കോവിഡ് വാക്സിന്‍ പരീക്ഷണത്തിന് കൊച്ചി ആസ്ഥാനമായ കമ്ബനിക്ക് അനുമതി; രണ്ടാം ഘട്ട പരീക്ഷണത്തിന് ശേഷം രാജ്യത്തെ 6 മെഡിക്കല്‍ കോളജുകളിലായി 350 കൊവിഡ് രോഗികളില്‍ മൂന്നാം ഘട്ട പരീക്ഷണം നടത്തും

കോവിഡ് വാക്സിന്‍ രോഗികളില്‍ പരീക്ഷിക്കാന്‍ കൊച്ചി ആസ്ഥാനമായ മരുന്ന് കമ്ബനിക്ക് അനുമതി നല്‍കി. പിഎന്‍ബി വെസ്‌പെര്‍ ലൈഫ് സയന്‍സ് എന്ന മരുന്ന് ഗവേഷണ സ്ഥാപനത്തിനാണ് ഡ്രഗ് കണ്‍ട്രോള്‍ അനുമതി നല്‍കിയിരിക്കുന്നത്. പുണെ ബിഎംജെ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുളള നാല്‍പത് കോവിഡ് രോഗികളില്‍ മരുന്ന് പരീക്ഷണാടിസ്ഥാനത്തില്‍ പരീക്ഷിക്കുവാനാണ് പദ്ധതി . രണ്ടാം ഘട്ട പരീക്ഷണത്തിന് ശേഷം രാജ്യത്തെ 6 മെഡിക്കല്‍ കോളജുകളിലായി 350 കൊവിഡ് രോഗികളില്‍ മൂന്നാം ഘട്ട പരീക്ഷണം നടത്തുകയാണ് സ്ഥാപനം ലക്ഷ്യമിടുന്നത്. കൊറോണ വൈറസ് വ്യാപനം രൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ ഈയൊരു തീരുമാനം ആശ്വാസകരമാണ്.
പുതിയ പരീക്ഷണങ്ങളില്‍ അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനും താല‍്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പിഎന്‍ബി അധികൃതര്‍ അറിയിച്ചു. ലോകത്ത് കോവിഡ് രോഗികളില്‍ വാക്സിനേഷന്‍ അല്ലാതെ പരീക്ഷിക്കുന്ന ആദ്യ മരുന്നാണിതെന്ന് പി എന്‍ ബി വെസ്‌പെര്‍ അവകാശപ്പെട്ടു. പുണെ ബിഎംജെ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുളള നാല്‍പത് കോവിഡ് രോഗികളില്‍ ആദ്യഘട്ടത്തില് മരുന്ന് പരീക്ഷിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. മുന്നേ വിവിധ കാലയളവുകളിലായി പൂര്‍ണ ആരോഗ്യമുള്ള 74 രോഗികളിലാണ് മരുന്ന് പരീക്ഷിച്ചത്. ഒന്നാംഘട്ട പരിശോധന പൂര്‍ണവിജയമായിരുന്നെന്ന് പിഎന്‍ബി വാസ്പര്‍ ലൈഫ് സയന്‍സ് അവകാശപ്പെട്ടു. കൊവിഡ് 19 മരുന്ന് പരീക്ഷണങ്ങളുടെ ഭാഗമാകാന്‍ യു.കെ. സര്‍ക്കാരുമായുള്ള ചര്‍ച്ചയും നടക്കുന്നു .
https://www.facebook.com/Malayalivartha


























