയിൽ നിരവധി വലിയ പാക്കറ്റുകളിലായാണ് 1200 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്.ഒഡീഷയിൽനിന്ന് തെലങ്കാനയിലെ ഇടനിലക്കാർ വഴിയാണ് കർണാടകയിലേക്ക് കഞ്ചാവ് എത്തിക്കുന്നതെന്ന് ഇവർ പറഞ്ഞു. പച്ചക്കറി ലോറികളാണ് കഞ്ചാവ് കടത്തിന് ഉപയോഗിച്ചിരുന്നത്. ചന്ദ്രകാന്ത് അടക്കമുള്ള പ്രതികളെ പിടികൂടുകയും കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്ത പോലീസ് സംഘത്തിന് രണ്ട് ലക്ഷം രൂപ പാരിതോഷികം നൽകി.


രാജ്യത്ത് ലഹരി വില്പന ശക്തമാകുന്നു എന്ന സത്യത്തിലേക്ക് വിരൽ ചൂണ്ടുകയാണ്.   ഡല്‍ഹിയില്‍ പാഴ്സലിന്റെ മറവില്‍ കോടിക്കണക്കിനു രൂപയുടെ ലഹരി കടത്തിൽ മലയാളികൾ പിടിയിലെന്നു സൂചന. കാസര്‍കോട് സ്വദേശി മുഹ്സിന്‍ അലിയാണ് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. വാഹിദ്, ഷാജഹാന്‍, മുനാസിര്‍, ഹനീഫ് എന്നിവരും മലയാളികളാണെന്നാണ് സൂചന. ഈക്കാര്യം ഔദ്യോഗികമായി എന്‍സിബി സ്ഥീരീകരിച്ചിട്ടില്ല. ഇവര്‍ക്കൊപ്പം പിടിയിലായത് രണ്ട് വിദേശികള്‍ ആണ്. കഴിഞ്ഞ ദിവസം 48 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ കേരളത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് എന്‍സിബി ശേഖരിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (2 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (53 minutes ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends