നികുതി വെട്ടിപ്പ് ; സംഗീതസംവിധായകന്‍ എആര്‍ റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

സംഗീതസംവിധായകന്‍ എആര്‍ റഹ്മാന് നികുതി വെട്ടിപ്പ് കേസില്‍ കോടതിയുടെ നോട്ടീസ്. ആദായ നികുതി വകുപ്പ് നല്‍കിയ അപ്പീലില്‍ മദ്രാസ് ഹൈക്കോടതിയാണ് റഹ്മാന് നോട്ടീസ് അയച്ചത്. എആര്‍ റഹ്മാന്‍ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് 3.5 കോടിയുടെ പ്രതിഫല തുക വകമാറ്റിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്.
യു കെ ആസ്ഥാനമായ ലിബ്ര മൊബൈല്‍സ് റിങ് ടോണ്‍ കംപോസ് ചെയ്ത് നല്‍കിയതിന്റെ പ്രതിഫലം റഹ്മാന്‍ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്കാണ് നല്‍കിയതെന്നും ഇത് നികുതി വെട്ടിക്കാനായിരുന്നുവെന്നുമാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. 2010 ലാണ് എആര്‍ റഹ്മാന്‍ യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്ബനിക്ക് വേണ്ടി റിങ് ടോണ്‍ കമ്ബോസ് ചെയ്തത്. 2015 ലാണ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലിബ്ര മൊബൈല്‍സ് റിങ് ടോണ്‍ കംപോസ് ചെയ്ത് നല്‍കിയതിനായി 2011-12 കാലഘട്ടത്തില്‍ 3.47 കോടി രൂപ പ്രതിഫലമായി ലഭിച്ചത്. ഈ പണം റഹ്മാന്‍ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്കാണ് നല്‍കിയത്.
മൂന്നു വര്‍ഷത്തെ കരാറാണ് കമ്ബനിയുമായി ഉണ്ടായിരുന്നത്. തനിക്കുള്ള പ്രതിഫലം എആര്‍ റഹ്മാന്‍ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് നേരിട്ട് അയച്ചാല്‍ മതിയെന്ന് റഹ്മാന്‍ പറയുകയായിരുന്നെന്നും വകുപ്പ് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha


























