Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അപകടകാരി! സർജിക്കൽ സ്ട്രൈക്കിൽ പാകിസ്ഥാനെ അടിയറവു പറയിച്ച വീരന്മാർ ഇവർ ...

11 SEPTEMBER 2020 06:33 PM IST
മലയാളി വാര്‍ത്ത

More Stories...

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....

മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ അമിതവേഗതയിൽ വന്ന ട്രാക്ടർ ട്രോളി മറിഞ്ഞ് നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്

വനിതാ സംവരണ ബില്ലിന്മേൽ വോട്ടെടുപ്പ് ഇന്ന്... 543 സീറ്റിൽ മൂന്നിലൊന്ന് സ്ത്രീകൾക്ക് നൽകുന്നതേ അംഗീകരിക്കൂ എന്ന നിലപാടിലുറച്ച് പ്രതിപക്ഷം...

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്

ഒരിക്കലും ആരെയും ആദ്യം ആക്രമിക്കില്ലെന്നത് ഇന്ത്യയുടെയും ഇന്ത്യൻപട്ടാളത്തിന്റെയും നയമാണ്. ജീവൻ കൊടുത്തും രാജ്യം സംരക്ഷിക്കും എന്നാണ് ഓരോ ഇന്ത്യൻ സൈനികനും പ്രതിജ്ഞയെടുത്തിട്ടുള്ളത്. അങ്ങോട്ടുപോയി ആക്രമിക്കുക എന്നത് നമ്മുടെ രീതിയല്ല. പക്ഷേ, നമ്മളെ അടിച്ചാൽ ഇരട്ടിയായി തിരിച്ചുകൊടുക്കുകയും ചെയ്യും. പാകിസ്ഥാനിൽ കടന്നുകയറി ഭീകരകേന്ദ്രങ്ങൾ തകർത്ത ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക് ഓരോ ഭാരതീയന്റെയും അഭിമാനമാണ്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കും മുമ്പുതന്നെ ഭീകരരെയും അവരുടെ പരിശീലന കേന്ദ്രങ്ങളെയും നമ്മുടെ സൈനികർ തകർത്ത് തരിപ്പണമാക്കി. പകരം വീട്ടുമെന്ന് പാകിസ്ഥാൻ വെല്ലുവിളിച്ചെങ്കിലും ഒരുചെറുവിരൽ പോലും അനക്കാൻ ഇതുവരെ കഴിഞ്ഞില്ല. അത്രയ്ക്ക് മാരകമായിരുന്നു ആ പ്രഹരം. അടിച്ചാൽ നാലിരട്ടി തിരിച്ചുകിട്ടുമെന്ന് പാകിസ്ഥാന് നന്നായി അറിയാം.

പാകിസ്ഥാനെ ഞെട്ടിച്ച ഈ തിരിച്ചടി നൽകിയത് പാരാ എസ് എഫ് (സ്പെഷ്യൽ ഫോഴ്സ് ) എന്നറിയപ്പെടുന്ന പാരാകമാൻഡോകളാണ്. 1965ലെ ഇന്ത്യ-പാക് യുദ്ധത്തി​ൽ മേജർ മേഘ് ദൂത് സി​ംഗ് പാക് സൈനി​കരെ നേരി​ടാൻ വി​വി​ധ റജി​മെന്റുകളിലെ മിടുക്കന്മാരായ സൈനികരെ കണ്ടെത്തി പുതിയാെരു ഗ്രൂപ്പിനെ ഉണ്ടാക്കി. മേഘ്ദൂത് ഫോഴ്സ് എന്നായിരുന്നു ഈ ഗ്രൂപ്പിന്റെ പേര്. യുദ്ധത്തിൽ പാക് സൈനികർക്ക് ഇവർ കനത്ത നാശമാണ് ഉണ്ടാക്കിയത്. യുദ്ധം കഴിഞ്ഞതോടെ ഈ ഗ്രൂപ്പ് പിരിച്ചുവിട്ടു. പിന്നീടാണ് ഇത്തരത്തിലൊരു ഗ്രൂപ്പിനെ സ്ഥിരമായി ഇന്ത്യൻ സൈന്യത്തിൽ നിലനിറുത്താൻ തീരുമാനിച്ചത്. ഇന്ത്യ പാക് യുദ്ധം, ശ്രീലങ്കയിലെ ഓപ്പറേഷൻ പവൻ, മാലിദ്വീപിലെ ഓപ്പറേഷൻ ക്ളാക്റ്റസ്, കാർഗിൽ യുദ്ധം, സർജിക്കൽ സ്ട്രൈക്ക് തുടങ്ങിയവയിൽ ഈ സംഘം കഴിവ് തെളിയിച്ചു.

ഏത് കഠിന ഓപ്പറേഷനുകളും വിജയിക്കുന്നതിന് പാരാകമാൻഡോസിനെ പ്രാപ്തരാക്കുന്നത് കഠിന പരിശീലനം തന്നെയാണ്. സാധാരണ സൈനികർക്ക് നൽകുന്ന പരിശീലനത്തിനെക്കാൾ പതിന്മടങ്ങ് കഠിനമാണ് ഇവർക്കുനൽകുന്ന പരിശീലനം. ഒരാളെയും പാരാകമാൻഡോസായി നേരിട്ട് തിരഞ്ഞെടുക്കുന്നില്ല. ഏത് റെജിമെന്റിലെ സൈനികർക്കും പാരാകമാൻഡോസാവാം. പക്ഷേ, ആറുമാസത്തോളം നീളുന്ന കടുകട്ടിയായ ശാരീരികവും മാനസികവും ബൗദ്ധികവുമായ കഠിന പരീക്ഷകൾ വിജയിക്കണം. കടുപ്പം കാരണം പരിശീലനം പൂർത്തിയാക്കാൻ കഴിയാത്തവർക്ക് അവരുടെ മാതൃയൂണിറ്റിലേക്ക് തിരിച്ചുപോകാം.യുദ്ധസമായ സാഹചര്യം സൃഷ്ടിച്ചാണ് പരിശീലനം നടത്തുന്നത്. മരുഭൂമികളിലും കൊടുംകാടുകളിലും അഴുക്കുചാലുകളിലുമൊക്കെയായിരിക്കും പരിശീലനം. ചിലപ്പോൾ വെളളമോ ആഹാരമോ ഇല്ലാതെ ദിവസങ്ങൾ കഴിയേണ്ടിവരും. കിലോക്കണക്കിന് ഭാരമുളള ആയുധങ്ങളും മറ്റും ശരീരത്തിൽ കെട്ടിവച്ച് നാറുന്ന, പുഴുക്കൾ നുരയ്ക്കുന്ന അഴുക്കുചാലുകളിലൂടെ കിലോമീറ്ററുകൾ തലമാത്രം മുകളിൽ കാണിച്ച് ഇഴഞ്ഞുനീങ്ങേണ്ടിവരും. ഈ അഴുക്കുചാലിൽ ഇരുന്നാണ് പലപ്പോഴും ആഹാരംകഴിക്കേണ്ടിവരിക. നാറുന്ന വസ്ത്രങ്ങൾ മാറ്റാനാവുന്നതും ചിലപ്പോൾ ദിവസങ്ങൾ കഴിഞ്ഞായിരിക്കും.

പരിശീലനത്തിന്റെ അവസാനത്തെ 72 മണിക്കൂറുകൾ ശരിക്കും നരകത്തിന്റെ നാളുകൾ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. സുരക്ഷാകാരണങ്ങളാൽ പരിശീലനത്തിന്റെ പൂർണ വിരങ്ങൾ വ്യക്തമല്ലെങ്കിലും ഒരു മനുഷ്യ ജന്മത്തിന് താങ്ങാനാവുന്നതിനും അപ്പുറമാണ് ഈ സമയത്തെ പരിശീലനം. എങ്ങനെ മനംമടുപ്പിക്കാമോ അങ്ങനെയെല്ലാം മനം മടുപ്പിച്ചുകൊണ്ടേയിരിക്കും. പിടിച്ചുനിൽക്കാൻ അസാമാന്യ കഴിവുണ്ടെങ്കിലേ പറ്റൂ. ചിലപ്പോൾ കുപ്പിച്ചില്ലുപോലും കടിച്ച് തിന്നേണ്ടിവന്നേക്കാം. അതിനാൽ ഗ്ളാസ് ഈറ്റേഴ്സ് എന്ന ഓമനപ്പേരും പാരാകമാൻഡോസിനുണ്ട്. കായിക പരിശീനം പൂർത്തിയായാൽ പിന്നെ ബൗദ്ധിക പരീക്ഷയാണ്. ശരീരം പരമാവധി തളർന്നിരിക്കുമ്പോഴായിരിക്കും ഇത്തരം പരീക്ഷകൾ നടത്തുന്നത്. ശരീരം തളർന്ന അവസ്ഥയിലും ബുദ്ധി ശരിയായ രീതിയിൽ പ്രവർത്തിക്കുമോ എന്നറിയാനാണിത്. പരീക്ഷ നടക്കുമ്പോഴും ശ്രദ്ധതിരിക്കാനുളള ശ്രമങ്ങൾ പരമാവധി ഉണ്ടാവും. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് പരീക്ഷ വിജയകരമായി പൂർത്തിയായാൽ പിന്നെ അത്യന്താധുനിക ആയുധങ്ങൾ ഉപയോഗിക്കാനും ബോംബുകളും മൈനുകളും നിർവീര്യമാക്കാനുളള പരിശീലമാണ്. എല്ലാം വിജയകരമായി പൂർത്തിയായാൽ കമാൻഡാേ എന്ന സ്വപ്നം പൂവണിയും. അവർക്ക് മെറൂൺ​ കാപ്പ് സമ്മാനി​ക്കും. കാമാൻഡോകൾ ആവാൻ എത്തുന്നതിൽ വെറുംപത്തുശതമാനം പേർ മാത്രമാണ് അവസാന കടമ്പയും കടക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (22 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (35 minutes ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (44 minutes ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (59 minutes ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (2 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends