ശിവസേന എന്നെങ്കിലും ഒരിക്കല്‍ കോണ്‍ഗ്രസാകുമെന്ന് ബാല്‍ താക്കറെ ഭയപ്പെട്ടിരുന്നു; ശിവസേനയ്ക്ക് എതിരെ ആഞ്ഞടിച്ച് കങ്കണ റണാവത്ത്

ബോളിവുഡ് നടി കങ്കണ റണാവത്തും ശിവസേനയും തമ്മിലുള്ള തർക്കം തുടരുകയാണ് . ഇപ്പോൾ പുതിയ ആരോപണം ഉയർത്തി ശിവസേനയ്‌ക്കെതിരെ ആക്രമണം നടത്തിയിരിക്കുകയാണ് കങ്കണ. ശിവസേന എന്നെങ്കിലും ഒരിക്കല്‍ കോണ്‍ഗ്രസാകുമെന്ന് ബാല്‍ താക്കറെ ഭയപ്പെട്ടിരുന്നുവെന്ന് കങ്കണ ആരോപിച്ചു. ബാല്‍ താക്കറെയുടെ പഴയകാല അഭിമുഖം ഷെയര്‍ ചെയ്തു കൊണ്ടാണ് നടി ശിവസേനയ്ക്ക് എതിരെ ആഞ്ഞടിച്ചത് .
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തെ കുറിച്ചുള്ള വിവാദത്തിന് പിന്നാലെ ഉയര്‍ന്ന ശിവസേന-കങ്കണ വാക്‌പോര് നിയമ വഴിയിലേക്കും നീങ്ങി . മുംബൈയെ പാകിസ്ഥാന്‍ അധീന കശ്മീരുമായി ഉപമിച്ച് പ്രസ്താവന നടത്തിയ കങ്കണയ്ക്ക് എതിരെ ശിവസേന ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നുഇതിന് പിന്നാലെ അനധികൃത നിര്‍മ്മാണമെന്ന് കാണിച്ച് കങ്കണയുടെ മുംബൈയിലെ ഓഫീസ് കെട്ടിടം ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ ഇടിച്ചുനിരത്തി. ഇതിനെതിരെ കങ്കണ കോടതിയെ സമീപിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അപമാനിച്ചു എന്ന് കാണിച്ച് മഹാരഷ്ട്ര പൊലീസ് കങ്കണയ്ക്ക് എതിരെ കേസെടുത്തിട്ടുണ്ട്. ശിവവസേന പ്രവര്‍ത്തകനായ അഭിഭാഷകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
https://www.facebook.com/Malayalivartha


























